പല നഗരങ്ങളിലും താങ്ങാനാവുന്ന ഭവനങ്ങളുടെ ദൗര്‍ലഭ്യം കാരണം, ജര്‍മ്മനിയുടെ വാടക നിയന്ത്രണങ്ങള്‍ ഇല്ലാതാകാനുള്ള സാധ്യതയുള്ളതിനാല്‍, വാടകക്കാര്‍ വര്‍ദ്ധിച്ചുവരുന്ന വാടക ചെലവ് അഭിമുഖീകരിക്കേണ്ടി വരും.
അതുകൊണ്ടുതന്നെ ജര്‍മ്മനിയില്‍ ഒരു വീട് വാടകയ്ക്കെടുക്കുന്നതിനുള്ള ചെലവ് ഗണ്യമായി ഉയര്‍ന്നു. പ്രധാന ജര്‍മ്മന്‍ നഗരങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാടക 30 ശതമാനം വരെ വര്‍ദ്ധിച്ചത് പുതിയ വാടകക്കാരെ ഏറ്റവും കൂടുതല്‍ ബാധിച്ചു. 2029 വരെ വാടക നിയന്ത്രണങ്ങള്‍ നീട്ടാന്‍ സഖ്യം ഇതിനകം സമ്മതിച്ചിട്ടുണ്ടെങ്കിലും, കരട് നിയമം ബുണ്ടെസ്ററാഗില്‍ അംഗീകരിച്ചിട്ടില്ല. വാടക ബ്രേക്ക് ഒഴിവായാല്‍ ഭൂവുടമകള്‍ക്കും റിയല്‍ എസ്റേററ്റ് കമ്പനികള്‍ക്കും ഉയര്‍ന്ന നിരക്കില്‍ വാടക ഉയര്‍ത്താന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. ഇതിനെ വാടകക്കാര്‍ക്ക് വെല്ലുവിളിക്കാന്‍ നിയമപരമായ അവകാശമില്ലാതാവും.
നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയയില്‍ 166,000 ഫ്ലാറ്റുകളുള്ള ഡസല്‍ഡോര്‍ഫ് ആസ്ഥാനമായുള്ള ഘഋഏ ജര്‍മ്മനിയിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ ഒന്നാണ്.
ജര്‍മ്മനിയുടെ മറ്റ് ഭാഗങ്ങളില്‍ വാടക പൊതുവെ വളരെ കൂടുതലാണ്. ജര്‍മ്മനിയിലെ ഏറ്റവും ചെലവേറിയ നഗരമായ മ്യൂണിക്കില്‍, പുതിയ കെട്ടിടങ്ങള്‍ക്ക് വാടക ചോദിക്കുന്നത് 80 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു അപ്പാര്‍ട്ട്മെന്റിന് ഒരു ചതുരശ്ര മീറ്ററിന് 25.08 യൂറോ വരെ ഉയര്‍ന്നതായി ഇമ്മോസ്കൗട്ട് പഠനം കണ്ടെത്തി.

Comments: