Today: 14 Dec 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഉരുക്ക് നിര്‍മ്മാതാക്കള്‍ 11,000 പേരെ പിരിച്ചുവിടുന്നു
Photo #1 - Germany - Otta Nottathil - thyssenkruppe_cuts_j11000_jobs
ബര്‍ലിന്‍: ജര്‍മനിയിലെ ഉരുക്ക് നിര്‍മ്മാതാക്കളായ തൈസെന്‍ക്രുപ്പ് സ്ററീല്‍ ഡിവിഷനില്‍ 11000 പേരെ പിരിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് കമ്പനി സ്ററീല്‍ ഡിവിഷനില്‍, ആറ് വര്‍ഷത്തിനുള്ളില്‍ ജോലികളുടെ എണ്ണം നിലവിലെ 27,000 ല്‍ നിന്ന് 16,000 ആയി കുറയ്ക്കാനാണ് പദ്ധതി. കമ്പനിയുടെ ഡൂയിസ്ബുര്‍ഗ് ശാഖയില്‍ നിന്ന് 2030 അവസാനത്തോടെ 5,000 ജോലികള്‍ വെട്ടിക്കുറയ്ക്കുകയും 6,000 ജോലികള്‍ പുറമേ നിന്നുള്ള സേവന ദാതാക്കള്‍ക്ക് ഔട്ട്സോഴ്സിംഗ് വഴിയോ ബിസിനസ്സ് വില്‍പ്പനയിലൂടെയോ നല്‍കുകയും ചെയ്യും. അതായത് മൊത്തം 11,000 തൊഴിലവസരങ്ങളെയാണ് ഇത് ബാധിക്കുക. ഇതോടെ KreuztalEichen ലെ ഒരു സ്ഥലം പൂര്‍ണ്ണമായും അടച്ചിടും.

ലോകമെമ്പാടും ഉരുക്കിന് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ വ്യവസായ ഗ്രൂപ്പ് ഭാവിയില്‍, 11.5 ദശലക്ഷം ടണ്ണിനുപകരം, പ്രതിവര്‍ഷം 8.7 മുതല്‍ 9.0 ദശലക്ഷം ടണ്‍ സ്ററീല്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കപ്പെടുകയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഷിപ്പിംഗ് വോളിയം അടിസ്ഥാനമാക്കിയാണ് ഈ സംഖ്യ. കഴിയുന്നത്ര ജീവനക്കാര്‍ക്ക് ദീര്‍ഘകാല സാധ്യതകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതേസമയം കമ്പനിയ്ക്ക് 1.4 ബില്യണ്‍ യൂറോയുടെ അറ്റ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഡുയിസ്ബുര്‍ഗില്‍, ഭാവിയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് "ഗ്രീന്‍ സ്ററീല്‍" നിര്‍മ്മിക്കപ്പെടും, സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ഈ പദ്ധതിക്ക് പണം ലഭ്യമാക്കിയിട്ടുണ്ട്. നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സംസ്ഥാനവും ഇതിന്റെ പങ്ക് നല്‍കിയിട്ടുണ്ട്. ആകെ 99000 ഓളം തൊഴിലാളികളാണ് കമ്പനിയില്‍ ജോലിചെയ്യുന്നത്.മുന്‍ ജര്‍മന്‍ കമ്പനിയായിരുന്ന തൈസന്‍ക്രൂപ്പെ ഇപ്പോള്‍ ഇന്‍ഡ്യാക്കാരന്റെ സ്വന്തമാണ്.
- dated 26 Nov 2024


Comments:
Keywords: Germany - Otta Nottathil - thyssenkruppe_cuts_j11000_jobs Germany - Otta Nottathil - thyssenkruppe_cuts_j11000_jobs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
GERMAN_TRAVEL_CHANGES_2025
ജര്‍മനിയിലെ ഗതാഗത രംഗത്ത് വരുന്നത് വലിയ മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
weappon_ban_hamburg
ഹാംബുര്‍ഗില്‍ ആയുധങ്ങള്‍ നിരോധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
election_manifest_cdu_merz_germany_2025
ജര്‍മനിയില്‍ അടുത്ത ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി മെര്‍സ് പ്രകടന പത്രികയിലെ ആദ്യപട്ടിക നിരത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ease_visa_rules_processing_time_germany_start_up_call_on_govt
ജര്‍മ്മനിയിലേയ്ക്കുള്ള വിസ നിയമങ്ങളും പ്രോസസ്സിംഗ് സമയവും കുറയ്ക്കണമെന്ന് സ്ററാര്‍ട്ട്~അപ്പ് അസോസിയേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
vat_may_be_reduced_germany_chancellor_scholz
ജര്‍മനിയിലെ വാറ്റ് നികുതി കുറച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
3_youth_rerror_IS_followers_arrested_germany
ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്നു യുവാക്കള്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
rent_hike_germany_2025
ജര്‍മ്മനിയിലെ വാടക 2025~ല്‍ കുത്തനെ വര്‍ദ്ധിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us