Today: 30 Nov 2020 GMT   Tell Your Friend
Advertisements
വിസ സംബന്ധമായ കാര്യങ്ങള്‍ ഇനി ഓണ്‍ലൈനില്‍
ദോഹ: വിദേശികളുടെ പാസ്പോര്‍ട്ടില്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആര്‍.പി.) പതിക്കുന്നത് ഖത്തര്‍ ഒഴിവാക്കുന്നു. ഇനിമുതല്‍ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റെസിഡന്‍സി കാര്‍ഡായിരിക്കും ലഭിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.
പ്രവാസികള്‍ക്കായി സ്ററിക്കര്‍ ഫ്രീ റെസിഡന്‍സി പെര്‍മിറ്റ് സംവിധാനമായിരിക്കും നടപ്പാക്കുക.

ആര്‍.പി. പുതുക്കുമ്പോഴും പാസ്പോര്‍ട്ടില്‍ സ്ററാമ്പ് ചെയ്യില്ല. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ റെസിഡന്‍സി കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നത്. പാസ്പോര്‍ട്ടില്‍ റെസിഡന്‍റ്സ് വിസ സ്ററാമ്പ് ചെയ്യുന്നതിന് പകരം മുഴുവന്‍ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്‍ തന്നെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ സംവിധാനം.

ഖത്തറില്‍ താമസവിസയില്‍ എത്തുന്നവര്‍ക്ക് വൈദ്യപരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം ഐ.ഡി. നമ്പര്‍ ഉള്‍പ്പെടെ പാസ്പോര്‍ട്ടില്‍ റെസിഡന്‍റ്സ് പെര്‍മിറ്റ് പതിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനുപുറമെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കാറുണ്ട്. എന്നാല്‍ അതിന് പകരമായി മെട്രാഷ് 2 വഴി കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാനാണ് തീരുമാനം. ഈ സംവിധാനം നിലവില്‍വരുന്നതോടെ ഓരോ വര്‍ഷവും വിസ പുതുക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ ആര്‍.പി. മുദ്ര പതിപ്പിക്കുന്ന പരമ്പരാഗത രീതി ഒഴിവാകും.

ദീര്‍ഘ കാലമായി രാജ്യത്ത് തങ്ങുന്നവരുടെ പാസ്പോര്‍ട്ടിലെ പേജുകള്‍ എളുപ്പത്തില്‍ തീര്‍ന്നുപോകുന്നതും ഇത് വഴി പരിഹരിക്കാനാകും. ഈ കാര്‍ഡ് ഉപയോഗിച്ച് വിസ സംബന്ധമായ കാര്യങ്ങള്‍ ഓണ്‍ലൈന്‍വഴി ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ രീതിയനുസരിച്ച് താമസവിസ ലഭിക്കുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുകയും പാസ്പോര്‍ട്ടില്‍ ആര്‍.പി. മുദ്ര പതിപ്പിക്കുകയും വേണം.

പുതിയസംവിധാനം നിലവില്‍വരുന്നതോടെ കൂടുതല്‍പേര്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പുതിയ സംവിധാനം കുറ്റമറ്റരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ഉറപ്പ് ലഭിക്കുന്നതോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഓരോദിവസവും പുതിയതായി 2,500 റെസിഡന്‍റ്സ് പെര്‍മിറ്റ് നല്‍കുകയും 5,000 റെസിഡന്‍റ്സ് പെര്‍മിറ്റുകള്‍ പുതുക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ആര്‍.പി. സെക്ഷന്‍ തലവന്‍ ബ്രിഗേഡിയര്‍ സാലേ അല്‍ ഖുവൈരി വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സംവിധാനം നടപ്പാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ഡിസൈനിലായിരിക്കും പുതിയ കാര്‍ഡുകള്‍. ബന്ധപ്പെട്ട കാര്‍ഡുടമയുടെ പൂര്‍ണമേല്‍വിലാസവും കാര്‍ഡിലുണ്ടാകും. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്കുപോകുമ്പോള്‍ തെളിവായി ഈ കാര്‍ഡുപയോഗിക്കാം. അതിനുസഹായകമായ വിധത്തിലുള്ള എല്ലാ വിശദാംശങ്ങളും കാര്‍ഡിലുണ്ടാകും.



- dated 08 Jun 2015


Comments:
Keywords: Gulf - Otta Nottathil - visa_online_doha Gulf - Otta Nottathil - visa_online_doha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81120204uae
നിയമങ്ങള്‍ ഉദാരമാക്കി യുഎഇ
~ 21 വയസിനു ശേഷം മദ്യപാനമാകാം
~ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല തുടര്‍ന്നു വായിക്കുക
2810202010dubai
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടില്‍ വിദേശ വിലാസം ചേര്‍ക്കാം
തുടര്‍ന്നു വായിക്കുക
171020207dubai
മടക്ക ടിക്കറ്റും താമസ സൗകര്യവും 2000 ദിര്‍ഹവും: ദുബായില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം
തുടര്‍ന്നു വായിക്കുക
30920208kuwait
കുവൈറ്റ് അമിര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
24920209saudi
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്
തുടര്‍ന്നു വായിക്കുക
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us