Today: 06 Dec 2021 GMT   Tell Your Friend
Advertisements
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കുറിച്ചിയില്‍ ഹോട്ടലുടമ ട്രെയിനിനു മുമ്പില്‍ച്ചാടി ജീവനൊടുക്കി
Photo #1 - India - Otta Nottathil - suizide_kurichy_hotelman
കോട്ടയം കുറിച്ചി ഔട്ട്പോസ്ററിലെ വിനായക ഹോട്ടല്‍ ഉടം സരിന്‍ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നില്‍ ചാടിയായിരുന്നു ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു ശേഷമാണ് സരിന്‍ ജീവനൊടുക്കിയത്.

അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് എല്ലാം തകര്‍ത്തതെന്നും 6 വര്‍ഷങ്ങള്‍ ജോലി ചെയ്താലും ബാധ്യതകള്‍ അവസാനിക്കില്ലെന്നും സരിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സരിന്റെ ഫേസ്ബുക്ക് കുറിപ്പ്: 6 മാസം മുന്‍പ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, കൊറോണ വരില്ല. ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും. ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം. ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും. ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങള്‍. എല്ലാം തകര്‍ന്നപ്പോള്‍ ലോക്ക്ഡൗണ്‍ മാറ്റി. ഇപ്പോള്‍ ൈ്രപവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ളേഡുകാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ടും കാര്യം ഇല്ല.

എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്തെ സഹായിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.

RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128

എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം, മകള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.
- dated 19 Oct 2021


Comments:
Keywords: India - Otta Nottathil - suizide_kurichy_hotelman India - Otta Nottathil - suizide_kurichy_hotelman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഡിഎന്‍എ എന്താണ് എങ്ങനെയാണ് ?
തുടര്‍ന്നു വായിക്കുക
201120213FARMLAWS
കാര്‍ഷിക നിയമം പിന്‍വലിച്ച് മോദി മാപ്പ് പറഞ്ഞു
തുടര്‍ന്നു വായിക്കുക
shaji_punamadam_expired
ചെറിയാന്‍ പി. തോമസ് അന്തരിച്ചു
തുടര്‍ന്നു വായിക്കുക
international_flight_service_india_air_bubble
ഇന്‍ഡ്യ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
devasahayampillai_cannonization_vatican_2022
ദേവസഹായംപിള്ളയെ 2022 മെയ് 23 ന് വിശുദ്ധനായി പ്രഖ്യാപിയ്ക്കും
തുടര്‍ന്നു വായിക്കുക
വിദ്യാര്‍ത്ഥി വിസയില്‍ വ്യാജസര്‍ട്ടിഫിക്കറ്റുമായി യുകെയിലേയ്ക്ക് പറക്കാനെത്തിയവര്‍ നെടുമ്പാശേരിയില്‍ പിടിയിലായി
തുടര്‍ന്നു വായിക്കുക
261020216china
പുതിയ ഭൂ നിയമവുമായി ചൈന, ഇന്ത്യയ്ക്ക് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us