പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അഃികമ്രവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് റീ സെന്‍സറിംഗ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് ഭാഷ്യം.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.
എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്‍പറഞ്ഞത്.
സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം.എമ്പുരാന്‍ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും അതു ചരിത വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്നും സാമൂഹിക ഐക്യത്തിനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയി ലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നുമാണ് ഓര്‍ഗനൈസറിന്റെ വെ ബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നത്.
'മോഹന്‍ലാലിന്റെ എമ്പുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃ ഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധാനന്തര കലാപത്തെ മുതലെടുക്കുന്നു' എന്ന തല ക്കെട്ടില്‍ വി. വിശ്വരാജ് ആണ് ലേഖനം എഴുതിയിരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീക രിക്കാനും സിനിമയില്‍ ശ്രമമുണ്ടെന്നും ലേഖനം പറയുന്നു.
സിനിമാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, സംവിധായകന്‍ പൃഥ്വിരാജ് ദേശവിരുദ്ധ നി ലപാടുകള്‍ സ്വീകരിച്ചതായും ആരോപണമുണ്ടെന്ന് ലേഖനം പറയുന്നു. പൃഥ്വിരാജി ന്റെ രാഷ്ട്രീയ ചായ്വുകള്‍ വളരെ വ്യക്തമാണെന്നും എമ്പുരാനില്‍ ആ ചായ്വുകള്‍ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തു
ഇത്തരം സിനിമയില്‍ അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം അദ്ദേഹത്തി ന്‍ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. മോഹന്‍ലാ ലിനെപ്പോലെ പരിചയസമ്പന്നനായ നടന്‍ തന്റെ സിനിമയ്ക്കായി സമുദായങ്ങള്‍ക്കി ടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തെരഞ്ഞെടുത്തത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും ദുരൂഹമാണെന്നും രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ പി തുണച്ച ആരാധകര്‍ ഇപ്പോള്‍ പ്രയാസത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ എമ്പുരാന്‍ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്ന താണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ് പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ടുനിന്ന മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി കേന്ദ്രസര്‍ക്കാര്‍ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ല ഫ്. കേണല്‍ പദവിയില്‍ നിന്നു മോഹന്‍ലാലിനെ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇത് രാഷ്ട്രീ യ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരി ക്കുന്നത്. തിരക്കഥ വായിക്കാതെ മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കില്ലല്ലോ എന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാല്‍ അറി യാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉ ണ്ടോ എന്ന് അന്വേഷിക്കണമെന്നും സെന്‍സര്‍ ബോര്‍ഡിലുളളവര്‍ കൃത്യമായ പരി ശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

Comments: