Today: 14 Apr 2021 GMT   Tell Your Friend
Advertisements
ദുബായ് എയര്‍പോര്‍ട്ടില്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
Photo #1 - Gulf - Otta Nottathil - 23220212dubai

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം വഴി ഇനി പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയുമില്ലാതെ യാത്ര ചെയ്യാം. ടിക്കറ്റ് ചെക്കിന്‍ കൗണ്ടര്‍ മുതല്‍ വിമാനത്തിലേയ്ക്ക് കയറും വരെ പാസ്പോര്‍ട്ടിനു പകരം മുഖം മാത്രം കാണിച്ചു നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന അതിനൂതന സംവിധാനമാണ് ഇവിടെ നിലവില്‍ വന്നിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂര്‍ത്തികരിക്കുന്ന ബയോമെട്രിക് അതിവേഗ സംവിധാനമാണിത്. ബോര്‍ഡിങ്പാസ്സ് വരെ ഇതു മുഖേന ഒഴിവാക്കാന്‍ കഴിയും. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്വെയര്‍ അതാത് സമയത്ത് കാര്യങ്ങള്‍ നിര്‍വഹിക്കും.

അഞ്ചു മുതല്‍ 9 വരെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ യാത്രാ നടപടി പൂര്‍ത്തിയാകും. ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തെ ഒരേ മുഖരൂപമുള്ള ഇരട്ടകളെ പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സോഫ്റ്റ്വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്. വിമാന ടിക്കറ്റ് ചെക്കിന്‍ പവലിയനില്‍ മുന്നില്‍ സ്ഥാപിച്ച ക്യാമറയില്‍ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്ററത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റെതാണന്ന് സിസ്ററം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നോരോന്നായി തുറന്നുതരും.

എന്നാല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ ആദ്യത്തെ തവണ അവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ റജിസ്ററര്‍ ചെയ്യുകയും മുഖവും കണ്ണുകളും സിസ്ററത്തിലേക്ക് പകര്‍ത്തുകയും വേണം. തുടര്‍ന്നുള്ള യാത്രകളില്‍ ഇത്തരത്തിലുള്ള റജിസ്ട്രേഷന്‍ ആവശ്യമില്ല. പാസ്പോര്‍ട്ട് അവശ്യമില്ലെങ്കിലും തങ്ങളുടെ യാത്രാരേഖകള്‍ എപ്പോഴും യാത്രക്കാര്‍ കൈയില്‍ കരുതണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ആദ്യഘട്ടത്തില്‍ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫസ്ററ് ക്ളാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. സ്മാര്‍ട്ട് ഗേറ്റിലൂടെയും സ്മാര്‍ട് ടണലിലൂടെയും യാത്രക്കാര്‍ക്ക് കടന്നുപോകാം.
- dated 23 Feb 2021


Comments:
Keywords: Gulf - Otta Nottathil - 23220212dubai Gulf - Otta Nottathil - 23220212dubai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us