Today: 23 Oct 2020 GMT   Tell Your Friend
Advertisements
കേച്ചേരി പാട്ടിന്റെ പതിനാലാം രാവ് മാഞ്ഞു
Photo #1 - India - Arts-Literature - usufali_kecheri
പ്രണയവും വിരഹവും ഭക്തിയും ഇനിയില്ല, ആ തൂലിക നിലച്ചു ജീലെേറ ീി: 21 ങമൃ 2015
സ്വരരാഗങ്ങളുടെ ഗംഗാപ്രവാഹം മലയാളിക്ക് നിരവധി തവണ സമ്മാനിച്ച ഗാനരചയിതാവ് യൂസഫലി കേച്ചേരിയുടെ തൂലിക നിലച്ചു. പ്രണയവും വിരഹവും ഭക്തിയും യൂസഫലിയുടെ പാട്ടുകളിലൂടെ വേറിട്ട അനുഭവം സമ്മാനിച്ചു.

1962 മുതല്‍ ചലച്ചിത്ര ഗാനരചനാ ലോകത്തേക്ക് കവിത്വം തുളുമ്പുന്ന സിനിമാ പാട്ടുകളുമായെത്തിയ യൂസഫലി കേച്ചേരിയുടെ ഹിറ്റ് ഗാനങ്ങള്‍ ഏറെയും പിറന്നത് ഹിന്ദുസ്ഥാനി സംഗീതഞ്ജരുമായുള്ള കൂട്ടുകെട്ടിലൂടെയായിരുന്നു. ധ്വനിയില്‍ നൗഷാദുംസര്‍ഗത്തിലും പരിണയത്തിലും ബോംബെ രവിയും യൂസഫലിയുടെ വരികള്‍ക്ക് മാന്ത്രിക സംഗീതം നല്‍കി.

1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്‍റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ച യൂസഫലി കേച്ചേരി കേരള വര്‍മ കോളെജില്‍ നിന്ന് ബി.എ. പിന്നീട് ബിഎല്ലും നേടി.മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്‍റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ യൂസഫലിയുടെ ആദ്യ കവിത 'കൃതാര്‍ഥന്‍ ഞാന്‍' പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതന്‍ കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിച്ചു. ഇന്ത്യയില്‍തന്നെ സംസ്കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്.

1962ല്‍ 'മൂടുപടം' എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനമെഴുതിയത്. 'മഴ' എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാഡമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചു.എന്നാല്‍ തരംഗിണിക്കുവേണ്ടി യൂസഫലി എഴുതിയ ഏതാണ്ടെല്ലാ ആല്‍ബങ്ങളും വന്‍ ഹിറ്റുകളായിരുന്നു. തരംഗിണിയുടെ 'രാഗതരംഗിണി' എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും അക്കാലത്ത് ഹിറ്റായി. 'അമാവാസി നാളില്‍ ഞാനൊരു പൂര്‍ണചന്ദ്രനെ കണ്ടു...' എന്നതായിരുന്നു ആദ്യഗാനം.

തരംഗിണിയുടെ തന്നെ ഓണപ്പാട്ടുകളില്‍ ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു..., കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട് കുമിയടിക്കാന്‍ വാ.., തുളസീ കൃഷ്ണതുളസീ നിന്‍ നെഞ്ചിലെരിയുന്ന ചന്ദനത്തിരിയിലൊരഭൗമ ദിവ്യസുഗന്ധം.., കിനാവലിന്നലെ വന്നൂ നീയെന്‍ കിസലയ മൃദുലാംഗീ.., കല്യാണി മുല്ളേ നീയുറങ്ങൂ മണിക്കിനാവിന്‍ മഞ്ചലില്‍.., ത്രിസന്ധ്യ വിടചൊല്ലും നേരം തൃശുര്‍ നടക്കാവിന്നോരം.., പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില.. തുടങ്ങിയ അദ്ദേഹമെഴുതിയ എല്ലാ പാട്ടുകളും എടുത്തുപറയേണ്ടവ തന്നെയാണ്.അറുപതുകളില്‍ സുറമയെഴുതിയ മിഴികളേ, പാവടപ്രായത്തില്‍, ഇക്കരെയാണെന്റെ താമസം, അനുരാഗഗാനം പോലെ, എഴുതിയതാരാണ് സജാത, മാന്‍കിടാവിനെ മാറിലേന്തുന്ന..

എഴുപതുകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. തമ്പ്രാന്‍ തൊടുത്ത് മലരമ്പ്, പൊന്നില്‍ കുളിച്ച രാത്രി, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങി വന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞുതോ, കടലേ നീലക്കടലേ, നീലയമുനേ സ്നേഹയമുനേ, വേമ്പനാട്ടുകായലിന് ചാഞ്ചാട്ടം, നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്, മുറുക്കിച്ചുവന്നതോ, തുള്ളിക്കൊരുകുടം, മറഞ്ഞിരുന്നാലും മനസിന്റെയുള്ളില്‍, കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയ ഗാനങ്ങള്‍ കാലഘട്ടം മുഴുവന്‍ നിറഞ്ഞുനിന്നു.ചഞ്ചലാക്ഷീ, മാനേ മധുരക്കരിമ്പേ, കുങ്കുമസൂര്യന്‍ രാഗാംശു ചാര്‍ത്തി, സംഗീതമേ നിന്‍ പൂഞ്ചിറകില്‍, റസൂലേ നിന്‍കനിവാലെ, മാനത്തെ ഹൂറിപോലെ, ശിശിരമേ നീ ഇതിലേ വാ

തൊണ്ണൂറുകളില്‍ സര്‍ഗം, പരിണയം,ഗസല്‍,ഫൈവ്സ്ററാര്‍ ഹോസ്പിറ്റല്‍, സ്നേഹം, വാസന്തിയും ലക്ഷമിയും പിന്നെഞാനും, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രളിലൂടെ

രണ്ടായിരത്തില്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും മഴ,ജോക്കര്‍, വര്‍ണക്കാഴ്ചകള്‍, ഇങ്ങനെയെരു നിലാപക്ഷി, ദാദാസാഹിബ്,മധുരനൊമ്പരക്കാറ്റ്, കരുമാടിക്കുട്ടന്‍,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കുഞ്ഞിക്കൂനന്‍, സ്നേഹിതന്‍, സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലൊക്കെ ഒന്നിനൊന്ന് മെച്ചമായ പാട്ടുകള്‍ ഉതിര്‍ന്നുവീണു.പദഭംഗിയും കാവ്യഭാവനയും സംസ്കാരബിംബങ്ങളും തരളഭാവവും ആധികാരികതയുമുള്ള ഗാനങ്ങളായേ മാനസനിളയില്‍, ജാനകീജാനേ, അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖീ, കൃഷ്ണകൃപാസാഗരം, സ്വരരാഗഗംഗാപ്രവാഹമേ, വൈശാഖപൗര്‍ണമിയോ, സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച, ആലിലക്കണ്ണാ, ഗേയം ഹരിനാമധേയം, ഇശല്‍തേന്‍കണം ചോരുമീ തുടങ്ങിയവയെ നമുക്ക് കാണാന്‍ കഴിയൂ. നമ്മുടെ സംഗീതകാവ്യശാഖക്ക് ഇത്രയും മഹത്തായ സംഭവാന നല്‍കിയ കവിയെ എന്നെന്നും നന്ദിയോടെയേ മലയാളം സ്മരിക്കൂ.

മാനസനിളയില്‍,
ജാനകീജാനേ,
അഞ്ചുശരങ്ങളും,
പാര്‍വണേന്ദുമുഖീ,
കൃഷ്ണകൃപാസാഗരം,
സ്വരരാഗഗംഗാപ്രവാഹമേ,
വൈശാഖപൗര്‍ണമിയോ,
സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച,
ആലിലക്കണ്ണാ,
ഗേയം ഹരിനാമധേയം'


കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ൈ്ര പസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്കാരങ്ങള്‍ ലഭിച്ചു. നൂറോളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്ററന്റ് സെക്രട്ടറിയുമായിരുന്നു. 'മഴ' എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി.

പാട്ടെഴുത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനം

മെലഡിയോയിലൂടെ ഒഴുകിവരുന്ന യേശുദാസിന്റെയും എസ്. ജാനകിയുടെയും പി. സുശീലയുടെയും നിത്യഹരിതഗാനങ്ങള്‍ ശ്രവിക്കുമ്പോഴൊക്കെ പാട്ടിന്റെ മുന്നോടിയായിവരുന്ന ഗാനശില്പികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആ പാട്ടുകളില്‍ ഒന്നിന്റെയെങ്കിലും രചയിതാവിന്റെ പേര് യൂസഫലി കേച്ചേരി എന്നായിരിക്കും. വയലാര്‍ രാമവര്‍മയുടെയും പി. ഭാസ്കരന്റെയും ഒ.എന്‍.വി.യുടെയും തട്ടകമായിരുന്ന മലയാള ചലച്ചിത്രഗാനരംഗത്തേക്ക് യൂസഫലി കേച്ചേരി എന്ന കവി കടന്നുവന്നിട്ട് അമ്പതുവര്‍ഷം പിന്നിടുകയാണ്. അമ്പതുവര്‍ഷംകൊണ്ട് മലയാളിക്ക് ലഭിച്ചതാവട്ടെ അഞ്ഞൂറില്പരം ചലച്ചിത്രഗാനങ്ങള്‍.

1963ല്‍ 'മൂടുപടം' എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് കേച്ചേരി ആദ്യമായി തൂലിക ചലിപ്പിച്ചത്. 'സിന്ദൂരച്ചെപ്പി'ലെ ജി. ദേവരാജന്‍ ചിട്ടപ്പെടുത്തിയ ''ഓമലാളെ കണ്ടൂഞാന്‍ പൂങ്കിനാവില്‍'' എന്ന ഗാനത്തോടുകൂടി യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സംസ്കൃതത്തിലെ അവഗാഹം കേച്ചേരിയെ ചലച്ചിത്രഗാനരംഗത്ത് വേറിട്ടുനിര്‍ത്തി. 'മഴ'യിലെ ''ഗേയം ഹരിനാമധേയം'' എന്ന സംസ്കൃതഗാനത്തിനാണ് കേച്ചേരിക്ക് 2000ലെ ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഒട്ടേറെ കൃഷ്ണഭക്തിഗാനങ്ങള്‍ പിറന്നുവീണതും ആ തൂലികത്തുമ്പത്തുനിന്നുതന്നെ.

ഭാഷാവൈകല്യം തന്റെ ഗാനങ്ങളെ തീണ്ടാതിരിക്കാനുള്ള കാരണം സംസ്കൃതപഠനമാണെന്ന് കവി പറയുന്നു. ചലച്ചിത്രഗാനങ്ങളെ കൂടാതെ ഏതാനും തിരക്കഥകളും കേച്ചേരിയുടേതായുണ്ട്. 'മരം', 'വനദേവത', 'നീലത്താമര' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തും അദ്ദേഹം ശോഭിച്ചു.

ഒരു ഗ്രാമത്തിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളെ സംബന്ധിച്ച് കവിതയും ഗാനരചനയുമൊക്കെ അന്യമായിരിക്കും. പക്ഷേ, അമ്മിഞ്ഞപ്പാലിനൊപ്പം താരാട്ടുപാട്ടുകളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും തന്റെ മാതാവില്‍നിന്നു കിട്ടിയ സംഗീതധാരയാണ് യൂസഫലിയിലെ കവിയെ വളര്‍ത്തിയത്. നാരായണപ്പിഷാരടിയുടെ ശിക്ഷണത്തിലുള്ള സംസ്കൃതപഠനമാവട്ടെ ആ കഴിവിനെ പരിപോഷിപ്പിക്കുകയും ചെയ്തു.

കേച്ചേരിപ്പാട്ടുകളെ ശ്രോതാക്കള്‍ നെഞ്ചേറ്റുന്നതിനുപിന്നില്‍ ആ ഗാനങ്ങളിലെ കവിതയൂറുന്ന ശീലുകളാണ്. അമ്പതുവര്‍ഷക്കാലത്തെ ഗാനരചനാ ചരിത്രത്തില്‍ എത്ര കേട്ടാലും മതിവരാത്ത എത്രയെങ്കിലും ഗാനങ്ങള്‍ എടുത്തുകാട്ടാന്‍ കഴിയും. ''പേരറിയാത്തൊരു നൊമ്പരത്തെ/പ്രേമമെന്നാരോ വിളിച്ചു''എന്ന ഗാനമെഴുതുമ്പോള്‍ കവി വാര്‍ധക്യത്തോടടുത്തിരുന്നെങ്കിലും ''സുറുമയെഴുതിയ മിഴികളേ.....'' എന്ന ഗാനമെഴുതിയ (1967) യുവകവിയെത്തന്നെയാണ് നാം ആ ഗാനമാധുരിയില്‍ ദര്‍ശിച്ചത്.

അഞ്ഞൂറിലധികം ഗാനങ്ങള്‍; മുപ്പത്തിരണ്ട് സംഗീത സംവിധായകര്‍

1963ല്‍ 'മൂടുപടം' എന്ന ചിത്രത്തിനുവേണ്ടി ബാബുരാജ് സംഗീതം നല്‍കി ബാബുരാജ് തന്നെ ആലപിച്ച ''മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി/മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പതി....'' എന്ന ഗാനമാണ് യൂസഫലി കേച്ചേരിയുടേതായി മലയാളിക്കുകിട്ടിയ ആദ്യഗാനം. 1967ല്‍ പുറത്തിറങ്ങിയ 'ഉദ്യോഗസ്ഥ'യില്‍ ബാബുരാജിന്റെ തന്നെ ഈണത്തില്‍ യേശുദാസും എസ്. ജാനകിയും ഒരുമിച്ചുപാടിയ ''എഴുതിയതാരാണ് സുജാതനിന്റെ/കടമിഴിക്കോണിലെ കവിത'' എന്ന ഗാനമാണ് യേശുദാസിന്റെതായി വന്ന യൂസഫലിയുടെ ആദ്യഗാനം. 'സിന്ദൂരച്ചെപ്പി'ല്‍ ജി. ദേവരാജന്‍ ഈണം നല്‍കിയ (1971) ''ഓമലാളെ കണ്ടൂഞാന്‍ പൂങ്കിനാവില്‍/താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍....'' എന്ന ഗാനം സംഗീതപ്രേമികളെ തെല്ലൊന്നുമല്ല ആനന്ദത്തിലാറാടിച്ചത്. ''തമ്പ്രാന്‍ തൊടുത്തത് മലരമ്പ്'', ''പൊന്നില്‍ കുളിച്ച രാത്രി'', ''തണ്ണീരില്‍ വിരിയും താമരപ്പൂ'', ''മണ്ടച്ചാരേ മൊട്ടത്തലയാ'' എന്നീ ഗാനങ്ങളും യേശുദാസിന്റെയും മാധുരിയുടെയും സുശീലാദേവിയുടെയും ശബ്ദത്തില്‍ അവര്‍ നെഞ്ചേറ്റി.

കേച്ചേരി തന്നെ സംവിധാനം ചെയ്ത 'മരം' എന്ന ചിത്രത്തിലെ ''പതിന്നാലാം രാവുദിച്ചത് മാനത്തോ/കല്ലായിക്കടവത്തോ....'' ജി. ദേവരാജന്റെ ഈണത്തില്‍ യേശുദാസ് മനോഹരമായി ആലപിച്ചപ്പോള്‍ 1973ലെ ഹിറ്റുഗാനങ്ങളില്‍ അത് എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. ''കല്ലായിപ്പുഴയൊരു മണവാട്ടി''യും ''മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ''യും ''മൊഞ്ചത്തിപ്പെണ്ണേ നിന്‍ചുണ്ടും'' ഇന്നും ഗാനാസ്വാദകരുടെ ഗൃഹാതുരമായ പാട്ടുകള്‍ തന്നെ. 'വനദേവത' (1976) യിലെ ''സ്വര്‍ഗം താണിറങ്ങി വന്നതോ'' (ജി. ദേവരാജന്‍), 'ദ്വീപി'ലെ (1977) ''കടലേ നീലക്കടലേ/നിന്നാത്മാവിലും....'' (എം.എസ്. ബാബുരാജ്തലത്ത് മുഹമ്മദ്), ''അനുരാഗക്കളരിയില്‍...'' (കെ. രാഘവന്‍), ''ഓ നീയെന്റെ ജീവനിലുണരുന്ന' (കെ.ജെ. ജോയ്1978), ''റസൂലേ നിന്‍കനിവാലേ'' (സംഗീതംകെ.ജെ. യേശുദാസ്1981), ''മഞ്ഞേവാ മധുവിധുവേള'' (തുഷാരം1981) (ശ്യാം), ''ധന്യേ നീയെന്റെ ജീവനില്‍'' (1981ജെറി അമല്‍ദേവ്'ധന്യ'), ''ആശാനികുഞ്ജത്തില്‍'' (1981'എന്നെ സ്നേഹിക്കൂ, എന്നെ മാത്രം'കെ.വി. മഹാദേവന്‍), ''പ്രിയനേ ഉയിര്‍ നീയേ'' (1983, ഇളയരാജ'പിന്‍നിലാവ്'), ''ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ'' (1994എസ്.പി. വെങ്കിടേശ്'ഭീഷ്മാചാര്യ'), ''ഇത്ര മധുരിക്കുമോ സ്നേഹം'' (1997ബോംബെ രവി, 'ഫൈവ് സ്ററാര്‍ ഹോസ്പിറ്റല്‍'), ''പേരറിയാത്തൊരു നൊമ്പരത്തെ'' (1998'സ്നേഹം', പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്), ''നിന്റെ കണ്ണില്‍ വിരുന്നുവന്നു'' (1999മോഹന്‍ സിതാര, 'ദീപസ്തംഭം മഹാശ്ചര്യം'), ''ഗേയം ഹരിനാമധേയം'' (2000രവീന്ദ്രന്‍, 'മഴ'), ''ശ്രുതിയമ്മ ലയമച്ഛന്‍'' (2000വിദ്യാസാഗര്‍'മധുരനൊമ്പരക്കാറ്റ്), ''മാനസനിളയില്‍'' (1988, നൗഷാദ്, 'ധ്വനി'), ''സ്വരരാഗ ഗംഗാപ്രവാഹമേ'' (1992ബോംബെ രവി, 'സര്‍ഗം') തുടങ്ങി മുപ്പത്തിരണ്ടോളം സംഗീതസംവിധായകരുമൊത്ത് തന്റെ 50 വര്‍ഷക്കാലത്തെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് കവി യൂസഫലി കേച്ചേരി. എ.ടി. ഉമ്മര്‍, എം.കെ. അര്‍ജുനന്‍, ശങ്കര്‍ ഗണേശ്, എം.എസ്. വിശ്വനാഥന്‍, കണ്ണൂര്‍ രാജന്‍, ജെറി അമല്‍ദേവ്, ഗംഗൈ അമരന്‍, ജോണ്‍സണ്‍, ജെ.എം. രാജു, എസ്.പി. വെങ്കിടേശ്, സഞ്ജയ് സലില്‍ ചൗധരി (സലില്‍ ചൗധരിയുടെ മകന്‍), വിദ്യാസാഗര്‍, നടേശ്, ശങ്കര്‍, ഉഷാഖന്ന, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, രതീഷ് കണ്ണന്‍, പി.കെ. രഘുകുമാര്‍ എന്നിവരും വിവിധ കാലങ്ങളില്‍ യൂസഫലിക്കുവേണ്ടി ഈണം നല്‍കിയിട്ടുണ്ട്.

യൂസഫലിയുടെ സര്‍ഗവൈഭവത്തില്‍ പിറന്ന ആവണിപൂക്കള്‍, ആവണിത്തെന്നല്‍, രാഗതരംഗിണി, ആവണിക്കനവുകള്‍,പ്രേമാഞ്ജലി, ഗീതാപ്രണാമം, ശബരിയാത്ര, ഗസല്‍മാല, ഇശല്‍തേന്‍, ഖല്‍ബിലെ ഹൂറി, കിനാവിലെ ഹൂറി, പീലിക്കിരീടം, സംഗീതരത്നാകരം, ഒറ്റക്കമ്പിനാദം തുടങ്ങി ഉത്സവഭക്തിഗാനങ്ങളും ആസ്വാദകലോകം കീഴടക്കിയവയാണ്. യേശുദാസ് മധുരോദാരമായി പാടിയ ഓണപ്പാട്ടുകള്‍ കാലാതീതമായി ആസ്വാദകര്‍ ഇന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനു പിന്നില്‍ അതിലെ കവിതയൂറുന്ന വരികളാണ്. കൃഷ്ണഭക്തിഗാനങ്ങള്‍ ഇത്ര ഹൃദയാര്‍ദ്രമായി എഴുതിയ കവികള്‍ യൂസഫലി കേച്ചേരിയെപ്പോലെ അധികമുണ്ടാവില്ല.

യൂസഫലി കേച്ചേരി സിനിമകള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം പൂര്‍ത്തിയായ 2013 ജനവരി 15 ന് ടി.പി.ശാസ്തമംഗലം എഴുതിയ കുറിപ്പ്

മലയാളത്തിലെ ആദ്യത്ത ശബ്ദചിത്രമായ'ബാലനി'ലൂടെ പിറവിയടുത്ത മലയാള ചലച്ചിത്രഗാന ശിശു പലതരം ബാലാരിഷ്ടതകള്‍ക്കു വിധേയമായി കഴിയവേ പി.ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ എന്നീ കവികളായ ഗാനരചയിതാക്കളുടെ കാര്യമായ പരിചരണം കൊണ്ട് അതില്‍ നിന്ന് പതുക്കെപ്പതുക്കെ മോചനം നേടി ചെറുതായാന്നു നിവര്‍ന്നുനില്ക്കാനും പിച്ചവെക്കാനും തുടങ്ങിയ അവസരത്തിലാണ് മറ്റാരു കവിയായ യൂസഫലി കേച്ചേരി വെള്ളിത്തിരയ്ക്കു പിന്നിലേക്ക് കടന്നുവന്നത്. കൈരളി കാത്തിരുന്ന പാട്ടഴുത്തുകാരന്‍ എന്ന സ്ഥാനം എല്ലാത്തരം ആസ്വാദകരില്‍ നിന്നും എകകണ്ഠേ്യന ഏറ്റുവാങ്ങിയ പി.ഭാസ്കരന്റ തൂലിക ''തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍...'' എന്ന അതുല്യമായ ഗാനം സംഭാവനചെയ്ത 'മൂടുപടം' എന്ന ചിത്രത്തില്‍ നിന്നു തന്നെയാണ് യൂസഫലി കേച്ചേരിയുട,''മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്കുന്ന മൊഞ്ചത്തീ മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പത്തീ...'' എന്ന കന്നിരചനയും മുഴങ്ങിക്കേട്ടത്. 1963ല്‍ ആണ് രാമു കാര്യാട്ടിന്റ സംവിധാനത്തില്‍ ഈ ചിത്രം പുറത്തുവന്നത്.

ആ നിലയ്ക്ക് അദ്ദേഹം ഗാനരചനയുടെ കനകജൂബിലി വര്‍ഷത്തില്‍ എത്തി നില്ക്കുകയാണ്.ഒരു ഗാനരചയിതാവിനെ സംബന്ധിച്ചിടത്തോളം ഈ കാലയളവ് അത്ര ചെറുതല്ല. പക്ഷേ, സൂകര പ്രസവം പോല എണ്ണമറ്റ ഗാനങ്ങള്‍ പടച്ചുവിടുന്ന പ്രകൃതിക്കാരനല്ല ഈ കവി. അതുകാണ്ടുതന്ന താരതമ്യേന കുറച്ചു ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമേ അദ്ദേഹം ഗാനരചന നിര്‍വഹിച്ചുള്ളൂ. ഏതാണ്ട് നൂറ്റമ്പതു ചിത്രങ്ങളിലായി എഴുനൂറോളം പാട്ടുകളാണ് ഈ അരനൂറ്റാണ്ടിനിടയില്‍ മൂളിനടക്കാന്‍ മലയാളികള്‍ക്ക് ലഭിച്ചത്. കവി യൂസഫലി തന്നെ ഇതിന്റ കാരണം ഇങ്ങനെ വ്യക്തമാക്കുന്നു ''ഞാനന്റെ ഗാനസരസ്വതിയെ ഭിക്ഷാടനത്തിനു വിട്ടിട്ടില്ല. വിടുകയുമില്ല. എനിക്ക് സരസ്വതി അനുഗ്രഹിച്ച് കവിത കിട്ടിയിട്ടുണ്ട്. അതുകണ്ടറിഞ്ഞ് ഇങ്ങോട്ടു വരുന്നവര്‍ക്ക് ഞാന്‍ നല്കും. അങ്ങോട്ടുപോയി ഒരു ചാന്‍സിനു വേണ്ടി ഞാനിന്നുവരെ ആരോടും അഭ്യര്‍ഥിച്ചിട്ടില്ല.''

ലാളിത്യം മുഖമുദ്രയാക്കിയ ഗാനരചയിതാവാണ് അദ്ദേഹം. ഇന്നത്ത നിലയ്ക്ക് ലാളിത്യത്തെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. അര്‍ഥ സമ്പുഷ്ടമായതും വാചാടോപം മാത്രമായതും ആദ്യവിഭാഗത്തില്‍പ്പെടും. യൂസഫലിയുടെ ഏത് ഗാനവും സംസ്കൃത ഗാനസൃഷ്ടിയില്‍പ്പോലും ദുര്‍ഗ്രഹത വരാതെ അദ്ദേഹം ശ്രദ്ധിച്ചു എന്നു കാണാം.'കൃഷ്ണകൃപാസാഗരം ഗുരുവായുപുരം
''ജനിമോക്ഷകരം കൃഷ്ണകൃപാസാഗരം''(ചിത്രം: സര്‍ഗം) എന്നു കേള്‍ക്കുമ്പോള്‍ സംസ്കൃതഭാഷ അറിയാത്തവരെയും തൃപ്തിപ്പെടു
ത്താന്‍ ഉതകുന്നാണ് ഈ ഈരടി.കവിതയില്‍ ചാലിച്ച വരികള്‍ ഗാനത്തിന്എന്നും അനുഗുണമായിത്തീരും എന്ന സാരസ്വത രഹസ്യത്തിലധിഷ്ഠിതമാണ് യൂസഫലി കേച്ചേരിയുടെ ഓരോ രചനയും.

''പേരറിയാത്താരു നാമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന തേല്‍കുടത്തെ കണ്ണുനീരന്നും വിളിച്ചു''(ചിത്രം: സ്നേഹം) എന്നു കേള്‍ക്കുമ്പോള്‍ 'നൊമ്പര'മനുഭവിച്ചവരും അനുഭവിക്കാന്‍ കൊതിക്കുന്നവരും ഒരുപോലെ ഗാനത്തിന്റ ആരാധകരായി മാറുകയാണ്. നിര്‍വചനത്തിന്റെ മട്ടില്‍ കവിതയോടടുത്തു നില്കുന്ന വരികളാണിവ. സര്‍ക്കസ് കൂടാരത്തില കോമാളിയുടമനസ്സ് എന്താണന്നു തുറന്നുകാട്ടാന്‍ ശ്രമിച്ച ചിത്രമാണ് 'ജോക്കര്‍'. ഉള്ളില്‍ കനലുകള്‍ നീറുമ്പോഴും ഇല്ലാത്ത ചിരിവരുത്തി കാണികള ചിരിപ്പിക്കാന്‍ നിര്‍ബദ്ധനാണ് അയാള്‍. ഈ രണ്ട് മാനസികാവസ്ഥകള്‍ക്കിടയില്‍ ഉഴലുന്ന ബഫൂണിന്റ വാക്കുകള്‍ ഗാനമാക്കാന്‍ നിയോഗിതനായ ഈ കവി ഇങ്ങനെയെഴുതി സ്വയം കൃതാര്‍ഥനായി. ഒപ്പം ആസ്വാദര്‍ക്ക് നൂതനാനുഭവം പ്രദാനം ചെയ്ത്തന്റ കടമ ഭംഗിയായി നിറവേറ്റുകയും ചയ്തു.

''കണ്ണീര്‍ മഴയത്ത് ഞാനാരു
ചിരിയുടെ കുടചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി
മുത്തുകള്‍ ഞാന്‍വാരി
മുള്ളുകളല്ലാം തേന്മലരാക്കി
മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍
ചിരി കാണാന്‍
കരള്‍ വീണമീട്ടിപ്പാട്ടുപാടാം!

ഈ ഗാനം 'ജോക്കര്‍' എന്ന ചിത്രത്തിന്റ ആകത്തുകയായി മാറി. ചലച്ചിത്രത്തില്‍ ഗാനത്തിന്റ പ്രസക്തി എത്രത്തോളം എന്ന ചോദ്യത്തിനുത്തരമായി ചൂണ്ടിക്കാണിക്കാന്‍വിധം അത്രയ്ക്ക് ഉദാത്തമായിത്തീര്‍ന്നു ഇതിന്റെ വരികള്‍. കാമദേവന് അഞ്ചുശരങ്ങള്‍ ഉള്ളതായി മാത്രമേ പുരാണം അനുശാസിക്കുന്നുള്ളൂ. എന്നാല്‍ ആറാമതാരുഅസ്ത്രം കൂടി നല്കി യൂസഫലി കേച്ചേരി കാവ്യഭാവനയ്ക്ക് പുത്തന്‍ ഭാഷ്യം എഴുതിചേര്‍ത്തു.
''അഞ്ചുശരങ്ങളും
പോരാത മന്മഥന്‍
നിന്‍ചിരി സായകമാക്കിനിന്‍
പുഞ്ചിരി സായകമാക്കി
ഏഴുസ്വരങ്ങളും പോരാത
ഗന്ധര്‍വന്‍
നിന്‍മാഴി സാധകമാക്കി നിന്‍
തേന്മാഴി സാധകമാക്കി(ചിത്രം: പരിണയം)

നായികയുടെ സൗന്ദര്യത്ത നേരിട്ട് വര്‍ണിക്കാതെ പരോക്ഷമായ സൂചന നല്കി ഗാനത്തെ വേറിട്ടതാക്കാനും അദ്ദേഹത്തിന് അ
നായാസേന സാധിച്ചു. എന്താണന്നും ഏതാണെന്നും എങ്ങനയാണെന്നും പറയാനാകാത്ത മനസ്സിന്റ വല്ലാത്ത മധുരാലസ്യത്തക്കുറിച്ച് പാടിയപ്പോഴും യൂസഫലിയിലെ കവി തന്നയാണ് ഗാനരചയിതാവിനേക്കാള്‍ മുമ്പില്‍ നിന്നത്. ('ഇതാ ഇവിട വ
രെ' എന്ന ചിത്രത്തിലെ ''എതോ ഏതോ എങ്ങനയോ'' എന്ന ഗാനം ഓര്‍ക്കുക).

''ഓമലാള കണ്ടു ഞാന്‍ പൂങ്കിനാവില്‍
താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍''(ചിത്രം: സിന്ദൂരച്ചെപ്പ്)എന്ന ഗാനത്തില്‍ കിനാവിലങ്ങനെയാണ് പ്രേമഭാജനത്ത കാണുന്നതെന്ന് വിവരിച്ച കവി അതിന്റ അനുഭൂതി നമുക്കു പകര്‍ന്നു തന്നു. ഈ കവിയുട കയ്യൊപ്പു ശരിക്കും വീണതെന്നു നിസ്സംശയം പറയാവുന്ന,
''സുറുമയഴുതിയ മിഴികളേ
പ്രണയമധുരത്തേന്‍ തുളുമ്പും
സൂര്യകാന്തിപ്പൂക്കളേ'' (ചിത്രം: ഖദീജ) എന്ന ഗാനത്തില്‍ പ്രണയമധുരത്തേനിന്റ രുചി നാം ശരിക്കും തിരിച്ചറിഞ്ഞു.കണ്ണാടിക്ക് ഒരാളുടെ ബാഹ്യരൂപം സ്വന്തമാക്കാന്‍ കഴിയും. എന്നാല്‍, ഗായകന്റെ സ്വരത്തിന് ഏതു കാമിനിയുടയും ചേതന തന്നെ സ്വന്തമാക്കാന്‍ നിഷ്പ്രയാസം സാധിക്കും. പ്രത്യഗ്ര കല്പന കൊണ്ട് നെയ്ത ഈ ഗാനം'സര്‍ഗം' എന്ന ചിത്രത്തിലാണ് നാം കേട്ടത്.

''നിന്റ രാഗസാഗരത്തി
ന്നാഴമിന്നു ഞാനറിഞ്ഞു' എന്ന് നായിക പാടുമ്പോള്‍ നായകന്റ സംഗീതത്തെ മാത്രമല്ല അനുരാഗത്തേയും വേണ്ടവിധത്തില്‍ മനസ്സിലാക്കി എന്ന ധ്വനിയുണ്ട്. കാച്ചിക്കുറുക്കിയ കവിത എന്ന വൈലോപ്പിള്ളിയുട രചനാ രീതിയ നാം വിശേഷിപ്പിക്കാറുണ്ട്. ഗാനരംഗത്ത് അങ്ങനയാരാള്‍ യൂസഫലി കേച്ചേരി മാത്രമാണ്.

''വിണ്ണില കാവില്‍ പുലരുമ്പോള്‍
സ്വര്‍ണം കൊണ്ടു താലാഭാരം
പുതുപൂവുകളാല്‍ ഭൂമിദേവിക്കു
പുലരും മുമ്പേ നിറമാല'' (ചിത്രം: പ്രിയ) തുലാഭാരവും നിറമാലയും മറ്റും ക്ഷേത്രവുമായി ബന്ധപ്പെട്ടവയാണ്. പക്ഷേ, കവി
അവയ്ക്ക് ഭാവപരമായ ഔന്നത്യം നല്കിക്കാണ്ട് പ്രകൃതിയുട പ്രതിഭാസങ്ങളുമായി രണ്ടിനേയും കൂട്ടിയിണക്കിയിരിക്കുന്നു. പുലര്‍
കാലത്തെ ഈ കാഴ്ചകള്‍ മിഴികള്‍ക്കു മാത്രമല്ല മനസ്സിനും നിറമാലയാരുക്കുന്നതാണ്.'ഇടവഴിയില പൂച്ച മിണ്ടാപ്പൂച്ച' എന്ന ചി
ത്രത്തില കവയിത്രിയായ നായികയ്ക്കു വേണ്ടി,''വിശ്വമഹാക്ഷേത്ര സന്നിധിയില്‍ വിഭാതചന്ദനത്തളികയുമായി എഴുന്നള്ളി നില്ക്കും വസുന്ധരേ,വസുന്ധരേ നീ എന്നരംഗമുണര്‍ത്തി'' എന്നു പാടേണ്ടിവന്നപ്പോള്‍ ഈ കവി ആത്മനിര്‍വൃതിയടഞ്ഞിട്ടുണ്ടാവണം. കവിത ചാരിയാന്‍ കവന്ന അസുലഭാവസരം അദ്ദേഹത്ത ഈ ഗാനത്തില്‍ യഥാര്‍ഥ കവിയായി ഉയര്‍ത്തി.

സംഗീത പ്രധാനമായ 'സര്‍ഗ'ത്തിനുവേണ്ടി ഗാനം രചിച്ച അദ്ദേഹം.

''സംഗീതമേ അമരസല്ലാപമേ മണ്ണിനു വിണ്ണിന്റ വരദാനമേ
വേദനയപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ'' എന്നുസംഗീതത്ത വ്യാഖ്യാനിച്ചപ്പോള്‍ അദ്വിതീയ ചിന്തയായി മാറി എന്നു സൂചിപ്പിച്ചുകാള്ളട്ടെ.
തത്ത്വചിന്താധിഷ്ഠിതമായ ഗാനങ്ങളുടെ രചനയിലും കേച്ചേരി പിന്നാക്കം പോയിട്ടില്ല.
''ദൈവം മനുഷ്യനായ് പിറന്നാല്‍
ജീവിതമനുഭവിച്ചറിഞ്ഞാല്‍
തിരിച്ചുപോകും മുമ്പേ ദൈവം പറയും
മനുഷ്യാ നീയാണന്റ ദൈവം''(ചി
ത്രം: നീതിപീഠം)

ഇത്രയും ദര്‍ശനാത്മകവും ചിന്തോദ്ദീപകവുമായ ഒരു പല്ലവി മലയാളത്തില്‍ വളരെ അപൂര്‍വമാണ്. ഭൂത ഭാവി കാലങ്ങ
ളക്കുറിച്ച് വ്യാകുലപ്പെടാതെ വര്‍ത്തമാനകാലത്തെക്കുറിച്ചുമാത്രം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ''ഇന്നലയെന്ന സത്യം മ
രിച്ചു''(നിറമാല) ചോദ്യവും മറുപടിയുമില്ലാത്ത കടങ്കഥയാണ് ജീവിതമെന്ന് വിവക്ഷിക്കുന്ന ''ചോദ്യമില്ല മറുപടിയില്ല''(പാ
തിരാവും പകല്‍വളിച്ചെവും) ഇങ്ങനവേറയും ചില ഗാനങ്ങള്‍.

ഭക്തിരസപ്രധാനങ്ങളായ പാട്ടുകള്‍ ധാരാളമായി പിറന്ന തൂലികയാണ് യൂസഫലി കേച്ചേരിയുടേത്. ''കണ്ണിനു കണ്ണായ കണ്ണാ''(പ്രിയ) ''മനതാരിലപ്പോഴും ഗുരുവായൂരപ്പാ''(പൂമ്പാറ്റ) എന്നീ ഗാനങ്ങള്‍ തികഞ്ഞ ഗുരുവായൂരപ്പഭക്തിയോടെ തന്നെ അദ്ദേഹം എഴുതി. അതേസമയം ''വാതില്‍ തുറക്കു നീ കാലമേ''(ഫൈവ്സ്ററാര്‍ ഹോസ്പിറ്റല്‍), ''റസൂലേ നിന്‍കനിവാലേ''(സഞ്ചാരി) എന്നിങ്ങനെ ഏതുമതസ്ഥരുടെ ഗാനവും ആ തൂലികയ്ക്ക് എളുപ്പത്തില്‍ വഴങ്ങും.

തിരുവാതിരപ്പാട്ടുകള്‍ക്ക് തീരേ പഞ്ഞമില്ലാത്ത ഭാഷയാണ് മലയാളം. പക്ഷേ, പരിണയ'ത്തിനു വേണ്ടി കേച്ചേരി എഴുതിയ,പാര്‍വണേന്ദു മുഖീ പാര്‍വതീ ഗിരീശ്വരന്റ ചിന്തയില്‍ മുഴുകി വലഞ്ഞു നിദ്ര നീങ്ങിയല്ലും പകലും മഹേശരൂപം ശല പുത്രിക്കുള്ളില്‍ തളിഞ്ഞു'' എന്നഗാനം അന്യൂനമാണ്. പരമ്പരാഗത ഗാനമെന്നു തോന്നിപ്പിക്കുംവിധം അത്രയ്ക്ക് ഉദാത്തമാണ് ഇതിന്റ വരികള്‍.

യൂസഫലി കേച്ചേരിക്കു മാത്രം അവകാശപ്പെട്ട ഒരു ശാഖ ചലചിത്രഗാനങ്ങള്‍ക്കിടയിലുണ്ട്. മൃതഭാഷയന്നു മുദ്രകുത്തപ്പട്ട, എന്നാല്‍ ഭാരതത്തിന്റ സംസ്കൃതി മുഴുവന്‍ അന്തര്‍ലീനമായ സംസ്കൃതഭാഷയില്‍ രചിച്ച ഗാനങ്ങളുടെ കാര്യമാണ് ഇവിടെ സൂചിപ്പി
ക്കുന്നത്. ദേവഭാഷാഗാനത്തിന് ദേശീയ പുരസ്കാരം(2000ല്‍)വര നേടിയ കവിയാണ് അദ്ദേഹം. വയലാര്‍ രാമവര്‍മ, ഒ.എന്‍.വി.കു
റുപ്പ്, യൂസഫലി കേച്ചേരി (ഗേയം ഹരിനാമധേയംമഴ) ഇങ്ങന മൂന്നുപേര്‍ക്ക് മാത്രമേ മലയാളത്തില്‍ ദേശീയപുരസ്കാരം ഗാ
നരചനയുടെ പേരില്‍ കിട്ടിയിട്ടുള്ളൂ. കല്യാണപ്പന്തലിലെ ചഞ്ചല ചഞ്ചല നയനം, 'ധ്വനിയില' ''ജാനകീജാനേ രാമ'' 'സര്‍ഗത്തി
ലെ'' ''കൃഷ്ണകൃപാസാഗരം'' 'ഫൈവ്സ്ററാര്‍ ഹോസ്പിറ്റലിലെ മാമവമാധവ മധുമാഥി'' എന്നിവ ആ വിഭാഗത്തില ഗാനങ്ങളാണ്.

കേച്ചേരിപ്പാട്ടുകള്‍ക്ക് അമ്പതു വയസ്സ് തികയുന്ന ഈ അവസരത്തില്‍ അവയില്‍ ചിലതല്ലാം ഒരു ചലച്ചിത്രത്തിലെന്ന പോല
മനസ്സിലൂടെ ഒന്നു മിന്നി മറഞ്ഞു എന്നല്ലാതെ ഗഹനമായ ചിന്തകള്‍ക്ക് വിഷയമാക്കിയിട്ടില്ല. ഗാനരചനാ മേഖലയില്‍ അവിരാമം
അരനൂറ്റാണ്ടുകാലം ചലിച്ച ആ തൂലികയ്ക്ക് ഇനിയുമിനിയും കൂടുതല്‍ ചലിക്കാന്‍ അവസരമുണ്ടാകട്ടെ എന്നും ഇങ്ങനെ മികച്ച ഗാ
നകുസുമങ്ങള്‍ ആ ശാഖയില്‍ വിരിയാന്‍ ഇടവരട്ടെ എന്നുമായിരിക്കും മലയാളികളുടെ പ്രാര്‍ഥന.ഗാനരചനയിലും കവിതയിലും തന്റെ സവിശേഷ മുദ്ര ചാര്‍ത്തിയ യൂസഫലി കേച്ചേരിക്ക് മെയ് 16ന് 80 വയസ്സ് തികഞ്ഞപ്പോള്‍ ആര്‍.കെ. ദാമോദരന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ കുറിപ്പ്


'കൃഷ്ണകൃപാസാഗരം' പൂകുന്ന കേച്ചേരിപ്പുഴയാണ് യൂസഫലി കേച്ചേരി. കേച്ചേരി, കവിതയുടെ ചേരിയാണ്. അദ്ദേഹത്തെ ചെറുശ്ശേരിയുടെ പുനര്‍ജന്മമായി ഗണിച്ചാല്‍ ആ കവിത ആധുനിക കൃഷ്ണപ്പാട്ട് തന്നെ.

അവതീര്‍ണമായ വിശുദ്ധഗ്രന്ഥം അള്ളാഹുവിന്റെ നാമത്തില്‍ വായിക്കുകയും ഭാരതീയ ആധ്യാത്മികതയില്‍ വായനയും ഭാവനയും കോര്‍ത്തുവെക്കുകയും ചെയ്ത യഥാര്‍ഥ 'ഇന്ത്യന്‍ ഇസ്ളാ'മാണ് ഈ കവി. 'ആലില'യില്‍ പള്ളികൊണ്ട് ആര്‍ഷനഭസ്സിലേക്ക് നോക്കി ആ കവിത അള്ളാഹുവിനെയും ദര്‍ശിക്കുന്നു. ഈ 'അദൈ്വത'ദര്‍ശനം തന്നെയാണ് 'കൃഷ്ണകൃപാസാഗരം' ചേര്‍ന്ന 'കേച്ചേരിപ്പുഴ'യെന്ന കവിതയും ഗാനവും. അശീതിയിലേക്ക് ഈ കേച്ചേരിപ്പുഴയൊഴുകുമ്പോള്‍ യൂസഫലി കേച്ചേരിയെന്ന ഗാനകവിത ആര്‍ഷജ്ഞാനത്തിന്റെയും ആസ്തിക്യബോധത്തിന്റെയും അമരവാണിയുടെയും പുണ്യതീര്‍ഥമാകുന്നു. 'ആയിരംനാവുള്ള മൗന'ഭാഷയില്‍ അത് ഭാരതീയതയെയും ഭഗവാനെയും വാഴ്ത്തുന്നു.

'തുളസീ കൃഷ്ണതുളസീ, നിന്‍
നെഞ്ചിലെരിയുന്ന ചന്ദനത്തിരിയിലൊ
രഭൗമ ദിവ്യസുഗന്ധം,
ഒരധ്യാത്മ ദിവ്യസുഗന്ധം'
(സരസ്വതീ ശാപംമൂലം വിഷ്ണുപത്നീപദം വിട്ട് ഭൂമിയില്‍ തുളസിച്ചെടിയായി ജനിച്ച ലക്ഷ്മീദേവിയുടെ പുരാവൃത്തം) എന്നുപാടി ആ ദിവ്യസുഗന്ധം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് യൂസഫലി.

'കൃതാര്‍ഥന്‍ ഞാന്‍' എന്ന പ്രഥമ കവിതയിലും (മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തി 1954) 'മയിലാഞ്ചിത്തോപ്പില്‍' എന്ന പ്രഥമഗാനത്തിലും (മൂടുപടം1963) സമാരംഭിച്ച കേച്ചേരിയുടെ കവനകൗതുകം 'ന അനൃഷി കവിഃ' എന്ന തത്ത്വവാക്യമറിഞ്ഞ് ആത്മീയ തപസ്ഥാനം തേടി ആര്‍ഷസഞ്ചാരം ചെയ്തു.
കവിതയില്‍ 'കേച്ചേരിപ്പുഴ'യാകുന്ന ഈ കവി, 'അപൈ്ളഡ് പോയട്രി' എന്ന് വിശേഷിപ്പിക്കുന്ന ഗാനത്തില്‍ 'കല്ലായിപ്പുഴ'യെന്ന ചെല്ലപ്പേരിലൊഴുകിയെത്തുന്നു. കേച്ചേരിപ്പുഴത്തീരത്തുനിന്ന് കാവ്യോദയത്തിന്റെ 'സിന്ദൂരച്ചെപ്പ്' തുറന്നുകാട്ടുന്ന അദ്ദേഹം കല്ലായിക്കടവത്തെ 'മരം' കടഞ്ഞ് മാരശില്പങ്ങള്‍ രചിക്കുന്നു.

ആ കവനവൈഭവം 1979ല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. 'അനുഭവങ്ങളേ നന്ദി' എന്ന ഐ.വി. ശശി ചിത്രം. ദേവരാജ സംഗീതത്തില്‍ ആദ്യമായി ഒരു ഗാനം രചിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.എസ്. ആന്റണിയുമൊത്ത് മദിരാശി മഹാലിംഗപുരം കാംദാര്‍ നഗറിലുള്ള ദേവരാജന്‍ മാഷിന്റെ വീട്ടില്‍പോയി. ഞാന്‍ എഴുതിയ ശീര്‍ഷകഗാനം (യേശുദാസ് പാടുന്നത്) മാഷിനെ ഏല്പിച്ചു. ഗാനം നിഷ്കരുണം നിരസിച്ച മാസ്ററര്‍ ആ ഗാനം മാറ്റി എഴുതാന്‍ നിര്‍ദേശിച്ചത് യൂസഫലി കേച്ചേരിയോടായിരുന്നു.

''അനുഭവങ്ങളേ നന്ദി, അശ്രുകണങ്ങളേ നന്ദി, അപാര ജീവിത വിദ്യാലയത്തിലെ ആചാര്യന്മാരേ നന്ദി'' ഇങ്ങനെ ഒരു പാട്ടുപല്ലവി രചിച്ച് 'അനുഭവമാണ് മഹാഗുരു'വെന്ന തത്ത്വദര്‍ശനം അദ്ദേഹം പകര്‍ന്നുതന്നു. 'ദേവന്റെ കോവിലില്‍ കൊടിയേറ്റ്, ഇന്നെന്‍ ദേവിതന്‍ കാവില്‍ മുടിയേറ്റ്' എന്ന എന്റെ സുശീലമാധുരി യുഗ്മഗാനം ചിട്ടപ്പെടുത്തി യൂസഫലിയെന്ന കവിപ്രതിഭയ്ക്കൊപ്പം ദേവരാജന്‍ മാസ്ററര്‍ എന്നെയും ഉള്‍ക്കൊണ്ടത് അന്ന് കവിയശഃപ്രാര്‍ഥിയായി നടന്നിരുന്ന എനിക്ക് ഒരു മധുരാനുഭവവുമായി. അന്നുമുതല്‍ യൂസഫലിയെന്ന കവിയുടെ കാല്‍നഖേന്ദു മരീചികള്‍ എനിക്കെന്റെ സര്‍ഗപഥത്തില്‍ വെളിച്ചമാവുകയായിരുന്നു.

സരളതയാണ് ആ സരസ്വതി. സംസ്കൃതമാണ് ആ ഭാരതി. കെ.പി. നാരായണപ്പിഷാരടിയെന്ന മഹാഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് അദ്ദേഹം 'ജാനകീ ജാനേ രാമാ' എന്ന ഗാനരാമായണവും ഗുരുവായൂര്‍പുരത്തെ 'ജനിമോക്ഷകര'മെന്ന് വിശേഷിപ്പിച്ച് ഗാനകൃഷ്ണായനവും മലയാളത്തിന് സമര്‍പ്പിച്ചു. 'സാമജസഞ്ചാരിണി'യായ അമരവാണിയെ പച്ചമലയാളം പോലെ പാട്ടിലാക്കി !
''ശ്രുതിഃമാതാ ലയഃ പിതാ'' എന്ന സംഗീതപാഠം, 'ശ്രുതിയമ്മ ലയമച്ഛന്‍, മകളുടെ പേരോ സംഗീതം' എന്ന് ഭാഷാന്തരം ചെയ്ത് കേച്ചേരി, കച്ചേരി ചെയ്തപ്പോള്‍ അത് സരളമലയാളത്തില്‍ പിഷാരടി മാഷിനുള്ള 'പാവന ഗുരുവന്ദന'മാവുകയായിരുന്നു.

പ്രണയത്തിന്റെ പ്രസാദാത്മകമായ 'ഓമലാളേ കണ്ടു ഞാന്‍', 'പതിനാലാം രാവുദിച്ചത്', 'അനുരാഗഗാനം പോലെ', 'അഞ്ചുശരങ്ങളും'... തുടങ്ങി എത്രയോ മനോഹരഗാനങ്ങളെഴുതിയ യൂസഫലി കേച്ചേരിയെന്ന പൂര്‍വസൂരിയുടെ 'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോവിളിച്ചു, മണ്ണില്‍ വീണുടയുന്ന നൊമ്പരത്തെ കണ്ണുനീരെന്നും വിളിച്ചു' എന്ന വിഷാദാത്മകഗാനമാണ് (ചിത്രംസ്നേഹം, സംഗീതം പെരുമ്പാവൂര്‍ ജി.) എന്തോ, എനിക്കേറെ പ്രിയം. 'ആലില'യെന്ന കവിതയും, 'ആലിലക്കണ്ണാ' എന്ന ഗാനവും 'മധുരിപു'വായ ഭഗവാന്‍ കവിയുടെ മാനസമുരളിയെ ചുംബിച്ചുണര്‍ത്തി ഭാവനയെ 'ആന്ദോളനം' ചെയ്യിച്ച് സൃഷ്ടിച്ചതുതന്നെയെന്നാണ് 'ഇദം ന മമ' എന്നറിയുന്ന ഇക്കവിയുടെ ആത്മവിശ്വാസം. പാരമ്പര്യവാദിയായ ഇദ്ദേഹം മലയാള കവിതയുടെ ഛന്ദസ്സും മലയാള ഗാനത്തിന്റെ ചന്തവുമാണ്.

കൈരളിയുടെയും കവിതയുടെയും കണ്ണന്റെയും കരുണാകരന്റെയും (മുന്‍ മുഖ്യമന്ത്രി) ഒക്കെ കരള്‍കവര്‍ന്ന ഇദ്ദേഹം മെയ് 16 വെള്ളിയാഴ്ച അശീതി (80ാം പിറന്നാള്‍) ആഘോഷിക്കുമ്പോള്‍ 'ബ്രപ്മരാഗ'മായി എന്റെ, കാവ്യാസ്വാദക മനസ്സുകളുടെ, മംഗളാശംസകള്‍ നേരുന്നു; നാരായണീയ നാകഭാഷയില്‍ ആയുരാരോഗ്യസൗഖ്യങ്ങളും!
- dated 21 Mar 2015


Comments:
Keywords: India - Arts-Literature - usufali_kecheri India - Arts-Literature - usufali_kecheri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us