Today: 04 Aug 2021 GMT   Tell Your Friend
Advertisements
കേരള കോണ്‍ഗ്രസ് ലയനം ; ചില പുതുമകള്‍

കേരള കോണ്‍ഗ്രസുകളുടെ ലയനത്തെപ്പറ്റി കേരള കോണ്‍ഗ്രസിന്റെ മുന്‍ എംപിയും കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ. മാത്യു എഴുതിയ ലേഖനം വസ്തുതാപരമായ തെറ്റുകളും ആശയവൈരുധ്യങ്ങളും നിറഞ്ഞതാണ്. അദ്ദേഹം പോയതുപോലെ എല്ലാവരും കോണ്‍ഗ്രസിലേക്കു പോകണമെന്നാണ് അദ്ദേഹത്തിന്റെ വാദം. അതിനെല്ലാവരെയും കേരള കോണ്‍ഗ്രസില്‍നിന്നു പുറത്താക്കുകയായിരിക്കണമല്ലോ ആദ്യം ചെയ്യേണ്ടത്.

കാഞ്ഞിരപ്പള്ളി സീറ്റ് കോണ്‍ഗ്രസിനുവേണ്ടി പിടിച്ചെടുത്തു 15 വര്‍ഷം കൈവശംവച്ചു എന്നദ്ദേഹം അഭിമാനിക്കുന്നു. പക്ഷേ, ആ മൂന്നു തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തെ പുറത്താക്കിയ പാര്‍ട്ടിയുടെ വോട്ടുംകൂടി കിട്ടിയതുകൊണ്ടല്ലേ അദ്ദേഹം വിജയിച്ചത്?

കേരള കോണ്‍ഗ്രസിലേക്കു പില്‍ക്കാലത്തു കോണ്‍ഗ്രസില്‍നിന്നാരും വന്നില്ലെന്നും കേരള കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിലേക്കു മടങ്ങിപ്പോകുകയാണു ചെയ്തിട്ടുള്ളതെന്നും ജോര്‍ജ് ജെ. മാത്യു വാദിക്കുന്നു. ഓരോരോ കാലഘട്ടത്തില്‍ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി അച്ചടക്കനടപടിക്കു വിധേയരായവരല്ലാതെ മറ്റാരാണ് അങ്ങനെ മടങ്ങിപ്പോയിട്ടുള്ളത്?

എല്ലാവരും കോണ്‍ഗ്രസിലേക്കു മടങ്ങണം എന്ന ആഹ്വാനത്തില്‍ എന്തു യുക്തിയാണുള്ളത്? ഇന്ത്യയില്‍ ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ് രാഷ്ട്രീയകക്ഷിയായുണ്ടായിരുന്നത്. പില്‍ക്കാലത്തുണ്ടായ എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസില്‍നിന്നു വിട്ടുപോന്നവര്‍ രൂപം നല്‍കിയതാണ്. ഇനി അവയെല്ലാം പിരിച്ചുവിട്ട് എല്ലാവരും മാതൃസംഘടനയിലേക്കു മടങ്ങണമെന്ന് ആരെങ്കിലും ഉപദേശിക്കുമോ?

ഏകകക്ഷിഭരണം എന്ന ആശയം ഇന്നു പഴങ്കഥ മാത്രമാണ്. ഇംഗ്ളണ്ട്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍പോലും ഇന്നു കൂട്ടുകക്ഷി ഭരണമാണ്. ഇന്ത്യയില്‍ത്തന്നെ കേന്ദ്രത്തില്‍ മാത്രമല്ല ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്നു കൂട്ടുകക്ഷി ഭരണമല്ലേ നിലവിലുള്ളത്? ചെറുകക്ഷികളെ ഇല്ലാതാക്കി ഒറ്റയ്ക്ക് അധികാരത്തിലെത്താം എന്ന് ഏതെങ്കിലും കക്ഷി സ്വപ്നം കാണുന്നുണ്ടെങ്കില്‍ അതു വെറും രാഷ്ട്രീയാബദ്ധം മാത്രമായിരിക്കും.

കേരള കോണ്‍ഗ്രസ് പലതവണ പിളര്‍ന്നു നാമാവശേഷമായിരിക്കുന്നു എന്നു കേരള കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട ചില നേതാക്കള്‍ മാത്രമേ അവകാശപ്പെടാറുള്ളൂ. അവരെ അതിനു പ്രേരിപ്പിക്കുന്ന ചേതോവികാരവും വ്യക്തം. ജോസഫ് ഗ്രൂപ്പ് മത്സരിച്ച സീറ്റുകളിലൊക്കെ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തി എന്നു ജോര്‍ജ് ജെ. മാത്യു ചൂണ്ടിക്കാണിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍കൂടിയായ ആ മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസ് തനിച്ചല്ല മത്സരിച്ചത്. കേരള കോണ്‍ഗ്രസ്കൂടി അംഗമായ യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാണു വിജയിച്ചത്. അത് ഒരു പാര്‍ട്ടിയുടെ മാത്രം മികവായി വിലയിരുത്തുന്നതു രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകളെപ്പറ്റി വാചാലരാകുന്നവര്‍ ഒരു കാര്യം മറക്കരുത്. ഓരോ പിളര്‍പ്പിന്റെയും പിന്നില്‍ മറ്റു ചില പാര്‍ട്ടികളോ പാര്‍ട്ടി നേതാക്കളോ ഉണ്ടായിരുന്നു. മന്ത്രിസ്ഥാനങ്ങളും സീറ്റുകളും വാഗ്ദാനം ചെയ്തു ചില നേതാക്കളെ ഒപ്പം നിര്‍ത്താനോ തങ്ങള്‍ക്കിഷ്ടമില്ലാത്ത നേതാക്കളെ തകര്‍ക്കാനോ അത്തരക്കാര്‍ കരുനീക്കിയതിന്റെ ഫലംകൂടിയായിരുന്നു ഓരോ പിളര്‍പ്പും. ഇപ്പോള്‍ ജോസഫ് വിഭാഗം ഇടതുമുന്നണി വിട്ടപ്പോള്‍ സംഭവിച്ചതുതന്നെ നോക്കുക. മുന്നണിയില്‍ സ്ഥാനം നല്കിയും മന്ത്രിപദവി വാഗ്ദാനം ചെയ്തും ചിലരെ ജോസഫ് വിഭാഗത്തില്‍നിന്ന് അടര്‍ത്തിയെടുക്കുകയല്ലേ ഇടതുമുന്നണി ചെയ്തിരിക്കുന്നത്? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ്~ജെയെ ഇല്ലായ്മ ചെയ്യാന്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത നീക്കങ്ങളുടെ പരിസമാപ്തിയായി ഇതിനെ വിലയിരുത്തിയാലും തെറ്റില്ല.

ചിലര്‍ അവകാശപ്പെടുന്നതുപോലെ, പിളര്‍പ്പുകളിലൂടെ ദുര്‍ബലമായെന്നു തോന്നുന്ന കേരള കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ ഇപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ടോ? 1977 മുതലാണ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ വേറിട്ടും വ്യത്യസ്ത മുന്നണികളില്‍നിന്നു മത്സരിച്ചിട്ടുള്ളത്. അന്നു മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി നേടിയ വോട്ടുശതമാനത്തിന് ഇന്നും കാര്യമായ ഏറ്റക്കുറച്ചിലില്ല. 1980ല്‍ 11, 1982ല്‍ 10.79, 1987ല്‍ 6.88, 1991ല്‍ 7.69, 1996ല്‍ 8.06, 2001ല്‍ 8.26, 2006ല്‍ 7.07 എന്നിങ്ങനെ ഏതാണ്ടു പതിനൊന്നിനും ഏഴിനും ഇടയ്ക്കുള്ള ശതമാനത്തില്‍ അതു തുടര്‍ന്നുപോരുന്നു.

ഈ വര്‍ഷങ്ങളിലെല്ലാം മുന്നണികള്‍ തമ്മിലുള്ള വോട്ടുവ്യത്യാസം 1982ല്‍ 0.97, 1987ല്‍ 0.67, 1991ല്‍ 2.85, 1996ല്‍ 1.19, 2001ല്‍ 5.20, 2006ല്‍ 5.59 എന്ന ശതമാനക്രമത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് ഏതു ചേരിയില്‍ നില്‍ക്കുന്നുവോ ആ ചേരി അധികാരത്തിലെത്താന്‍ സാധ്യത കൂടുതലാണെന്നു നിഷ്പക്ഷമതികള്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി ചേരിതിരിഞ്ഞുനിന്നതു രണ്ടു മുന്നണികളുടെയും ജയസാധ്യത നിര്‍ണയിച്ച ഘടകമാണെന്നും ഓര്‍ക്കാവുന്നതാണ്.

കേരള കോണ്‍ഗ്രസ് ഒരു സെക്കുലര്‍ കക്ഷിയാണ്. ഏതെങ്കിലുമൊരു സമുദായം മാത്രം അതിന്റെ പിന്നില്‍ നില്‍ക്കുന്നു എന്നു യാഥാര്‍ഥ്യബോധമുള്ള ആരും പറയില്ല. എല്ലാ സമുദായത്തില്‍പ്പെട്ടവരും അതിന്റെ നേതൃനിരയിലും സാധാരണപ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. അതുതന്നെയാണ് അണികളുടെ സ്വഭാവവും. ചിലര്‍ പാര്‍ട്ടിക്കു സാമുദായികമുഖം നല്‍കാന്‍ ശ്രമിക്കുന്നതു കരുതിക്കൂട്ടി തെറ്റിദ്ധാരണ പരത്തലാണ്. സാമുദായികസ്പര്‍ധ ഉയര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാമെന്നു വ്യാമോഹിക്കുന്നവരാണ് ഈ പാഴ്വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് നിലനില്‍ക്കുമ്പോള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ ദേശീയ മുഖ്യധാരയില്‍നിന്ന് സ്ഥിരമായി ഒഴിവാക്കുകയാണെന്ന ജോര്‍ജ് ജെ. മാത്യുവിന്റെ വാദം വിചിത്രമായിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രമേ ദേശീയമുഖ്യധാരയില്‍പ്പെടൂ എന്നാണോ ലേഖകന്‍ വിവക്ഷിക്കുന്നത്? എങ്കില്‍ മറ്റു രാഷ്ട്രീയകക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഈ ധാരയ്ക്കു വെളിയിലായിരിക്കുമല്ലോ.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 125 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക കക്ഷി കഴിഞ്ഞ 45 വര്‍ഷമായി സ്വന്തം അസ്തിത്വം കാത്തുസൂക്ഷിക്കുന്നു. പലതവണ പിളര്‍പ്പുകള്‍ക്കു വിധേയമായെങ്കിലും ഇന്നും കേരള രാഷ്ട്രീയത്തില്‍ അതിന്റെ സ്ഥാനവും പ്രസക്തിയും അനിഷേധ്യമാണ്. പല ഘട്ടങ്ങളിലായി ഒപ്പം പ്രവര്‍ത്തിച്ചവര്‍ വഴിപിരിഞ്ഞിട്ടും കെ.എം. മാണി എന്ന നേതാവിന് ആ പാര്‍ട്ടിയെ വലിയൊരുവിഭാഗം ജനങ്ങളുടെ ഇഷ്ടകക്ഷിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു. ഏതു രാഷ്ട്രീയ പ്രസ്ഥാനവും ഏതെങ്കിലുമൊരു നേതാവിന്റെ ദീര്‍ഘവീക്ഷണവും ഭാവനാവൈദഗ്ധ്യവും മൂലമാവും പ്രതിസന്ധികളെ അതിജീവിക്കുന്നതും ജനകീയാടിത്തറ ഉറപ്പിക്കുന്നതും. മണ്ഡല പുനഃസംഘടനയുടെ ഫലമായി ചില ജില്ലകളില്‍ സീറ്റ് കുറഞ്ഞതിനെപ്പറ്റിയും ലേഖകന്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. സീറ്റുവിഭജനം നടത്തുന്നതു ജില്ലാടിസ്ഥാനത്തിലല്ല, സംസ്ഥാനതലത്തിലാണ്. നിയോജക മണ്ഡലങ്ങളുടെ പേരുകള്‍ മാറി എന്നതല്ലാതെ ആകെ നിയോജകമണ്ഡലങ്ങളുടെ എണ്ണത്തില്‍ കുറവില്ല.

പിന്നെ പേരുമാറിയ മണ്ഡലങ്ങളുടെ കാര്യം. അതു ലേഖകന്‍ സൂചിപ്പിക്കുന്നതുപോലെതന്നെ പരിഹരിക്കപ്പെടാവുന്ന പ്രശ്നമാണ്. മുന്‍ മണ്ഡലത്തിലെ കൂടുതല്‍ ഭാഗങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ട ഏതു മണ്ഡലത്തിലാണോ അതു മുന്‍ മണ്ഡലത്തിന്റെ സ്ഥാനത്തെന്നു കണക്കാക്കണം. അത്രയല്ലേയുള്ളൂ. അതിന്റെ പേരില്‍ ഇത്രയേറെ ബഹളം കൂട്ടേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ അര്‍ഥം കേരള കോണ്‍ഗ്രസുകളുടെ ലയനത്തില്‍ ചില പുതുമകളുണ്ട് എന്നുതന്നെയാണ്.
(കടപ്പാട്)
- dated 18 May 2010


Comments:
Keywords: India - Samakaalikam - kc mj fusion India - Samakaalikam - kc mj fusion,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us