Today: 04 Aug 2021 GMT   Tell Your Friend
Advertisements
സംഗതിയും ഷഡ്ജവും പിന്നെ റിയാലിറ്റിയും ; വരുന്നു മൂക്കുകയര്‍

തിരുവനന്തപുരം: എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന് പണ്ട് കവി പാടിയെത് ഇപ്പോള്‍ ഈരടി മാറ്റിയെഴുതിയാല്‍ എവിടെല്ലാം മലയാള ചാനലുണ്ടോ അവിടെല്ലാം റിയാലിറ്റി ഷോത്രം(ദിവസേന പല കളികള്‍ എന്ന് പണ്ട് കേരളത്തിലെ തീയേറ്ററിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ബോര്‍ഡുപോലെ .. .. ഷോ സംപ്രേക്ഷണം ഡെയിലി പല സമയങ്ങളില്‍) എന്നു പറയേണ്ടി വരും. എന്നാല്‍ കുട്ടികള്‍ക്കിപ്പോള്‍ സംഗതിയും ഷഡ്ജവും ഇല്ലെന്നു പറഞ്ഞ് വിരട്ടുന്ന റിയാലിറ്റി ഷോയിലെ ജഡ്ജിമാരുടെ പോക്കിന് മൂക്കുകയര്‍ ഇടുന്നത് കാലത്തിന് ഉചിതമെന്നു പറയുന്നതില്‍ തെറ്റില്ല.

സഹതാപ എസ്.എം.എസ് കിട്ടാന്‍ കുട്ടികളെ കരയിപ്പിച്ച് വോട്ടു തെണ്ടിക്കുന്നവര്‍ക്കും ഒരിക്കലും ലഭിക്കാത്ത സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ചാനല്‍ വിരുതന്മാര്‍ക്കും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷന്റെ പുതിയ നടപടി ഏറ്റവും ഉചിതമായി. റിയാലിറ്റി ഷോയ്ക്ക് ദേശീയ കമ്മിഷന്‍ മാര്‍ഗരേഖ ഇറക്കിയത് ചാനലുകള്‍ക്ക് ഓര്‍ക്കാപ്പുറത്തു ലഭിച്ച കനത്ത പ്രഹരമായി.

ശിശുക്ഷേമ വകുപ്പിന്റെ അംഗീകാരം നേടി കേന്ദ്രമാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കപ്പെടുമ്പോള്‍ ചാനലുകളിലെ 'റിയാലിറ്റി കുട്ടിക്കളി'അടിമുടി മാറ്റേണ്ടി വരും. കേന്ദ്രനിര്‍ദേശം ലഭിച്ചാലുടന്‍ സംസ്-ഥാനത്തു അവ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സാമൂഹ്യസുരക്ഷ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. (നടപ്പാക്കിയാല്‍ മതിയായിരുന്നു.)

റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കുറഞ്ഞ പ്രായം പത്തുവയസാക്കണമെന്ന നിര്‍ദേശം നടപ്പിലാക്കേണ്ടി വന്നാല്‍ കേരളത്തിലെ മിക്ക ചാനലുകളുടേയും ഷോകളുടെ ഘടന മാറും. ആറു വയസുമുതലുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏഷ്യാനെറ്റിന്റെ ജൂനിയര്‍ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ അടുത്ത ഭാഗം ഇന്നലെ സംപ്രേഷണം ചെയ്തു തുടങ്ങി. കുട്ടികളുടെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ ആദ്യ ഷോ വന്‍ വിജയമായി ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത ഷോ ആരംഭിക്കുന്നത്. കുട്ടികളില്‍ നിന്നും ജൂനിയര്‍ സൂപ്പര്‍ സ്റ്റാറിനെ കണ്ടെത്താന്‍ അമൃത ടിവി പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ചു കഴിഞ്ഞു. ഷോയിലേക്ക് കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പതിനൊന്നുവയസുകാരിയായ നേഹ സാവന്ത് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് റിയാലിറ്റി ഷോകളില്‍ പ്രായപരിധി നിര്‍ബന്ധമാക്കാന്‍ കമ്മീഷന്‍ പ്രേരിതമായത്. കുട്ടികളെ കരയിപ്പിക്കുന്നതും പരിഹസിക്കുന്നതും ദിവസങ്ങളോളം തുടര്‍ച്ചയായി ചിത്രീകരണം നടത്തുന്നതും ഒഴിവാക്കാന്‍ ശക്തമായ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്നത.എന്തായാലും കേന്ദ്രത്തിന് ഇപ്പോഴെങ്കിലും ഇത്തരമൊരു മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ തോന്നിയതില്‍ വളരെയധികം അഭിനന്ദനം അര്‍ഹിയ്ക്കുന്നു.
- dated 22 Feb 2010


Comments:
Keywords: India - Samakaalikam - rl show India - Samakaalikam - rl show,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us