Today: 14 Apr 2021 GMT   Tell Your Friend
Advertisements
ഖഷോഗി വധം: സല്‍മാന് പിന്തുണയേറുന്നു
Photo #1 - Gulf - Otta Nottathil - 1320211salman
മസ്കറ്റ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസുമായി ബന്ധപ്പെട്ട് യുഎഎസ് ഇന്റലിജന്‍സ് തയാറാക്കിയ റിപ്പോര്‍ട്ടിനെതിരേ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പിന്തുണയേറുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ട് നിഷേധിച്ച സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഒമാന്‍ പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ യുഎഇയും കുവൈറ്റും സൗദിക്ക് പിന്തുണ അറിയിച്ചിരുന്നു.

സൗദി നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പിന്തുണ അറിയിക്കുന്നതായും യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം വ്യക്തമാക്കി. ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൗദി പൂര്‍ണമായും നിഷേധിച്ചിരുന്നു. സൗദി ഭരണകൂടത്തിന് എതിരേയായിരുന്നു യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടിലുള്ള തെറ്റായ നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

യു.എസ്. റിപ്പോര്‍ട്ടില്‍ കിരീടാവകാശിയെ പ്രതിരോധിച്ച് സൗദി മാധ്യമങ്ങളും രംഗത്തെത്തി. നയതന്ത്ര സഖ്യകക്ഷിയെ ഭീഷണിപ്പെടുത്തരുതെന്നാണ് മാധ്യമങ്ങളുടെ പക്ഷം. പ്രാദേശിക സഖ്യകക്ഷിയെ ഭീഷണിപ്പെടുത്താനുള്ള അവകാശം അമേരിക്കയ്ക്കില്ലെന്നും ആഭ്യന്തര വ്യത്യാസങ്ങള്‍ പ്രാദേശിക താത്പര്യങ്ങള്‍ക്കും പങ്കാളികള്‍ക്കും ദോഷംവരുത്തരുതെന്നും അവര്‍ വാദിക്കുന്നു.

2018~ലാണ് തുര്‍ക്കിയിലെ സൗദി എംബസിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായിരുന്ന ഖഷോഗി വധിക്കപ്പെടുന്നത്.
- dated 01 Mar 2021


Comments:
Keywords: Gulf - Otta Nottathil - 1320211salman Gulf - Otta Nottathil - 1320211salman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us