Today: 30 Oct 2020 GMT   Tell Your Friend
Advertisements
സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - pappukutty_bhagavathar_dead
കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്രനാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1912 മാര്‍ച്ച് 29 ന് ജനിച്ച പാപ്പുക്കുട്ടി ഭാഗവതര്‍ ഏഴാം വയസ്സില്‍ സംഗീത നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്.

പിന്നീട് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് അഭിനയ രംഗത്തെത്തി. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്ററിന്‍ ജോസഫിനൊപ്പവും നാടക വേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്ററ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരുവര്‍ഷം 290 ഓളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലന്‍ വേഷവുമായിരുന്നു അവതരിപ്പിച്ചത്.

പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പന്‍,സ്ത്രീഹൃദയം,ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന്‍ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചിട്ടുണ്ട്. 95ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ
'എന്റടുക്കെ വന്നടുക്കും' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
- dated 22 Jun 2020


Comments:
Keywords: India - Otta Nottathil - pappukutty_bhagavathar_dead India - Otta Nottathil - pappukutty_bhagavathar_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291020207airindia
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
dr_joseph_marthoma_metrappolitha
മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
171020203hunger
കോവിഡ് കാരണം ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
171020202kamala
കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഇന്ത്യയിലും സ്വാധീനം ചെലുത്തുന്നു
തുടര്‍ന്നു വായിക്കുക
1510202010akkitham
മഹാകവി അക്കിത്തം അന്തരിച്ചു
തുടര്‍ന്നു വായിക്കുക
10120209babri
'തെളിവില്ല': ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
c_f_thomas_mla_died_27_09
സി.എഫ്. തോമസ് എംഎല്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us