Today: 30 Nov 2020 GMT   Tell Your Friend
Advertisements
പിള്ളമോഹങ്ങള്‍ പൂവണിയുന്നു ; മന്ത്രിയായി
Photo #1 - India - Samakaalikam - s pillai

തിരുവനന്തപുരം: പി.ജെ.ജോസഫിന് പകരം കേരള കോണ്‍ഗ്രസ് പ്രതിനിധിയായി വി സുരേന്ദ്രന്‍ പിള്ള മന്ത്രിയാകുമെന്ന് ഉറപ്പായി. അതോടെ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സന്തോഷ മാനത്തില്‍ നിയുക്തമന്ത്രി സുരേന്ദ്രന്‍ പിള്ള സാക്ഷാല്‍ പി.സി.തോമസിനെ പൂവിട്ട് പൂജിച്ചിരിയ്ക്കയാണ്. അദ്ദേഹമാണല്ലോ പിള്ളയുടെ മന്ത്രിയാക്കലിന്റെ അവസാന വാക്ക്. ഇനിയിപ്പോള്‍ കേ.കേ,.ജെ എന്നു കൂടി പാര്‍ട്ടിയുടെ പേരില്‍ ചേര്‍ക്കേണ്ടിയും വരില്ല ( തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയുന്നതു വരെ). ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് വിജയിച്ച തോമസിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായി പോയതുപോലെ നിയുക്ത മന്ത്രി പിള്ളയുടെ നിയമസഭാംഗത്വം നഷ്ടമാകാതിരിയ്ക്കാന്‍ ഒരു ബാരിസ്ററര്‍ കൂടിയായ പിസി ശ്രമിക്കേണ്ടിയിരിയ്ക്കുന്നു

ജോസഫ് ഗ്രൂപ്പിന്റെ ലയനത്തോടെ എല്‍.ഡി.എഫിനൊപ്പം നിന്ന പി.സി തോമസ് വിഭാഗത്തിന് മന്ത്രിസ്ഥാനം നല്‍കാന്‍ സി.പി.എം നേതൃത്വവും അനുകൂലമാണ്. 'പാര്‍ട്ടിയില്‍ നിന്ന് കുറച്ചുപേര്‍ (ചെയര്‍മാന്‍ മാത്രം എന്നും തോമസ് ഭാഷ്യം) പുറത്തുപോയി എന്ന് മാത്രമേയുള്ളൂ. കേരള കോണ്‍ഗ്രസ് ജെ ഇപ്പോഴും എല്‍.ഡി.എഫില്‍ തന്നെയാണെന്ന് പി.സി തോമസ് പറഞ്ഞു. തങ്ങളുടെ ഏക എം.എല്‍.എയാണ് വി സൂരേന്ദ്രന്‍പിള്ള. അതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിസഭയില്‍ അംഗമാകും. പാര്‍ട്ടി കൈവശം വച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെയായിരിക്കും സുരേന്ദ്രന്‍പിള്ളയ്ക്ക് കിട്ടുകയെന്നും' പി.സി. തോമസ് പറഞ്ഞു.

സുരേന്ദ്രന്‍പിള്ള കൂടി മന്ത്രിയാകുന്നതോടെ ഒരു പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും ഒരേ മന്ത്രിസഭയില്‍ അംഗമാകുന്ന അപൂര്‍വ ചരിത്രവും പ്രബുദ്ധ കേരളത്തില്‍ സംഭവിക്കും. എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ ജോസഫ് ഗ്രൂപ്പിന് നാല് എം.എല്‍.എമാരാണുണ്ടായിരുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ പി.ജെ ജോസഫായിരുന്നു ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ മന്ത്രി. വിമാനവിവാദത്തെ തുടര്‍ന്ന് ജോസഫിന് മന്ത്രിസ്ഥാനം നഷ്ടമായതോടെ ടി.യു കുരുവിള പാര്‍ട്ടിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തി.

ഭൂമി കുംഭകോണത്തെ തുടര്‍ന്ന് കുരുവിളയ്ക്ക് മന്ത്രിസ്ഥാനം പോയി. പകരം മന്ത്രിയെ ടോസ് ചെയ്ത നിശ്ചയിക്കുന്ന കാഴ്ചയും കേരളം സാക്ഷ്യം വഹിച്ചു. ടോസിലെ ഭാഗ്യം മോന്‍സ് ജോസഫിനെ തുണച്ചപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ അന്ന് സുരേന്ദ്രന്‍പിള്ളയ്ക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോകുകയായിരുന്നു. വിമാനവിവാദക്കേസില്‍ കുറ്റവിമുക്തമായതോടെ മോന്‍സ് ഒഴിയുകയും ജോസഫ് വീണ്ടുും മന്ത്രിയാകുകയും ചെയ്തു.

മാണി ഗ്രൂപ്പിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനൊടുവില്‍ ജോസഫ് രാജിവെച്ചതോടെ കഴിഞ്ഞ തവണ നിര്‍ഭാഗ്യത്തിന്റെ പേരില്‍ നഷ്ടപ്പെട്ട മന്ത്രിപദവിയാണ് ഇത്തവണ സുരേന്ദ്രന്‍ പിള്ളയെ കാത്തിരിക്കുന്നത്. ഇതോടെ ഒരു പാര്‍ട്ടിയിലെ നാല് എം.എല്‍.എമാരും നാല് വര്‍ഷത്തിനുള്ളില്‍ മന്ത്രിമാരുമാകുന്ന കാഴ്ചയും കേരള രാഷ്ട്രീയത്തിലെ അപൂര്‍വതയാണ്.

എല്‍ഡിഎഫ് ഭരണകാലാവധി ഒരുകൊല്ലം കൂടി ബാക്കി നില്‍ക്കെ ഇനിയും ആരെങ്കിലുമുണ്ടോ മന്ത്രിയാകാന്‍ ? എന്ന ചോദ്യംകൂടി ആവര്‍ത്തിയ്ക്കുന്നത് നന്നായിരിയ്ക്കും. ലോകസഭാംഗത്വം നഷ്ടപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിലേ മത്സരിയ്ക്കാന്‍ കഴിയാതെ പോയ പിസിയ്ക്ക് ഭരണത്തിന്റെ അവസാനകാലത്ത് (6 മാസത്തില്‍ താഴെ) ഒരു കാലയളവില്‍ മന്ത്രിസ്ഥാനം മാറിക്കൊടുക്കാന്‍ സുരേന്ദ്രന്‍പിള്ള മനസുവിചാരിച്ചാല്‍ ചിലപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അപൂര്‍വതയില്‍ അപൂര്‍വമായൊരു കാര്യവുമാകും ഈ പ്രതിഭാസം.

- dated 02 May 2010


Comments:
Keywords: India - Samakaalikam - s pillai India - Samakaalikam - s pillai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us