ഡിസംബര്‍ 20 ന് മാത്രം 2,96,000 യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോകുന്നത്. ഈ അവധിക്കാലത്തെ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും ഡിസംബര്‍ 20. ഉത്സവ കാലയളവില്‍ പ്രതി ദിനം ശരാശരി 2,74,000 ആളുകള്‍ ദുബായ് വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്.
എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഹോം ചെക്ക്~ഇന്‍, നേരത്തെയുള്ള ചെക്ക്~ഇന്‍, സിറ്റി ചെക്ക്~ഇന്‍ സൗകര്യങ്ങള്‍ എന്നിവ ഉപയോഗിച്ചാല്‍ കാത്തുനില്‍ക്കുന്ന സമയം കുറയ്ക്കാം. മറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തരുതെന്നും പ്രത്യേകം നിര്‍ദേശമുണ്ട്.
ബാഗേജ് രണ്ടുതവണ പരിശോധിച്ച്, ലോഹ വസ്തുക്കളും ഇലക്രേ്ടാണിക് ഉപകരണങ്ങളും ഹാന്‍ഡ് ലഗേജില്‍ മാത്രമേയുള്ളൂ എന്ന് ഉറപ്പ് വരുത്തണം. ദ്രാവകം എയറോസോള്‍, ജെല്‍ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക. അനുവദനീയമായ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍, സ്പെയര്‍ ബാറ്ററികള്‍ എന്നിവ ചെക്ക്~ഇന്‍ ലഗേജില്‍ ഉള്‍പ്പെടുത്താതിരിക്കുക, അവ ഹാന്‍ഡ് ലഗേജായി മാത്രം കൊണ്ടുപോകണം.
ആവശ്യമായ യാത്രാ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. എയര്‍ലൈനിന്‍റെ നിബന്ധനകളും എയര്‍പോര്‍ട്ട് നിയമങ്ങളും കൃത്യമായി മനസിലാക്കുക. 12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Comments: