Today: 04 Dec 2020 GMT   Tell Your Friend
Advertisements
പിണറായിയുടെ ഫ്ളെക്സില്‍ ചാണകം പൂശി
Photo #1 - India - Samakaalikam - pinarayiflex
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ ഉയരുന്ന രോഷം പാര്ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധമായി മാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഎസ് അനുകൂല പ്രകടനങ്ങളില്‍ പലതിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

കാസര്‍കോട് ജില്ലയിലെ നീലേശ്വരം, ചിറ്റാരിക്കര്‍,മടികൈ്ക, കാഞ്ഞങ്ങാട്, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, വൈക്കത്തിനടുത്ത വെച്ചൂര്‍ കൊല്ലം ജില്ലയിലെ താന്നിക്കമുക്ക്, എറണാകുളം ജില്ലയിലെ ഏഴിക്കര, ഏലൂര്‍, മഞ്ഞുമ്മല്‍, കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി, വിയ്യൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് വി.എസിന് പിന്തുണ പ്രഖ്യാപിച്ച് പകടനം നടന്നത്. ഇതില്‍ ഏറ്റവും വൈകാരികമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത് വിഎസ് പക്ഷത്തിന് മുന്തൂക്കമുള്ള കാസര്‍കോട്ടാണ്.

കാസര്‍കോട് ജില്ലയിലെ സിപിഎം നേതാക്കളുടെ വീടിനു മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയാണ് പലരും പ്രതിഷേധിച്ചത്. പി കരുണാകരന് എംപി, സതീഷ് ചന്ദ്രന്‍ കെ കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ വീടിനുമുന്നിലാണ ് കഴിഞ്ഞ രാത്രി കരിങ്കൊടി പ്രത്യക്ഷപ്പെട്ടത്. പാര്ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വര്‍ഗ്ഗ വഞ്ചകനെന്ന് എഴുതിയ ഫ്ളെക്സില്‍ ചാണകം പൂശിയും പ്രകോപനപരമായ പ്രതിഷേധവും ഇതിനിടെ അരങ്ങേറി. ചില ടിവി ചാനലുകള്‍ ഇത് സംപ്രേക്ഷണവും ചെയ്തു. എന്നാല്‍ ഇതിന് പിന്നില്‍ സിപിഎം പ്രവര്ത്തകരാണോ എന്ന കാര്യം വ്യക്തമല്ല.

മറ്റു പലയിടത്തും വി.എസ് അനുകൂലികള്‍ പ്രകടനത്തിന് ഒരുക്കം കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴയിലെ ചില സ്ഥലങ്ങളില്‍ വി.എസ് അനുകൂല പോസ്റററുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ജനാധിപത്യം അത് വെറും ജനങ്ങങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ഒരു സൂത്ര വാക്യം മാത്രം കേരള ജനത അംഗീകരിച്ച മുഖ്യമന്ത്രി ആണ് വി എസ്. അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ ജനങ്ങള്‍ പലതും പ്രതീക്ഷിക്കുന്നു ഞങ്ങളുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കും എന്ന് പ്രത്യാസിചിരുന്നു; ഇത്രയും ജന പിന്തുണ ഉള്ള ഒരു നേതാവിന് സീറ്റ് നിഷേടിച്ചതില്‍ കൂടി ജനത്തെ വോടെര്‍ മാരെ പുച്ചിച്ചു തള്ളുകയാണ് കമ്മ്യൂണിസ്ററ് പാര്‍ട്ടി ചെയ്തിരിക്കുന്നത്. ജനങ്ങളും അണികളും അല്ല കമ്മ്യൂണിസ്ററ് പാര്‍ടിക്ക് വലുത് അധികാര മോഹികളായ ഒരു കൂട്ടം മുതലാളി മാരുടെ തീരുമാനത്തെ ആണ് വലുതെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു. കമ്മ്യൂണിസ്ററ് പാര്‍ട്ടി ഇപ്പോള്‍ പല വന്‍കിട കമ്പനികളും എടുക്കുന്നത് പോലാണ് തീരുമാനം എടുക്കുന്നത് എന്നിട്ടോ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്ത്തിക്കും എന്ന് വാതോരാതെ നാല്‍കവലകളില്‍ വിളിച്ചു കൂവും ഇവരുടെ പൊള്ളത്തരം ജനം അറിയണം ഇവരാണ് നമ്മുടെ നാടിന്റെ ശാപം. നാടിന്റെ ഉന്നമനം അല്ല വ്യക്തികളുടെ താല്പര്യം ആണ് ഇവരുടെ ലക്ഷ്യം അതും ജനം മനസിലാക്കണം അതിനുള്ള ഉത്തമ ഉദാഹരണമാണ്.

സ്ത്രീപീഡനം നടത്തിയെന്ന് പരാതി വന്ന പി. ശശിക്ക് എതിരായി എന്ത് നടപടിയാണെടുത്തത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശശിയുടെ പാര്‍ട്ടി അംഗത്വം നിലനിര്‍ത്താനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ശശി പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതാണ്. രാജിവെച്ചയാളിന്റെ അംഗത്വം നിലനിര്‍ത്തുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ നടപടിയാണ്.

സംസ്ഥാന സമിതിയില്‍ നിന്നുള്ളവരല്ലേ ശശിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇവരെയൊക്കെ വെച്ച് നിങ്ങള്‍ എങ്ങിനെയാണ് ജനങ്ങളെ സമീപിക്കുന്നത്?

ഭൂ മാഫിയക്കെതിരായ മൂന്നാര്‍ ഓപ്പറേഷന്‍ ഇടക്ക് വെച്ച് നിര്‍ത്തിച്ചു. അഴിമതിെക്കതിരായി നടപടിയെടുക്കുമെന്ന് നിങ്ങള്‍ പറയുമ്പോള്‍, ഈ അഴിമതി നടത്തുന്നവരില്‍ നമ്മുടെ നേതാക്കളും ഇല്ലേ? നമുക്കെതിരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയാരോപണം എന്നു പറഞ്ഞ് നിഷേധിക്കാം. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും തുക വാങ്ങിയത് തെറ്റായിപ്പോയെന്ന് നമ്മള്‍ സമ്മതിച്ചില്ലേ. ഈ മാര്‍ട്ടിനുമായി നിങ്ങള്‍ക്ക് എന്താണ് ബന്ധം? ഇതൊക്കെ പറയാന്‍ ധാര്‍മിക അവകാശമുള്ള ടീമിനെ വെച്ചേ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയൂ.

വാല്‍കഷണം

ചാണകം നല്ലതാ, ചിലയിടങ്ങളില്‍ ചാണകം തളിച്ച് ശുദ്ധി ചെയ്യാറുണ്ട്
- dated 17 Mar 2011


Comments:
Keywords: India - Samakaalikam - pinarayiflex India - Samakaalikam - pinarayiflex,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us