Today: 20 Oct 2021 GMT   Tell Your Friend
Advertisements
ഗുരുഗ്രാം രൂപതാദ്ധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് കാലംചെയ്തു
Photo #1 - India - Otta Nottathil - mar_bernabas_gurugram_diocese_expired
ന്യൂഡല്‍ഹി : സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഗുരുഗ്രാം രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് (60) കാലംചെയ്തു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികില്‍സയിലായിരുന്നു.

അഭിവന്ദ്യ പിതാവിന്റെ ഭൗതികശരീരം 26 ന് വൈകിട്ട് ഡല്‍ഹി,നേബ്സാരയ്, സെന്റ് മേരിസ് സീറോ മലങ്കര കത്തീഡ്രല്‍ ദേവാലയത്തില്‍ കൊണ്ടുവരും. 27ന് വെള്ളിയാഴ്ച പൊതു ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്ക് ശേഷം 28 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ശുശ്രൂഷകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും.
മലങ്കര സുറിയാനി കത്തോലിക്കാ സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007ല്‍ ഉയര്‍ത്തപ്പെട്ട ബര്‍ണബാസ് തിരുമേനി 2015 ലാണ് ഗുരുഗ്രാം രൂപതാദ്ധ്യക്ഷനായി ചുമതലയേറ്റത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഇദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുമേനിയുടെ നേതൃത്വത്തില്‍ തെരുവിന്റെ മക്കള്‍ക്ക് 2010 മുതല്‍ ആരംഭിച്ച ഉച്ചഭക്ഷണം നല്‍കി വരുന്ന പദ്ധതി ഏറെ പ്രശംസനീയമാണ്.

തിരുമേനിയുടെ അകാല വേര്‍പാടില്‍ ജര്‍മനിയിലെ മലങ്കരസമൂഹം അനുശോചനം അറിയിച്ചു. ജര്‍മനിയില്‍ ജോലി ചെയ്യുന്ന മലങ്കര സഭയിലെ വൈദികരുടെയും സന്യസ്തരുടെയും അല്‍മായരുടെയും നാമത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നതായി ജര്‍മനിയിലെ മലങ്കരസഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ അറിയിച്ചു.
- dated 26 Aug 2021


Comments:
Keywords: India - Otta Nottathil - mar_bernabas_gurugram_diocese_expired India - Otta Nottathil - mar_bernabas_gurugram_diocese_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
suizide_kurichy_hotelman
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കുറിച്ചിയില്‍ ഹോട്ടലുടമ ട്രെയിനിനു മുമ്പില്‍ച്ചാടി ജീവനൊടുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
flood_pc_george_house
പി.സി. ജോര്‍ജിന്റെ വീടും വെള്ളത്തില്‍ മുങ്ങി; ആദ്യത്തെ സംഭവമെന്ന് ഷോണ്‍ ജോര്‍ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
nature_disaster_kerala
കേരളത്തില്‍ പ്രകൃതിക്ഷോഭം രൂക്ഷം ; കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍: 3 മൃതദേഹം കണ്ടെത്തി; തെരച്ചില്‍ തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
actor_nedumudi_venu_expired
കാലാതീതമായ അഭിനയത്തിന്റെ കൊടുമുടി കയറിയ വേഷപ്പകര്‍ച്ചയുടെ തമ്പുരാന് പ്രണാമം
തുടര്‍ന്നു വായിക്കുക
71020214plane
യാത്രയ്ക്കിടെ പ്രസവം: വൈദ്യസഹായം ഉറപ്പാക്കി എയര്‍ ഇന്ത്യ
തുടര്‍ന്നു വായിക്കുക
gmpc_seminar_sashikumar
ഭരണഘടന മാധ്യമപ്രവര്‍ത്തകരുടെ വിശുദ്ധ ഗ്രന്ഥം: ശശി കുമാര്‍
തുടര്‍ന്നു വായിക്കുക
41020214pandora
രഹസ്യ സ്വത്തിന്റെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us