Today: 30 Oct 2020 GMT   Tell Your Friend
Advertisements
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ, ജനപ്രീതി നേടി ചാന്‍സലര്‍ മെര്‍ക്കല്‍
Photo #1 - Germany - Special Annoucements - corona_eu_report
ബര്‍ലിന്‍: രാജ്യത്താകെ കൊറോണവൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെയും അവരുടെ പാര്‍ട്ടിയായ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെയും(സിഡിയു) ജനസമ്മതിയില്‍ വന്‍ കുതിച്ചുകയറ്റം.

വര്‍ഷങ്ങളായി ജനസമ്മതിയില്‍ റെക്കോഡ് ഭേദിക്കുന്ന ഇടിവാണ് പാര്‍ട്ടി നേരിട്ടുകൊണ്ടിരുന്നത്. ഈ പ്രവണതയ്ക്കാണ് പുതിയ സാഹചര്യത്തില്‍ മാറ്റം വന്നിരിക്കുന്നത്. രാജ്യം നേരിടുന്ന ആരോഗ്യ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

നിലവില്‍ 32 മുതല്‍ 35 ശതമാനം വരെ വോട്ടര്‍മാര്‍ മെര്‍ക്കലിനെയും സി ഡി യുവിനെയും പിന്തുണയ്ക്കുന്നതായി ഓണ്‍ലൈന്‍ സര്‍വേകളില്‍ വ്യക്തമാകുന്നു. ഏതാനും ആഴ്ചകള്‍ മുന്‍പു വരെയുള്ള പ്രതികരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ആറു മുതല്‍ ഏഴു ശതമാനം വരെ വര്‍ധനയാണ് ജനസമ്മതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2021ലെ തെരഞ്ഞെടുപ്പില്‍ ആരാകും പാര്‍ട്ടിയെ നയിക്കുക എന്നതിനെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമായിരുന്ന സ്ഥാനത്തുനിന്നാണ് ആഴ്ചകള്‍ക്കുള്ളില്‍ പാര്‍ട്ടി ജനമനസുകളുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിലേക്ക് വളര്‍ന്നിരിക്കുന്നത്.

ജര്‍മനിയിലും രോഗബാധ പടരുന്നതിന്റെ നിരക്ക് കുറയുന്നതായാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഇതുവരെയായി രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്ത് ആകെ മരണസംഖ്യ 1500 പിന്നിട്ടു.

കോവിഡ് ടാക്സികള്‍ ശ്രദ്ധ നേടുന്നു

അല്ലെങ്കില്‍ കോവിഡ് 19 നെ പ്രതിരോധിയ്ക്കാന്‍ ജര്‍മനിയുടെ മറ്റൊരു മാതൃക കോവിഡ് ടാക്സികള്‍ ആണ്. രാജ്യത്തെ തെരുവുകളില്‍ ഇപ്പോള്‍ പുതിയൊരു ടാക്സി സര്‍വ്വീസുണ്ട്. കൊറോണ ടാക്സികള്‍. കോവിഡ് 19 രോഗികളെ കണ്ടെത്തുന്നതിനായി ആരോഗ്യവിദഗ്ധര്‍ സഞ്ചരിക്കുന്ന ടാക്സികളാണ് ഇത്. കൊറോണ ബാധയുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കരുതിയാണ് ഈ ടാക്സികള്‍ യാത്രചെയ്യുന്നത്. വൈറസ് ബാധ പ്രതിരോധത്തിന്, വ്യാപനം തടയുന്നതിന് ടെസ്ററിങും ട്രാക്കിങുമാണ് ജര്‍മനിയെ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് ഹൈഡല്‍ബെര്‍ഗ് സര്‍വ്വകലാശാല വൈറോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഹാന്‍സ് ജോര്‍ജ് ക്രൗസ്ലിഷ് പറഞ്ഞു.

ജനുവരിയിലാണ് ജര്‍മനിയില്‍ ആദ്യ കോവിഡ് 19 ബാധ രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രാജ്യത്തെ പല പരീക്ഷണശാലകളും ഈ രോഗം പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.

ആഴ്ചയില്‍ 3,50,000 മുതല്‍ അഞ്ചു ലക്ഷം കൊറോണ ടെസ്ററുകള്‍ ഇപ്പോള്‍ ജര്‍മനിയില്‍ നടക്കുന്നുണ്ട്. രോഗം മൂര്‍ച്ഛിക്കും മുമ്പ് തന്നെ രോഗികളെ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിയുമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം എന്നും പ്രഫ. ക്രൗസ്ലിഷ് പറഞ്ഞു. തികച്ചും സൗജന്യം ആയതുകൊണ്ട് ഈ പരിശോധനകള്‍ വളരെ ശ്രദ്ധേയമാവുന്നുണ്ട്. രാജ്യത്ത് ഇന്‍ഷുറന്‍സ് കവറേജ് എല്ലാവര്‍ക്കും ഉള്ളതുകൊണ്ട് കൊറോണ പരിശോധനയ്ക്ക് എല്ലാവരും മുന്നോട്ടുവരും എന്നതാണ് ഇതിന്റെ സവിശേഷത.
എന്നാല്‍. അമേരിക്കയില്‍ ഈ പരിശോധന സൗജന്യമല്ല. വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടുപിടിച്ച് പരിശോധിക്കാന്‍ ജര്‍മന്‍ ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നത് കൂടുതല്‍ ഫലം കാണുന്നുണ്ട്. നിലവിലെ വെന്റിലേറ്ററുകള്‍ ഉള്ള 28,000 തീവ്ര പരിചരണ കേന്ദ്രങ്ങളും ജര്‍മനിയില്‍ സജ്ജമാക്കിയിരുന്നു. ഇതിന്റെ എണ്ണം ഇപ്പോള്‍ 40,000 യൂണിറ്റുകളായി ഉയര്‍ത്തിയതും വളരെ പെട്ടെന്നാണ്. സര്‍ക്കാരും ആരോഗ്യവകുപ്പും സുതാര്യമായി പ്രവര്‍ത്തിയ്ക്കുന്നത് എല്ലാം തന്നെ ഫലം കാണുന്നുണ്ട്.

നിലവില്‍ ഫ്രാന്‍സ്,ഇറ്റലി,സ്പെയിനില്‍ എന്നിവിടങ്ങളില്‍ നിന്നും രോഗികളെ ചികിത്സിക്കാനും ജര്‍മനിയില്‍ കൊണ്ടുവരുന്നതും മറ്റൊരു സഹായമാണ്.

നമ്മളിതു മറികടക്കും: ബ്രിട്ടീഷ് ജനതയോട് രാജ്ഞി

ലണ്ടന്‍: 67 വര്‍ഷത്തെ അധികാര കാലത്തിനിടെ അഞ്ചാം തവണ എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്തു. നമ്മളിതിനെ മറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാജ്ഞി, ബ്രിട്ടീഷുകാരുടെ സ്വയം നിയന്ത്രണത്തിന് ആദരവര്‍പ്പിച്ചു.കൊറോണവൈറസ് ഉയര്‍ത്തുന്ന പ്രതിസന്ധിയുടെ കാലത്ത് സ്വയം ഐസൊലേറ്റ് ചെയ്യാന്‍ ബ്രിട്ടീഷ് ജനത കാണിക്കുന്ന ഉത്തരവാദിത്വത്തെ രാജ്ഞി പ്രശംസിച്ചു. നമ്മള്‍ വിജയിക്കും, നമ്മളിനിയും കാണും~ അവര്‍ കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച നടത്താനിരുന്ന അഭിസംബോധന രാജ്യത്തെ മരണ നിരക്ക് വര്‍ധിച്ചു വരുന്നതു കണക്കിലെടുത്ത് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. വിന്‍ഡ്സര്‍ കാസിലിന്റെ സ്വീകരണ മുറിയിലിരുന്നാണ് രാജ്ഞി സംസാരിച്ചത്.ബ്രിട്ടീഷുകാരുടെ സ്വയം നിയന്ത്രണത്തെക്കുറിച്ച് രാജ്ഞി വാചാലയാകുമ്പോഴും പാര്‍ക്കില്‍ കാറ്റു കൊള്ളാനിറങ്ങിയ നൂറുകണക്കിനാളുകളെ പോലീസ് അടിച്ചോടിക്കുന്നുണ്ടായിരുന്നു.

ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

ലണ്ടന്‍: കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച് പത്തു ദിവസത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇതുവരെ ഔദ്യോഗിക വസതിയില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇപ്പോഴും ഉയര്‍ന്ന ശരീര താപനില അടക്കമുള്ള രോഗലക്ഷണങ്ങള്‍ വിട്ടുമാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലണ്ടന്‍ ആശുപത്രിയിലേക്കു മാറ്റിയത്.
സര്‍ക്കാരിന്റെ നേതൃത്വം ഇപ്പോഴും ജോണ്‍സണ്‍ തന്നെയാണ് വഹിക്കുന്നത്. മന്ത്രിസഭാ യോഗങ്ങള്‍ അടക്കം സുപ്രധാന മീറ്റിങ്ങുകള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം അധ്യക്ഷത വഹിച്ചു പോരുകയായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കും തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുക.മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ മാത്രമാണ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൊറോണ വന്നത് എവിടെ നിന്ന്: സംശയനിഴല്‍ ഒഴിയാതെ ചൈന

ലണ്ടന്‍: കൊറോണവൈറസ് പുറത്തുവന്നത് ചൈനയിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന സംശയം അവസാനിക്കുന്നില്ല. മുഖ്യധാരാ പഠനങ്ങളെല്ലാം വുഹാനിലെ മാംസ വിപണിയില്‍ നിന്നാണ് വൈറസ് വന്നതെന്ന് ഉറപ്പിച്ചു പറയുമ്പോള്‍ ഇതു വിശ്വാസമില്ലാത്ത ശാസ്ത്രജ്ഞര്‍ ഏറെയാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അധ്യക്ഷതയിലുള്ള എമര്‍ജന്‍സി കമ്മിറ്റിയായ കോബ്രയിലെ ഒരംഗം പോലും ഈ സംശയം ആവര്‍ത്തിച്ച് ഉന്നയിക്കുന്നു. മൃഗങ്ങളില്‍നിന്നു തന്നെയാവാം ഇതുണ്ടായതെങ്കിലും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്നാണ് ഇവര്‍ കരുതുന്നത്.

വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടെന്നു കരുതുന്ന വിഹാനിലെ മാസം വിപണിക്ക് അധികം അകലെയല്ലാതെ ഒരു ലബോറട്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും രഹസ്യാത്മകമായ വൈറോളജി യൂണിറ്റായാണ് ിതറിയപ്പെടുന്നത്. എബോള വൈറസുകളില്‍ പോലും പരീക്ഷണം നടത്തുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്.
കൊറോണവൈറസിന്റെ ജീനോം വവ്വാലുകളില്‍ നിന്നുള്ള വൈറസിന്റേതുമായി 96 ശതമാനം സമാനമാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടതും ഇവിടത്തെ ഗവേഷകരായിരുന്നു.

വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് മൂന്നു മൈല്‍ മാത്രം അകലെയുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വവ്വാലുകള്‍ അടക്കമുള്ള ജീവജാലങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നു. ഈ പരീക്ഷണശാലകളിലെ ചില ജീവനക്കാര്‍ക്ക് രക്തം സ്പ്രേ ചെയ്തതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.

ബ്രിട്ടന് ചൈനയില്‍ നിന്ന് മുന്നൂറ് വെന്റിലേററ്റുകള്‍

ലണ്ടന്‍: കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ചൈനയില്‍ നിന്ന് ബ്രിട്ടന് മുന്നൂറ് വെന്റിലേറ്ററുകള്‍ ലഭിച്ചു. അടുത്ത ആഴ്ചയോടെ ദിവസം ആയിരം വെന്റിലേറ്ററുകള്‍ വീതം നിര്‍മിക്കാന്‍ ബ്രിട്ടനു സാധിക്കുമെന്ന് മൈക്കല്‍ ഗവിന്റെ അവകാശവാദവും പിന്നാലെ വന്നു.

ഈസ്ററര്‍ ഞായറോടെ ബ്രിട്ടനില്‍ മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുമെന്നും, അതു താങ്ങാനുള്ള ശേഷിയുടെ ഏഴയലത്തു പോലുമല്ല എന്‍എച്ച്എസുകള്‍ ഇപ്പോഴുള്ളതെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

കൊറോണവൈറസ് ബാധ മൂര്‍ധന്യത്തിലെത്തുന്നതോടെ എന്‍എച്ച്എസിന് മുപ്പതിനായിരം വെന്റിലേറ്ററുകള്‍ ആവശ്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 21,828 എണ്ണത്തിന്റെ കുറവാണ് ഇപ്പോഴുള്ളത്.

ഡൈസണില്‍ നിന്ന് പതിനായിരം വെന്റിലേറ്ററുകള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഞായറാഴ്ച 684 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്~19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3600 പിന്നിട്ടു.
ഇറ്റലിയില്‍ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യഇറ്റലിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊറോണവൈറസ് ബാധ കാരണമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യ ഞായറാഴ്ച രേഖപ്പെടുത്തി. 525 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. മാര്‍ച്ച് 19ന് 427 പേര്‍ മരിച്ചതാണ് ഇതിനു മുന്‍പുള്ള കുറഞ്ഞ മരണസംഖ്യ. മാര്‍ച്ച് 27ന് 969 പേര്‍ മരിച്ചത് ഏറ്റവും കൂടിയതും. രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഞായറാഴ്ച 61 ശതമാനം കുറവും രേഖപ്പെടുത്തി.

സോളിഡാരിറ്റി ഭക്ഷണ വിതരണം

നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, എന്തെങ്കിലും ഇതില്‍ ഇടുക. നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്തെങ്കിലും പുറത്തെടുക്കുക," നേപ്പിള്‍സ് തെരുവ് കലാകാരനായ പിക്കോണ്‍, പറയുന്ന വാക്കുകളാണിത്. ഫ്ളാറ്റിന്റെ മട്ടുപ്പാവില്‍ നിന്ന് ചുവടെയുള്ള ഇടവഴിയില്‍ കടന്നുപോകുന്നവരെ വശീകരിക്കാന്‍ സന്തോഷത്തോടെ അഭിവാദ്യം ചെയ്തു പറയുകയാണ്.കൊറോണ വൈറസ് പാന്‍ഡെമിക് പടരുന്ന ഈ സമയത്ത് വര്‍ദ്ധിച്ചുവരുന്ന ദരിദ്രരെ പോറ്റാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്ത് പിക്കോണിന്റെ ലളിതമായ സന്ദേശം ഇപ്പോള്‍ ലോകം മുഴുവന്‍ പ്രതിധ്വനിക്കുകയാണ്.
പ്രത്യേകിച്ച് ഇറ്റലിയിലെ തന്നെ ചെറിയ കടയുടമകള്‍, തദ്ദേശീയരെന്നേ വിദേശിയെന്നേ ഉള്ള വ്യത്യാസം കൂടാതെ ഈ സോളിഡാരിറ്റി നെഞ്ചിലേറ്റിയിരിയ്ക്കയാണ്.

ആവശ്യമുള്ളവരെ സഹായിക്കാന്‍ സോളിഡാരിറ്റി ഭക്ഷണ കൊട്ടകള്‍, ക്യാരി ബാഗുകള്‍ ബാല്‍ക്കണിയില്‍ തൂക്കിയിടുന്ന ആഞ്ചലോ പിക്കോണ്‍ ഒരു തുറന്ന കൊട്ട നിറയെ ഒരു കയറില്‍ നിലത്ത് താഴ്ത്തി, തന്റെ തുരുമ്പന്‍ ബാല്‍ക്കണിയില്‍ ഇട്ടിരിയ്ക്കയാണ്.ഒരു മെഡിറ്ററേനിയന്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ താല്‍ക്കാലികമായി തൊഴില്‍ രഹിതരാക്കുകയും ചെയ്ത വൈറസ് ബാധയില്‍ ഇറ്റലി നട്ടംതിരിയുകയാണ്.

ഐക്യദാര്‍ഡ്യത്തെ പ്രതിഫലിപ്പിയ്ക്കുന്ന കൊട്ടകളും ഫോള്‍ഡൗട്ട് ടേബിളുകളും ഭക്ഷണത്താല്‍ നിറയ്ക്കുന്നു റൊട്ടി, വാഴപ്പഴം മുതല്‍ പാല്‍ കവറുകള്‍, മീന്‍ ടിന്നുകള്‍, ഒരു ബാഗ് പാസ്ത, ഒരു പെട്ടി തക്കാളി, ചെറിയ ചൂടുള്ള വിഭവങ്ങള്‍ വരെ എല്ലാം അതില്‍ വന്നു നിറയുന്നുണ്ട്. പൂര്‍ണ്ണമായും ലോക്ഡൗണ്‍ ചെയ്ത രാജ്യത്താണ് ഈ വിശപ്പിന്റെ വിളിയ്ക്കെതിരിയെുള്ള ഇത്തരം കൈകോര്‍ക്കലുകള്‍ എന്നതും ഒരു ചരിത്രം. ഇത് ഐക്യദാര്‍ഢ്യത്തിന്റെ ഒരു പ്രത്യേക അടയാളമാണ്, പിക്കോണ്‍ പറയുന്നു. സമൃദ്ധിയുടെ "കൊട്ടയുണ്ട്. എന്നാലും അത് അജ്ഞാതത്വം ഉറപ്പാക്കുന്നു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥകൊണ്ട് വസന്തകാലത്തിന്റെ തുടക്കമാണെങ്കിലും കൊറോണയുടെ പിടിയില്‍ വിശപ്പിന്റെ വിളിയില്‍ രാജ്യം കാതോര്‍ക്കുകയാണ്, ഒരു ശമനത്തിനായി, പ്രതീക്ഷയുടെ പുലരികള്‍ക്കായി മിഴി തുറക്കാന്‍ കൊതിയ്ക്കുകയാണ്.സ്ക്വാറ്റ് പാസ്ററല്‍ കെട്ടിടങ്ങളുടെ സമീപത്തെ ബാല്‍ക്കണിയില്‍ പുഞ്ചിരിക്കുന്ന ഏതാനും സ്ത്രീകള്‍ "ബ്രാവോ" എന്ന് വിളിച്ചറിയിക്കുകയും കരഘോഷം മുഴക്കുകയും ചെയ്യുമ്പോള്‍ ജീവിക്കാന്‍ ഏറെ കൊതി തോന്നിപ്പോകുന്ന നിമിഷങ്ങളെന്ന് അവര്‍ തന്നെ വിളിച്ചു പറയുന്നു.

ഇതിനിടെ മറ്റൊരു ചെറുപ്പക്കാരന്‍ ഭക്ഷണ കൊട്ടയില്‍ കൈ വച്ചുകൊണ്ട് പടിയിറങ്ങിക്കൊണ്ട് നടക്കുന്നു. ഭക്ഷണത്തിനായി അദ്ദേഹത്തിന്റെ വ്യക്തിപരമായ സംഭാവനയും കൊട്ടയില്‍ വീഴുന്നു.നേപ്പിള്‍സ് സ്ട്രീറ്റിലെ മറ്റൊരു സ്ഥലത്തെ കാഴ്ചയും മറിച്ചല്ല. ഒരു മേശയില്‍ നിറയെ സൗജന്യ ഭക്ഷണം "വളരെയധികമുണ്ട്, ആവശ്യമുള്ളതു മാത്രം എടുക്കുക എന്ന പ്ളാക്കാര്‍ഡോടെ. നേപ്പിള്‍സില്‍ പരസ്പരം സഹായിക്കണമെന്ന് തോന്നുന്നത് ഞങ്ങള്‍ ഭാഗ്യവാനാണ്," പിക്കോണിനെപ്പോലുള്ള ഒരു തെരുവ് കലാകാരന്‍ ജെന്നാരോ പറയുന്നു.

ഫെയ്സ് മാസ്ക് ധരിച്ച ഒരാള്‍ തൂങ്ങിക്കിടന്ന ബാസ്ക്കറ്റില്‍ നിന്ന് രണ്ട് ബാഗ് കുക്കികള്‍ വലിച്ചെടുക്കുകയും നടന്നകലുകയും ചെയ്യുന്ന കാഴ്ച ഇറ്റിയുടെ തേങ്ങലിന്റെ പ്രതീകമാവുന്നു.കഷ്ടപ്പാടുകളെ അതിശയിപ്പിക്കുന്ന ഒരു നഗരമാണ് നേപ്പിള്‍സ്, മേയര്‍ ലുയിഗി ഡി മാജിസ്ട്രിസ് പറഞ്ഞു. നേപ്പിള്‍സ് ഒരു വലിയ ഹൃദയമുള്ള നഗരമാണ് അദ്ദേഹം പറഞ്ഞു. പഴയ നേപ്പിള്‍സിനെ തിരികെ കൊണ്ടുവരാന്‍ മേയര്‍ ആഗ്രഹിക്കുന്നു.യൂറോപ്യന്‍ യൂണിയന്റെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് 2018 ല്‍ ദാരിദ്യ്രത്തിന് ഇരയായ അഞ്ച് പേരില്‍ രണ്ടെണ്ണം 2.2 ദശലക്ഷം ഈ നഗരത്തിലാണ്.

യുഎന്‍ നടത്തിയ പഠനത്തില്‍ നേപ്പിള്‍സിന്റെ 15 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് ജോലിയില്ലെന്നും കണ്ടെത്തി.കരിഞ്ചന്തയും സമ്പദ്വ്യവസ്ഥയും അതിനോടൊപ്പമുള്ള കുറ്റകൃത്യങ്ങളും വളരുന്ന പ്രദേശമാണിത്.കഴിഞ്ഞ മാസം ആരംഭിച്ച കൊറോണ വൈറസ് ദുരിതാശ്വാസ പദ്ധതി പ്രകാരം 3,500 തദ്ദേശീയര്‍ ഭക്ഷ്യ സഹായം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇറ്റാലിയന്‍ മേയര്‍ വൈറസ് രക്തപരിശോധനയ്ക്കുള്ള ഒറ്റയാന്‍ പാരാട്ടത്തിലാണ്പാന്‍ഡെമിക് ബാധിച്ച ഇറ്റാലിയന്‍ പട്ടണത്തിലെ മേയര്‍ ആഴ്ചകളോളം ഹോം ക്വാറനൈ്റന്‍ അവസാനിപ്പിച്ച് ഒടുവില്‍ ആളുകളെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള വിവാദപരമായ ശ്രമത്തില്‍ എല്ലാവരുടെയും രക്തം പരിശോധിക്കാന്‍ ശ്രമിക്കുകയാണ്.റോബിയോ മേയര്‍ റോബര്‍ട്ടോ ഫ്രാന്‍സിസിന്റെ കഥ ഒരു മെഡിറ്ററേനിയന്‍ രാജ്യത്ത് ഇപ്പോള്‍ തരംഗമാവുകയാണ്.

അവിടെ കോവിഡ് 19 ഇനിയും ആര്‍ക്കും പിടിക്കാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
ഔദ്യോഗികമായി 15,362 പേരെ കൊന്ന വൈറസ് പടരുന്നത് തടയാന്‍ 60 ദശലക്ഷം ആളുകള്‍ വ്യാപകമായി എല്ലാം താല്‍ക്കാലികമായി എല്ലാം അവസാനിപ്പിച്ചിരിയ്ക്കയാണ്. അദ്ദേഹം പറഞ്ഞു.എന്നാല്‍ രണ്ടാമതൊരു പാന്‍ഡെമിക് തരംഗം ആരംഭിക്കുമോ ളന്ന പേടിയില്‍ പഴയ ജീവിതരീതി എങ്ങനെ പുനരാരംഭിക്കുമെന്ന് ആര്‍ക്കും ഇപ്പോഴും ഒരുറപ്പില്ല.ഇറ്റലിയുടെ ദേശീയ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും മാസാവസാനമെങ്കിലും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്പെയിന്‍
കഴിഞ്ഞ വ്യാഴാഴ്ച 950 പേര്‍ വൈറസ് ബാധിച്ച് മരിച്ചു


കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും സ്പെയിനില്‍ കുറഞ്ഞത് ആശ്വാസത്തിന്റെ തിരി വീണ്ടും തെളിയ്ക്കുകയാണ്. ഇത് രാജ്യത്തിന്റെഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് പ്രതീക്ഷ ഉയര്‍ത്തുകയാണ്. സ്പെയിനിന്റെ മൊത്തം കേസുകളുടെ എണ്ണം അമേരിക്കയില്‍ രണ്ടാമതാണ്,

സ്പെയിനിലെ ജനസംഖ്യ മൂന്നാഴ്ചയിലേറെയായി കടുത്ത നിയന്ത്രണത്തിലാണ് ജീവിക്കുന്നത്, ലോക്ക്ഡൗണ്‍ നടപടികള്‍ ഇപ്പോള്‍ ഏപ്രില്‍ അവസാനം വരെ നീട്ടി.

രാജ്യത്ത് 1,35,000 ത്തിലധികം സ്ഥിരീകരിച്ച കേസുകളുണ്ട്, യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍, പക്ഷേ പുതിയ അണുബാധകള്‍ നിലവില്‍ മന്ദഗതിയിലാണെന്നതും ആശ്വാസകരമാണ്.

ലക്ഷണങ്ങളില്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനായി കൊറോണ വൈറസ് പരിശോധന വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി സ്പാനിഷ് അധികൃതര്‍ പറയുന്നു. ഞായറാഴ്ച സ്ഥിരീകരിച്ച 674 പുതിയ മരണങ്ങളില്‍ നിന്നുള്ള ഇടിവാണ് ഇത്. കഴിഞ്ഞ വ്യാഴാഴ്ച മരണസംഖ്യ 950 ആയിരുന്നു.

പാന്‍ഡെമിക്കിന്റെ വളര്‍ച്ചാ നിരക്ക് രാജ്യത്തെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മന്ദഗതിയിലാണെന്ന് സ്പെയിനിന്റെ ആരോഗ്യ അടിയന്തര സമിതി ഡെപ്യൂട്ടി ഹെഡ് മരിയ ജോസ് സിയറ തിങ്കളാഴ്ച പറഞ്ഞു.കാറ്റലോണിയ മേഖലയിലെ നിരവധി നഗരങ്ങളില്‍ തിങ്കളാഴ്ച ചെക്ക്പോസ്ററുകള്‍ ഉയര്‍ത്തി.

അവശ്യേതര തൊഴിലാളികളെ വീട്ടില്‍ സൂക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള ചില നിയന്ത്രണങ്ങള്‍ ഈസ്റററിന് ശേഷം പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

അണുബാധയുടെ കൊടുമുടി കടക്കുന്നതിന് അടുത്താണന്ന് അദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങള്‍ "ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്, അക്കാരണത്താല്‍ ഏപ്രില്‍ 25 വരെ ലോക്ക്ഡഡണ്‍ നടപടികള്‍ വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷോപ്പുകളും റെസ്റേറാറന്റുകളും ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ മാര്‍ച്ച് 14 മുതല്‍ അടച്ചിരിക്കുകയാണ്, ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെ തുടരാനും അവശ്യ ജോലികള്‍ ചെയ്യാന്‍ മാത്രം പുറത്തുപോകാനും അനുവാദമുണ്ട്.

ലോക്ക്ഡൗണിന്റെ വഴിയിലേക്ക് സ്വീഡനും
ലോക ജനസംഖ്യയുടെ പകുതിയോളം ലോക്ക്ഡൗണില്‍ കഴിയുമ്പോഴും അത്രയും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങാത്ത രാജ്യമാണ് സ്വീഡന്‍. എന്നാലിപ്പോള്‍ അവിടത്തെ സര്‍ക്കാരും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ മാര്‍ഗങ്ങള്‍ ആരായുന്നു.
ഇതിനായി സര്‍ക്കാരിനു പ്രത്യേകാധികാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഭേദഗതികള്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനു വച്ചു കഴിഞ്ഞു.

പൊതുജീവിതത്തിനു വ്യക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് വരാന്‍ പോകുന്നതെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വിസ്

ഏപ്രില്‍ 20 ന് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കില്ലെന്ന് സ്വിസ് ആരോഗ്യമന്ത്രി അലന്‍ ബെര്‍സെറ്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രോഗബാധിതരുടെ എണ്ണവും ആശുപത്രി പ്രവേശനവും വ്യക്തമായി കുറയുമ്പോഴാണ് നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് എന്ന് പരിഗണിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ നടപടിയെ നേരിടാന്‍ ഇത് അപര്യാപ്തമാണെന്നും നേരത്തെയാണെന്ന് ബെര്‍സെറ്റ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡില്‍ കോവിഡ് 19 അണുബാധകളുടെയും മരണങ്ങളുടെയും എണ്ണം കൂടുന്നതിനനുസരിച്ച് നിലവിലെ അവസ്ഥയില്‍ നിന്ന് പെട്ടെന്ന് പുറത്തുകടക്കുന്നത് യാഥാര്‍ത്ഥ്യമല്ല.പലചരക്ക് കടകളും ഫാര്‍മസികളും ഒഴികെ ഏപ്രില്‍ 19 വരെ എല്ലാ കടകളും റെസ്റേറാറന്റുകളും ബാറുകളും വിനോദ, ഒഴിവുസമയ ശാലകളും അടച്ചുകൊണ്ട് ഫെഡറല്‍ കൗണ്‍സില്‍ മാര്‍ച്ച് 16 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഏപ്രില്‍ 6 തിങ്കളാഴ്ച രാവിലെ വരെ സ്വിറ്റ്സര്‍ലന്‍ഡില്‍ 21,000 ല്‍ അധികം ആളുകള്‍ രോഗബാധിതരാണ്. വേള്‍ഡ് മീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെയായി 734 പേര്‍ മരിച്ചു, അണുബാധയുടെ പാരമ്യം ഇതുവരെ എത്തിയിട്ടില്ല എന്നാണ് ഫെഡറല്‍ ഓഫീസ് ഓഫ് പബ്ളിക് ഹെല്‍ത്തിലെ പകര്‍ച്ചവ്യാധി യൂണിറ്റ് മേധാവി ബെര്‍സെറ്റും ഡാനിയല്‍ കോച്ചും പറഞ്ഞത്.

നടപടികള്‍ വളരെ നേരത്തെ അവസാനിപ്പിച്ചാല്‍ അത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്", കൊറോണ വൈറസ് ഉത്ഭവിച്ച ചൈനയെ പരാമര്‍ശിച്ച് ബെര്‍സെറ്റ് പറഞ്ഞു.

വളരെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും രണ്ടുമാസത്തിലേറെയായി അവിടെ സ്ഥിതി മെച്ചപ്പെട്ടു, ബെര്‍സെറ്റ് ചൂണ്ടിക്കാട്ടി. നടപടികള്‍ അല്‍പ്പം ഇളവ് ചെയ്തപ്പോള്‍ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു. സമൂഹത്തില്‍ പ്രതിരോധശേഷി ഒരു പരിധി വരെ എത്തുന്നതുവരെ അല്ലെങ്കില്‍ വാക്സിന്‍ എടുക്കുന്നതുവരെ വൈറസ് നമ്മോടൊപ്പമുണ്ടാകും, അദ്ദേഹം പറഞ്ഞു.ഊഷ്മള കാലാവസ്ഥയെത്തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡുകാരെ പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കും. എന്നാല്‍ അഞ്ചിലധികം ആളുകളുടെ ഒത്തുചേരലിന് നിരോധനമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ മരണസംഖ്യ 700 പിന്നിട്ടു. രോഗം ബാധിച്ചവരുടെ എണ്ണം 21,000 കടന്നു. ഞായറാഴ്ച മാത്രം 43 പേരാണ് രാജ്യത്ത് മരിച്ചത്.

ഡെന്‍മാക്കര്‍ക്ക്

ഡെന്‍മാര്‍ക്കില്‍ കൊറോണ വൈറസ് മരണം ഒരു കഴിഞ്ഞ ദിവസം മാത്രം 18 വര്‍ദ്ധിച്ചതോടെ ആകെ മരണം 187 ആണ്. എന്നാല്‍ രോഗബാധിതരുടെ ആശുപത്രി പ്രവേശനം കുറയുകയാണന്ന് സ്ററാറ്റന്‍സ് സെറം ഇന്‍സ്ററിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസ് ബാധിച്ച 4369 കേസുകള്‍ ഇപ്പോള്‍ ഡെന്മാര്‍ക്കില്‍ ഉണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരും പരീക്ഷിക്കപ്പെടുന്നില്ല.

മരണങ്ങളുടെയും സ്ഥിരീകരിച്ച കേസുകളുടെയും എണ്ണം വര്‍ദ്ധിച്ചെങ്കിലും ആശുപത്രി പ്രവേശനത്തിന്റെ എണ്ണം നാലാം ദിവസമായി കുറഞ്ഞിരിയ്ക്കയാണ്.

ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഡെന്‍മാര്‍ക്കിലെ കൊറോണ വൈറസുമായി 504 രോഗികള്‍ ആശുപത്രിയിലായിരുന്നു, ശനിയാഴ്ചയേക്കാള്‍ മൂന്ന് കുറവ്. ഇവരില്‍ 144 പേര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു, ഇത് ശനിയാഴ്ചയേക്കാള്‍ രണ്ട് കൂടുതലാണ്, 107 പേര്‍ക്ക് റെസ്പിറേറ്റര്‍ ആവശ്യമാണ്, ഇത് ശനിയാഴ്ചയേക്കാള്‍ അഞ്ച് കുറവ്.എന്നാല്‍ കൊറോണ വൈറസ് ബാധിച്ച് 1327 പേരെ ആരോഗ്യവാന്മാരായി പ്രഖ്യാപിച്ചു.

ആഴ്ചയുടെ തുടക്കത്തില്‍, ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി അതിന്റെ കൊറോണ വൈറസ് തന്ത്രത്തില്‍ മാറ്റം വരുത്തി, നേരിയ ലക്ഷണങ്ങളുള്ളവര്‍ക്ക് പരിശോധന നടത്താന്‍ ഡോക്ടര്‍മാരെ അനുവദിക്കുക, അവര്‍ മറ്റാളുകളുമായി താമസിക്കുകയോ അല്ലെങ്കില്‍ സ്വയം ഒറ്റപ്പെടാന്‍ സാധ്യതയോ ഉണ്ടാക്കുക എന്ന രീതി അവലംബിച്ചു.

നിലവില്‍, മിതമായതും കഠിനവുമായ ലക്ഷണങ്ങളുള്ളവരെയും, വൃദ്ധരെയും വിട്ടുമാറാത്ത രോഗികളെയും പോലുള്ള അപകടസാധ്യതയുള്ള ഗ്രൂപ്പുകളെയും ആരോഗ്യ ഉദ്യോഗസ്ഥരെയും മാത്രമാണ് രാജ്യം പരീക്ഷിക്കുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടത്തിയ പരീക്ഷണങ്ങളുടെ മൂന്നിരട്ടിയിലധികം വരുമെന്ന് വിശ്വസിക്കുന്നതായി അതോറിറ്റിയുടെ ആസൂത്രണ വിഭാഗം നടത്തുന്ന ഹെലന്‍ ബില്‍സ്ററഡ് പ്രോബ്സ്ററ് ഡാനിഷ് പബ്ളിക് ബ്രോഡ്കാസ്ററര്‍ ഡിആറിനോട് പറഞ്ഞു.
ഈയാഴ്ച ഒടുവില്‍ ഈ സംഖ്യ 10,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈസ്റററിന് ശേഷം പ്രതിദിനം 15,000 രോഗികളെ പരീക്ഷിക്കുകയാണ് ലക്ഷ്യം.ലോക്ഡൗണ്‍ ഈയാഴ്ച അവസാനം വരെയാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ഗ്രീസ്

ഇതിനിടെ ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ രോഗം പടരുന്നതും ആശങ്കയ്ക്ക് ഇടയാകുന്നു. രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ ഇതിനകം ക്വാറനൈ്റന്‍ ചെയ്തു കഴിഞ്ഞു. മൂന്നു ദിവസം മുന്‍പ് 23 അഭയാര്‍ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അവരും ഇപ്പോള്‍ ക്വാറനൈ്റനിലാണ്. ഇവിടെ ആകെ 1800 ല്‍ താഴെ മാത്രമേ രോഗബാധിതരുള്ളു. ആകെ മരണം 73 ആണ്.
- dated 08 Apr 2020


Comments:
Keywords: Germany - Special Annoucements - corona_eu_report Germany - Special Annoucements - corona_eu_report,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us