Today: 09 Apr 2020 GMT   Tell Your Friend
Advertisements
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
Photo #1 - India - Otta Nottathil - india_locked_down_for_21_days
ന്യൂഡല്‍ഹി: ഇന്‍ഡ്യയില്‍ അടുത്ത മൂന്നാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡ് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തീരുമാനം നടപ്പാകും. അടുത്ത 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. കോവിഡ് 19
നെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും.

വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പാക്കിയതായതായി അറിയിച്ചത്. ഇന്ന് രാത്രി 12 മണി മുതല്‍ ഒരാളും വീടിന് പുറത്തേക്ക് പോവരുത്. ദേശീയ വ്യാപകമായ കര്‍ഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോവുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നത്.

ഈ നിമിഷം നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിങ്ങള്‍ തുടരുക. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാള്‍ എന്ന നിലയ്ക്കാണ് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം. സാമൂഹിക ഉത്തരവാദിത്തമാണ് ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊറോണയുടെ വ്യാപനം എത്രത്തോളം നിയന്ത്രിക്കാനാവുമെന്ന് മാത്രമാണ് നമുക്ക് ഇനി നോക്കാനുള്ളത്. ഓരോ ചുവടും ശ്രദ്ധിച്ചുവേണം ഇനി നമ്മള്‍ നീങ്ങേണ്ടത്.

വികസികത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു.നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.

21 ദിവസം വളരെ ദൈര്‍ഘ്യമേറിയ സമയമാണ്. എന്നാല്‍ ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും ജീവന്‍ രക്ഷിക്കാനുള്ള സമയം കൂടിയാണ്. എനിക്ക് നിങ്ങളെ വിശ്വാസമാണ്.എല്ലാവരും ഇത് പാലിക്കണം. രാജ്യത്തെ രക്ഷപ്പെടുത്തണം, പ്രധാനമന്ത്രി പറഞ്ഞു.വ്യാജവാര്‍ത്തകളും കൊറോണയ്ക്കൊപ്പം വ്യാപിക്കുന്നുണ്ട്. ഇത് നിങ്ങളെ ബാധിക്കേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രോഗവ്യാപനത്തെ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കര്‍ഫ്യു ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യവ്യാപകമായി ഇതിന് വലിയ സ്വീകരണവും ലഭിച്ചിരുന്നു.
- dated 24 Mar 2020


Comments:
Keywords: India - Otta Nottathil - india_locked_down_for_21_days India - Otta Nottathil - india_locked_down_for_21_days,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
lokam_muzhuvan_song_virrel
ലോകം മുഴുവന്‍ സുഖം പകരാനായി സ്നേനഹ ദീപമേ മിഴി തുറക്കു;ചിത്രയും,സുജാതയും,ശരത്തും സംഘവും ഹൃദയമുരുകി പാടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18320209RING
ഇന്ത്യയില്‍ റിങ്ങിങ് ടോമുകളിലൂടെ കൊറോണ ബോധവത്കരണം
തുടര്‍ന്നു വായിക്കുക
thumb_stamp_covid_19_mumbai
മുംബൈ സിറ്റി ഹോം ക്വാറനൈ്റനില്‍ ഉള്ളവരുടെ കൈകള്‍ സ്ററാമ്പ് ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
14320202namaste
കൊറോണ കാലത്ത് ഇന്ത്യന്‍ അഭിവാദ്യത്തിന് ആഗോള അംഗീകാരം
തുടര്‍ന്നു വായിക്കുക
12320208visa
ഏപ്രില്‍ 15 വരെയുള്ള ടൂറിസ്ററ് വിസകള്‍ ഇന്ത്യ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
Fr_Thomas_kariyilakulam_mcbs_finance_misuse_pune
ഫാ.തോമസ് കരിയിലകുളം എംസിബിഎസ് നെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ സഭ പുറത്താക്കി ; ചേട്ടന്റെ തട്ടിപ്പ് അനിയന്‍ വാര്‍ത്തയാക്കുമോ
ഏതൊരു വാര്‍ത്തയും ആഘോഷമാക്കുന്ന, ബ്രിട്ടനിലെ മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി രസിയ്ക്കുന്ന ഈ പത്രാധിപര്‍ക്ക് ഇപ്പോള്‍ ചേട്ടന്റെ സാമ്പത്തിക തട്ടിപ്പിനൊപ്പം വൈദിക വൃത്തിയില്‍ നിന്നും സഭ പുറത്താക്കിയ വാര്‍ത്ത ആഘോഷമാക്കാനും അതുവഴി ചാകര കൊയ്യാനും സുവര്‍ണ്ണാവസരം കൈവന്നിരിയ്ക്കുന്നത് ദൈവന തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us