Today: 18 Sep 2020 GMT   Tell Your Friend
Advertisements
കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി ; ചിത്രീകരണം പരോഗമിയ്ക്കുന്നു
കടല്‍കന്നൊരു മാത്തുക്കുട്ടിയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. നാട്ടിലെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന്റെ പിന്നാലെ സംഘം ജര്‍മനിയിലെത്തും. രണ്ടാം ചിത്രീകരണണ ഷെഡ്യൂള്‍ ചെയ്തിരിയ്ക്കുന്നത് ജര്‍മനിയിലാണ്.

സിനിമയുടെ കഥ ഇങ്ങനെയാണ്. മാത്തുക്കുട്ടി എന്ന ജര്‍മന്‍ മലയാളിയെ ചുറ്റിപ്പറ്റിയുള്ളകഥയാണിത്. അദ്ദേഹം ഇപ്പോള്‍ ജര്‍മനിയിലാണ്. ഭാര്യ ജാനമ്മയും രണ്ടു മക്കളുമായി സസുഖം വാഴുന്നു. നാട്ടില്‍, മധ്യ തിരുവിതാംകൂറിലെ കോഴഞ്ചേരിക്കടുത്ത് അയിരൂരാണ് വീട്. നാട്ടിലെ ഒരു പ്രധാന കുടുംബാംഗം. വലിയ ബന്ധുബലവും സുഹൃദ് വലയവുമുള്ളയാള്‍. സ്വന്തം കുടുംബത്തോടൊപ്പം നാട്ടുകാരുടെ പ്രശ്നങ്ങളിലും പൊതുപ്രവര്‍ത്തനത്തിലുമെല്ലാം ഇഷ്ടപ്പെടുകയെന്നത് മാത്തുക്കുട്ടിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.

അതു ജര്‍മ്മനിയില്‍ ചെന്നപ്പോഴും അങ്ങനെതന്നെ. അവിടെയും മലയാളികള്‍ക്കിടയില്‍ മാത്തുക്കുട്ടി ഒരു ഹീറോതന്നെയായിരുന്നു. അവരുടെയൊക്കെ ഇടയില്‍ പ്രവര്‍ത്തിക്കുക, അവരുടെ ക്ഷേമം അന്വേഷിക്കുക ഇതൊക്കെ മമ്മൂട്ടിക്ക് വലിയ താല്‍പര്യമാണ്. ജര്‍മ്മന്‍ മലയാളികള്‍ക്കായി ഒരു കള്‍ച്ചറല്‍ ഷോ നടത്തുവാന്‍ അവിടത്തെ മലയാളികള്‍ തീരുമാനിക്കുന്നത്. ഇതിനായി അതിന്റെ ചുമതലയേല്‍പിക്കുന്നതും മാത്തുക്കുട്ടിയേത്തന്നെ. ആ ഉദ്യമവുമായിട്ടാണ് മാത്തുക്കുട്ടി ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുന്നത്.

പഴയ നാടൊന്നുമല്ല ഇപ്പോള്‍. നാടും നാട്ടുകാരുമൊക്കെ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലുമൊക്കെ ഈ മാറ്റമുണ്ട്. ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ മാത്തുക്കുട്ടിക്കും അല്പം സാവകാശം വേണ്ടിവന്നു.

നാട്ടില്‍ ആനന്ദന്റെ കാറിലാണ് യാത്ര. നാട്ടില്‍ മാത്തുക്കുട്ടിക്ക് ഒരു സുഹൃത് വലയമുണ്ട്. നാട്ടില്‍ ഏവരും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന തോമസ് സാറിന്റെ മകന്‍ സോളമന്‍, തമ്പാന്‍, ആനന്ദന്‍, ബെന്നി ഇവരാണ് ഈ സംഘം.

നാട്ടിലെത്തിയ മാത്തുക്കുട്ടിയെത്തേടി പുതിയ ചില സംവവികാസങ്ങളും ഉടലെടുക്കുകയായി. പിന്നീട് ഈ സംഭവങ്ങളുടെ കുരുക്കഴിക്കുകയെന്നത് മാത്തുക്കുട്ടിയുടെ ആവശ്യവുമായി. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്മലയാള സിനിമയിലെ നല്ലൊരു ഭാഗം അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് രഞ്ജിത് തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ ദൃശ്യവത്കരിക്കുന്നത്.

ഈ ചിത്രത്തില്‍ നായകനായ മാത്തുക്കുട്ടിയെ മമ്മൂട്ടി അവതരിപ്പിക്കുന്നു. മോഹന്‍ ലാല്‍, ദിലീപ്, ജയറാം, ജഗദീഷ് എന്നിവരും മമ്മൂട്ടി മമ്മൂട്ടിയായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മാത്തുക്കുട്ടിയും മമ്മൂട്ടിയും കണ്ടുമുട്ടുന്ന രംഗത്താണ് ഇതു സംഭവിക്കുക. ഒരു പുതിയ നായികയെക്കൂടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. അലിഷാ മുഹമ്മദ്. മീരാ നന്ദനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെടുമുടി വേണു, സിദ്ധിഖ്, സുരേഷ് കൃഷ്ണ, ശേഖര്‍ മേനോന്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, പ്രേം പ്രകാശ്, മുത്തുമണി തുടങ്ങിയവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

സംഗീതം~ ഷഹബാസ് അമന്‍, ഛായാഗ്രഹണം~ മധു നീലകണ്ഠന്‍, എഡിറ്റിംഗ്~ സന്ദീപ് സുകുമാരന്‍, കലാസംവിധാനം~ സന്തോഷ് രാമന്‍, പ്രൊഡ. കണ്‍ട്രോളര്‍~ ഡിക്സണ്‍ പൊടുത്താസ്.
Photo #1 - Germany - Special Annoucements - kadalkadannumathukutty
 
Photo #2 - Germany - Special Annoucements - kadalkadannumathukutty
 
Photo #3 - Germany - Special Annoucements - kadalkadannumathukutty
 
- dated 10 May 2013


Comments:
Keywords: Germany - Special Annoucements - kadalkadannumathukutty Germany - Special Annoucements - kadalkadannumathukutty,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_report_eu_8_4_20
കൊറോണ വൈറസ് : യൂറോപ്യന്‍ യൂണിയന്‍ ചരിത്രത്തിലെ വലിയ വെല്ലുവിളി ; ചാന്‍സലര്‍ മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
corona_eu_report
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ, ജനപ്രീതി നേടി ചാന്‍സലര്‍ മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
29820182
ചെംനിറ്റ്സ് പ്രതിഷേധത്തിനിടെ നാസി സല്യൂട്ട്: ജര്‍മനി അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
cinemakadalkadannamathukuttyshooting
മാത്തുക്കുട്ടി എത്തി, കടല്‍ കടന്ന് ജര്‍മനിയില്‍ ; ചിത്രീകരണത്തിന്റെ ആവേശത്തില്‍ മലയാളികള്‍
തുടര്‍ന്നു വായിക്കുക
filmgermankadalkadannm
ജര്‍മനിയില്‍ മലയാള സിനിമ ചിത്രീകരിക്കുന്നു ; കടല്‍ കടന്ന ഒരു മാത്തുക്കുട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us