ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്ററാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നതിനായി സ്പേസ് എക്സുമായി പ്രവര്‍ത്തിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് എയര്‍ടെലിന്‍റെ മാനേജിംഗ് ഡയറക്ടര്‍ പ്രതികരിച്ചു. ഗ്രാമീണ മേഖലകളില്‍ എയര്‍ടെല്ലിന്‍റെ മികച്ച ഇന്‍റര്‍ നെറ്റ് സൗകര്യം ഒരുക്കുകയെന്നതാണ് കമ്പനി ലക്ഷ്യം. ഇന്ത്യയിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും കമ്മ്യൂണിറ്റികള്‍, സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള അവസരങ്ങള്‍ എന്നിവ എയര്‍ടെല്ലും സ്പേസ് എക്സും പര്യവേക്ഷണം ചെയ്യും.
എന്നാല്‍ ഇന്ത്യയില്‍ സ്പേസ് എക്സ് സേവനങ്ങള്‍ വില്‍ക്കുന്നതിന് അനുമതി ലഭിക്കുന്നതിനനുസരിച്ചാവും തുടര്‍നടപടികള്‍. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും തീരുമാനമാവേണ്ടതുണ്ട്.

Comments: