ഇതില്‍ ക്യാരി~ഓണ്‍ ബാഗുകള്‍, വ്യക്തിഗത ഇനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. ക്യാരി~ഓണ്‍ ബാഗിന്റെ പരമാവധി അളവ് 55 ~ 40 ~ 20 സെന്റി മീറ്ററും വ്യക്തിഗത ഇനത്തിന്റെ അളവ് 25 ~ 33 ~ 20 സെന്റി മീറ്ററുമായിരിക്കണം.
ഷാര്‍ജയിലെ എയര്‍ലൈന്‍ ആസ്ഥാനത്തു നിന്നും, ഈജിപ്തിലെയും മൊറോക്കോയിലെയും ഹബ്ബുകളില്‍ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണെന്നും എയര്‍ അറേബ്യ വിശദീകരിച്ചു. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാന യാത്രയ്ക്കിടെ കുഞ്ഞിനാവശ്യമായ ഇനങ്ങള്‍ക്ക് 3 കിലോ വരെ ഭാരമുള്ള ഒരു സ്ററാന്‍ഡേര്‍ഡ് സൈസ് ഹാന്‍ഡ് ബാഗേജ് കൂടി ലഭിക്കും.
ഈ അധിക ബാഗേജ് മുന്‍വശത്തെ സീറ്റിനടിയില്‍ വയ്ക്കണം. ചെക്ക്~ഇന്‍ കൗണ്ടറില്‍ അധിക ബാഗില്‍ വ്യക്തിഗത ഇന ടാഗുകള്‍ ഘടിപ്പിക്കണമെന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു. ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ ഉള്‍പ്പെടെ എല്ലാ ക്യാബിന് ബാഗേജുകളും ബോര്‍ഡിംഗ് ഗേറ്റില്‍ ഭാരം, അളവുകള്‍, എണ്ണം എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. ക്യാബിന് ബാഗേജ് പരിധി ലംഘിച്ചാല്‍ അധിക നിരക്ക് നല്‍കേണ്ടി വരും.
അതേസമയം, യാത്രക്കാര്‍ക്ക് കൊണ്ടുപോകാന്‍ കഴിയുന്ന വ്യക്തിഗത ഇനങ്ങള്‍ക്ക് എയര്‍ലൈന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിഗത ഇനത്തിന് മാത്രമാണ് അനുവാദം ഉള്ളത്. ലാപ് ടോപ് ബാഗുകള്‍, സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകള്‍ അല്ലെങ്കില്‍, ജെന്റില്‍മെന്‍സ് സാഷെല്സ് എന്നിവയാണ് സ്വീകാര്യമായ വ്യക്തിഗത ഇനങ്ങള്‍.

Comments: