49 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലാണ്. ഏഴു ലക്ഷത്തിലധികം പേര്‍ക്ക് ജര്‍മനിയും അഭയം നല്‍കി. അംഗല മെര്‍ക്കല്‍ ചാന്‍സലറായിരിക്കെയാണ് ജര്‍മനി സിറിയക്കാര്‍ക്ക് കൂട്ടമായി അഭയം നല്‍കിയത്. ഓസ്ട്രിയയില്‍ ഒരു ലക്ഷം, സ്വീഡനില്‍ 87000, നെതര്‍ലന്‍ഡ്സില്‍ 65500, ഗ്രീസില്‍ 51000 എന്നിങ്ങനെയാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ള സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം.
ഏറ്റവും കൂടുതല്‍ പേരുള്ള തുര്‍ക്കി ഇവര്‍ക്ക് പൗരത്വം നല്‍കിയില്ലെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ലബനനില്‍ ഔദ്യോഗികമായി ഏഴര ലക്ഷത്തിലേറെയാണെങ്കിലും രേഖപ്പെടുത്താത്തവര്‍ കൂടി ചേരുമ്പോള്‍ 15 ലക്ഷം വരും. അഥവാ, രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും സിറിയന്‍ അഭയാര്‍ഥികളാണ്.
ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതോടെ ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളാണ് മടങ്ങിപ്പോകാന്‍ തയാറെടുക്കുന്നത്. 2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ അഞ്ചു ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു. നാടുവിട്ടവരുടെ എണ്ണം 1.3 കോടിയാണ്. ഇതില്‍ 74 ലക്ഷം പേര്‍ ഇപ്പോഴും അഭയാര്‍ഥികളായി കഴിയുകയാണ്.

Comments: