വാഷിങ്ടണ്‍: ബ്രിക്സ് രാജ്യങ്ങള്‍ വിനിമയത്തിനായി ഡോളറിനെ തഴഞ്ഞാല്‍ 100 ശതമാനം നികുതിയെന്ന് ഭീഷണിപ്പെടുത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്സ് രാഷ്ട്രങ്ങള്‍ സ്വന്തമായി കറന്‍സി രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ട്രൂത്ത് പ്ളാറ്റ്ഫോമിലൂടെയാണ് ട്രംപിന്‍റെ പ്രസ്താവന. ബ്രിക്സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍ നിന്ന് ഡോളറിനെ മാറ്റാന്‍ ശ്രമിക്കരുത്.
ഇക്കാര്യത്തില്‍ ഉറപ്പു വേണം. അല്ലാത്ത പക്ഷം 100 ശതമാനം നികുതി നല്‍കേണ്ടി വരും. അതു മാത്രമല്ല അവര്‍ക്ക് അമേരിക്കയോട് ഗൂഡ് ബൈ പറയേണ്ടി വരുമെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. ഒക്റ്റോബറില്‍ നടന്ന ചര്‍ച്ചയിലാണ് ഡോളറല്ലാതെ മറ്റേതെങ്കിലും കറന്‍സി വിനിമയത്തിന് ഉപയോഗിക്കാമെന്ന ചര്‍ച്ച ഉയര്‍ന്നത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍ ഈജിപ്റ്റ്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍.
Comments: