Today: 16 Sep 2021 GMT   Tell Your Friend
Advertisements
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ ഭാഗികമായി നീക്കി
Photo #1 - Gulf - Otta Nottathil - 48202110uae
ദുബായ്: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് യുഎഇ ഭാഗികമായി നീക്കി. റെസിഡന്റ് വിസയുള്ളവരും, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരുമാണെങ്കില്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

യു.എ.ഇ. അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കൂ. ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന കോവാക്സിന് യുഎഇയില്‍ അംഗീകാരമില്ല. അതേസമയം, കോവിഷീല്‍ഡ്, ഫൈസര്‍, മൊഡേണ, സ്പുട്നിക് വി എന്നിവയ്ക്ക് അംഗീകാരമുണ്ട്

യു.എ.ഇ. നേരിട്ട് വാതില്‍ തുറന്നതോടെ നാട്ടില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് അടുത്ത ദിവസങ്ങളില്‍തന്നെ യു.എ.ഇ.യില്‍ മടങ്ങിയെത്താം. നാട്ടില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവരുടെ യാത്ര സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സന്ദര്‍ശക വിസക്കാര്‍ക്കും ഇപ്പോള്‍ പ്രവേശനാനുമതിയില്ല. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, യുഗാന്‍ഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും പ്രവേശനാനുമതിയുണ്ട്.

സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയും യാത്രാ രേഖകള്‍ക്കൊപ്പം കരുതണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ.), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) അനുമതികള്‍ വാങ്ങിയിരിക്കണം.


ഏപ്രില്‍ 24 മുതലാണ് യു.എ.ഇ. ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനിടെ ഖത്തര്‍, അര്‍മേനിയ എന്നിവിടങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പ്രവാസികള്‍ യു.എ.ഇ.യിലേക്ക് പ്രവേശിക്കുന്നുണ്ട്. അത്തരം യാത്രകള്‍ക്ക് രണ്ടുലക്ഷം രൂപയോളം ചെലവ് വരും.
- dated 04 Aug 2021


Comments:
Keywords: Gulf - Otta Nottathil - 48202110uae Gulf - Otta Nottathil - 48202110uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15920216covid
30 ദിവസം കടലില്‍ കിടന്ന മൃതദേഹത്തിലും കൊറോണവൈറസ് Recent or Hot News
തുടര്‍ന്നു വായിക്കുക
1920212sharjah
ഷാര്‍ജയിലേക്കും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം
തുടര്‍ന്നു വായിക്കുക
29820218visa
യുഎഇ വിസിറ്റ് വിസ പുനസ്ഥാപിക്കുന്നു
തുടര്‍ന്നു വായിക്കുക
sheik_dubai_pregnent_cat_balcony_malayalees
ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച 2 മലയാളികള്‍ക്ക് ദുബായ് ഷെയ്ക്കിന്റെ സമ്മാനം 10 ലക്ഷം രൂപ
തുടര്‍ന്നു വായിക്കുക
25820213saudi
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് സൗദിയും പിന്‍വലിക്കുന്നു
തുടര്‍ന്നു വായിക്കുക
24820216oman
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഒമാന്‍
തുടര്‍ന്നു വായിക്കുക
20820215kuwait
ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് കുവൈറ്റ് പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us