Today: 04 Aug 2021 GMT   Tell Your Friend
Advertisements
സാര്‍ക്കിനു മേലും സമ്മര്‍ദങ്ങള്‍
Photo #1 - India - Samakaalikam - sarc meet

ഞായറാഴ്ച സാര്‍ക്ക് ഉച്ചകോടിക്കു തിരശീല ഉയരുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത്, രണ്ടു നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സയിദ് യൂസഫ് റാസ ഗിലാനിയും യുഎസിലെ ആണവസുരക്ഷ ഉച്ചകോടിക്കു ശേഷം വീണ്ടും തമ്മില്‍ കാണും. വല്യേട്ടന്മാരായ വികസിത രാജ്യങ്ങളുടെ തുണയില്ലാതെയാണ് ഇത്തവണത്തെ കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയം. മുംബൈ സ്ഫോടനത്തിനു ശേഷമുള്ള നയതന്ത്രവിപുലീകരണമാണ് ഇരുരാജ്യങ്ങളടെയും നേതാക്കള്‍ ലക്ഷ്യമിടുന്നത്.

ഇത്തവണ ഉച്ചകോടിയില്‍ ഏതെങ്കിലും തീരുമാനമുണ്ടായാല്‍ത്തന്നെ അതു ചരിത്രമാകും. കാരണം, സാര്‍ക്ക് ഉച്ചകോടിയുടെ 25ാം വാര്‍ഷികസമ്മേളനമാണ് ഈ മാസം 28 മുതല്‍ 29 വരെ ഭൂട്ടാനിലെ തിംബുവില്‍ നടക്കുന്നത്. ഇങ്ങനെയൊരു ബഹുരാഷ്ട്ര സമ്മേളത്തിനു ഭൂട്ടാന്‍ ആതിഥേയത്വം വഹിക്കുന്നതും ആദ്യം . തീവ്രവാദം, ആണവനിര്‍വ്യാപനം എന്നിവയ്ക്കു പിന്നാലെ ആഗോളതാപനം എന്ന സര്‍വലോക വിഷയമാണ് ഉച്ചകോടി പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്ന്. ഗ്ളോബല്‍ വാമിങ് പ്രശ്നവുമായി ബന്ധപ്പെട്ടു കോപ്പന്‍ഹേഗനില്‍ നടന്ന ഉച്ചകോടി എങ്ങുമെത്താതെ പിരിഞ്ഞനിലയ്ക്കു സാര്‍ക്ക് രാജ്യങ്ങളുടെ നിലപാട് ലോകം ശ്രദ്ധിക്കുമെന്നുറപ്പ്. ഇതിനിടയിലായിരിക്കും മന്‍മോഹന്‍ ഗിലാനി ചര്‍ച്ചയുടെ വിശേഷങ്ങള്‍ക്കായും ലോകം കാക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ എട്ടു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണു സാര്‍ക്ക്. സാമ്പത്തിക ഉന്നമനത്തിനും ജനകീയ വികസനത്തിനുമുള്ള പരസ്പര സഹകരണം ലക്ഷ്യം. എങ്കിലും ഇത്തവണ ഓരോ രാജ്യവും വ്യത്യസ്ത അജന്‍ഡയുമായാണ് എത്തുന്നത്. ഇതില്‍ ഉച്ചകോടിയുടെ പ്രധാന അജന്‍ഡയായ ആഗോളതാപനത്തെച്ചൊല്ലി നിലവിളിക്കുക മാലദ്വീപ് മാത്രമാവും . കടല്‍വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന ഓരോ സുനാമി മുന്നറിയിപ്പിലും ഭീതിയോടെ ജീവിക്കേണ്ടി വരുന്ന ദ്വീപ് കഴിഞ്ഞ വര്‍ഷം മന്ത്രിസഭായോഗം കടലിനടിയില്‍ നടത്തി ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ മാലിയുടെ നൊമ്പരം കോപ്പന്‍ഹേഗനില്‍ കാര്യമായി വിലപ്പോയില്ല. അന്നത്തെ കേട് ഞായറാഴ്ച ആരംഭിക്കുന്ന യോഗത്തില്‍ തീര്‍ക്കാനാണു മാലിയുടെ കൊണ്ടുപിടിച്ച ശ്രമം.അതേസമയം ഊര്‍ജം, കൃഷി, ഗ്രാമവികസനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വ്യവസായം, ഗതാഗത മേഖലകളിലെ വികസനം എന്നിവയാണു സാര്‍ക്ക് സമ്മേളനം പ്രധാനമായും ഉന്നമിടുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു.

പരിസ്ഥിതിപരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ഉച്ചകോടിയുടെ പ്രമേയത്തെ നിരാകരിക്കുകയല്ല, ഊന്നല്‍ മറ്റു വിഷയങ്ങള്‍ക്കു കൂടി നല്‍കുകയാണു ലക്ഷ്യം. ടുവേര്‍ഡ്സ് എ ഗ്രീന്‍ ആന്‍ഡ് ഹാപ്പി സൗത്ത് ഏഷ്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഉച്ചകോടിയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും രാജ്യസുരക്ഷയ്ക്കു പ്രാധാന്യം കൊടുത്തേക്കും. അതേസമയം, ഉച്ചകോടിയെ വികസനത്തിന്റെ ആധാരശിലയാക്കി മാറ്റാനാണു ബംഗ്ളാദേശിന്റെ ശ്രമം. ഇന്ത്യന്‍ സിനിമികള്‍ക്കു ബംഗ്ളാദേശില്‍ 40 വര്‍ഷമായി ഉ ായിരുന്ന നിരോധനം കഴിഞ്ഞദിവസം നീക്കിയതുതന്നെ ഇതിന്റെ ഭാഗമാണെന്നു സൂചനയുണ്ട്. എന്റര്‍ടെയ്ന്‍മെന്റ് മാര്‍ക്കറ്റ് തുറന്നിടുക വഴി വിദേശനാണ്യവരുമാനമാണു ബംഗ്ളാദേശ് ലക്ഷ്യമിടുന്നതെന്നു വാണിജ്യമന്ത്രി ഫാറുഖ് ഖാന്റെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കാം.

പ്രധാനമായും വാണിജ്യവികസനത്തിനുള്ള കൂട്ടായ്മ എന്ന ലക്ഷ്യത്തോടെ സാര്‍ക്ക് കൂട്ടായ്മയ്ക്കു വേണ്ടി ശ്രമിച്ചത് 1970-ല്‍ ബംഗ്ളാദേശ് പ്രസിഡന്‍റ് സിയാവുര്‍ റപ്മാന്‍ ആയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ഉച്ചകോടി കൂടുതല്‍ വിപുലീകരിക്കപ്പെട്ടെങ്കിലും ബംഗ്ളാദേശ് നയത്തില്‍ മാറ്റമില്ലെന്നു വേണം കരുതാന്‍.നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ സാമ്പത്തികസുരക്ഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയാവട്ടെ, ഇതിലൊന്നും കാര്യമായി ശ്രദ്ധിക്കുന്നില്ല. അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളിലും സമവായം കണ്ടെത്തുകയാണു മന്‍മോഹന്റെ ലക്ഷ്യം. രാജ്യത്തുണ്ടായിരിക്കുന്ന മാവോയിസ്ററ് ഭീഷണി അടക്കമുള്ള എല്ലാ കലാപങ്ങള്‍ക്കും പിന്നിലും അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദികളുടെ സഹായമാണെന്ന നിലപാടിനു കൂടുതല്‍ പിന്തുണ നേടുകയാണ് ഇന്ത്യന്‍ ശ്രമം.

സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ക്രോസ്ബോര്‍ഡര്‍ ടെററിസം അവസാനിപ്പിക്കാന്‍ യോജിച്ച പ്ളാറ്റ്ഫോമിന് അവസരമൊരുക്കാനുള്ള ശ്രമം. വാര്‍ത്താവിനിമയം, സംസ്കാരം, ബയൊടെക്നോളജി, ടൂറിസം എന്നിവയിലൊക്കെ സഹകരണം ലക്ഷ്യമിട്ടിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ രാജ്യസുരക്ഷയും തീവ്രവാദവും വിഷയങ്ങളായി കടന്നുവന്നിട്ട് 15 വര്‍ഷമേ ആകുന്നുള്ളു. കൊളംബോയില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യതന്നെ മുന്‍കൈയെടുത്താണ് ഈ വിഷയം കൂടിച്ചേര്‍ത്തത്. ഇതിനു സാര്‍ക്ക് ടെററിസ്ററ് ഒഫന്‍സസ് മോണിറ്ററിങ് ഡെസ്ക് കൂടി അന്നു രൂപീകരിച്ചു. എന്നാല്‍ 2007 ലാണ് ഇതിന്റെ ഏകീകൃത രൂപത്തിനു സമവായമുണയ്ടായത്. തീവ്രവാദ ക്രിമിനല്‍ കുറ്റത്തെക്കുറിച്ചുള്ള വര്‍ക്ക്്ഷോപ് ഈ വര്‍ഷം ഇസ്ളാമാബാദില്‍ നടക്കുകയും ചെയ്തു. ഇന്നു സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ഏകലക്ഷ്യവും ഇതു തന്നെ. മറ്റെല്ലാ വിഷയങ്ങളെക്കാളും ആഗോളശ്രദ്ധ വേണ്ടതു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സമാധാനത്തിനാണെന്ന പക്ഷത്തു നിന്നു കൊണ്ടാണു മന്‍മോഹന്‍ പ്രമേയം അവതരിപ്പിക്കുക. ഇതിനു സാര്‍ക്ക് നയങ്ങളെ മോണിറ്റര്‍ ചെയ്യുന്ന ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഒഫ് ആക്ഷന്‍ (ഐപിഎ) കൂടുതല്‍ വിപുലീകരിക്കാനും മറ്റു വിദേശകാര്യമന്ത്രിമാരുടെ കൂട്ടായ്മയില്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയേക്കാം.എന്നാല്‍ സാര്‍ക്ക് 25-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടതും കാണാതെ പോകുന്നതുമായി ചില സംഗതികളുണ്ട്. ഇവയൊന്നും പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളല്ലെങ്കിലും സാര്‍ക്ക് കൂട്ടായ്മകളില്‍ സ്വാധീനമുറപ്പിക്കാനുള്ള സാധ്യത അനതിവിദൂര ഭാവിയില്‍ ഉണ്ടായിക്കൂടെന്നുമില്ല. ഇതിലൊന്നാണു നിരീക്ഷണപദവി നല്‍കണമെന്ന യുഎസ്, ദക്ഷിണകൊറിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെ ആവശ്യം കഴിഞ്ഞ ഉച്ചകോടികളില്‍ പരിഗണിച്ചത്. ഇപ്പോള്‍ മൗറീഷ്യസിന് സാര്‍ക്കില്‍ അംഗത്വം നല്‍കണമെന്ന നിലപാടിനു മേലുള്ള സമ്മര്‍ദവും ഇതിന്റെ ഭാഗം തന്നെ. എന്നാല്‍ ലങ്കന്‍ ആഭ്യന്തരയുദ്ധം, കശ്മീര്‍ പ്രശ്നം, സ്വതന്ത്രവാണിജ്യ കരാര്‍ എന്നീ തര്‍ക്കവിഷയങ്ങളില്‍ നിലപാടു വ്യക്തമാക്കണമെന്ന ഒബ്സര്‍വര്‍ സ്ററാറ്റസുള്ള രാജ്യങ്ങളുടെ സമ്മര്‍ദം സംബന്ധിച്ച് ഇന്ത്യയുടെ ഉപഗ്രഹരാജ്യങ്ങളെടുക്കുന്ന നിലപാട് കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിതുറന്നേക്കാം. ഇപ്പോള്‍ ഇറാന്റെ ഒബ്സര്‍വര്‍ സ്ററാറ്റസ് ആപ്ളിക്കേഷന്‍ കൂടി പരിഗണിക്കേണ്ടി വരുമ്പോള്‍ ഇന്ത്യ/പാക്കിസ്ഥാന്‍ ചര്‍ച്ചയെക്കാള്‍, ശ്രദ്ധിക്കപ്പെടുക ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേലുള്ള ഈ ഹൈജാക്കിങ് ശ്രമമായിരിക്കുമെന്നും പറയാതെ വയ്യ.
- dated 27 Apr 2010


Comments:
Keywords: India - Samakaalikam - sarc meet India - Samakaalikam - sarc meet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us