Today: 11 Aug 2020 GMT   Tell Your Friend
Advertisements
കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സ്നേഹക്കുട്ടായ്മ രൂപപ്പെടണം:കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Photo #1 - India - Spiritual - kanrunya_yathra_news
കൊച്ചി: കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ദൈവവിശ്വാസികളുടെ സ്നേഹക്കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ആവശ്യാമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോരജ്ജ് ആലഞ്ചേരി പറഞ്ഞു. ദൈവത്തിന്റെ മുഖം സ്നേഹവും കരങ്ങള്‍ കാരുണ്യമാണെന്നും സമൂഹത്തിന് വ്യക്തമാക്കേണ്ടത് ഈശ്വരവിശ്വാസികളുടെ ദൗത്യമാണ്. കാണപ്പെടുന്ന സഹോദനില്‍ ദൈവത്തെ കാണുവാനും ആവശ്യമായ ആഹാരം, വസ്ത്രം, ചികിത്സ , കിടപ്പാടം എന്നിവ ഉറപ്പു വരുത്തുവാനും ഓരോ വിശ്വാസിക്കും ഉത്തരവാദിത്തമുണ്ട്. നന്ദി നിറഞ്ഞ ഹൃദയത്തോടെ അര്‍ഹതയുളള സഹോദരങ്ങള്‍ക്ക് സഹായം ചെയ്തശേഷം വേണം ആരാധനയ്ക്കായി ദേവലയങ്ങളില്‍ പോകേണ്ടത്. അന്ത്യവിധിയില്‍ അപരനെ സഹായിച്ചതിനെക്കുറിച്ച് വിലയിരുത്തലുണ്ടാകുമെന്ന ദൈവവചനം മറക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മറ്റു പല യാത്രകളില്‍ നിന്നും വ്യത്യസ്തമായി തെരുവില്‍ അലയുന്നവരെ കണ്ടെത്തി, ഭവനങ്ങളിലേക്ക് കൊണ്ടു പോകുന്ന കാരുണ്യയാത്ര മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതി ആവിഷ്കരിച്ച കാരുണ്യ കേരള സന്ദേശ മധ്യമേഖലയാത്ര എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യ ഹൃദയമുളള മനുഷ്യരില്‍ ദൈവത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ പറഞ്ഞു. വിശ്വാസിക്ക് അപരനെ അവഗണിക്കാന്‍ കഴിയില്ല. കാരുണ്യവര്‍ഷാചരണം അയല്‍ക്കാരെ സ്നേഹിക്കാന്‍ ഇടവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം ജീവകാരുണ്യപ്രവര്‍ത്തകരേയും പ്രസ്ഥാനങ്ങളേയും ആദരിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട്, കെസിബിസി പ്രൊ~ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, കെ.ജെ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എറണാകുളം~അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി എന്നീ രൂപതാതിര്‍ത്തികള്‍ക്കുളളിലെ മുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. വഴിയോരങ്ങളില്‍ കണ്ടെത്തുന്ന അഗതികളെ സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ യാത്രാ സംഘത്തോടൊപ്പം മൊബൈല്‍ ബാത്ത്, മെഡിക്കല്‍ ടീം എന്നിവയും അനുഗമിക്കുന്നു. വൈദീകര്‍, സന്ന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരടങ്ങിയ യാത്രാ സമിതിയില്‍ മുപ്പതോളം സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ കാരുണ്യ സംഗമങ്ങളും സംഘടിപ്പിക്കുന്നു.

ഫാ. പോള്‍ മാടശ്ശേരി (ഡയറക്ടര്‍), ജോര്‍ജ്ജ് എഫ് സേവ്യര്‍ (ക്യാപ്റ്റന്‍) സാബു ജോസ ്(ചീഫ് കോ ഓര്‍ഡിനേറ്റര്‍), ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (ജനറല്‍ കണ്‍വീനര്‍), സിസ്ററര്‍ മേരി ജോര്‍ജ്ജ് (ആനിമേറ്റര്‍)കെ ജെ പീറ്റര്‍, ടോമി ദിവ്യരക്ഷാലയം, അഡ്വ. ജോസി സേവ്യര്‍, യുഗേഷ് പുളിക്കന്‍, ഡോ. ആലീസ് ജോസഫ് (വൈസ് ക്യാപ്റ്റന്‍മാര്‍). ഡൊമിനിക് ആശ്വാസാലയം, സാധു ഇട്ടിയവര, മാത്തപ്പന്‍ ലൗ ഹോം, വി.സി രാജു, ഷാജിപീറ്റര്‍, സിസ്ററര്‍ ലിറ്റില്‍ തെരേസ് സിഎംസി (കോ ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരടങ്ങുന്ന സമിതിയാണ് കാരുണ്യ കേരള സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഫെബ്രുവരി 26~ാം തീയതി 3.30ന് തൊടുപുഴ മൈലുകൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടത്തുന്ന കാരുണ്യസംഗമത്തില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് മടത്തികണ്ടവും 27~ാം തീയതി ഇടുക്കി കരിമ്പന്‍ ബിഷപ്പ് ഹൗസില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സംഗമത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും മുഖ്യ പ്രഭാഷണം നടത്തുകയും കാരുണ്യ സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്യും. അടുത്ത പത്തുമാസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലെയും കാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രൊ~ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അറിയിച്ചു.

- dated 29 Feb 2016


Comments:
Keywords: India - Spiritual - kanrunya_yathra_news India - Spiritual - kanrunya_yathra_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kanjirapally_pastoral_council_10042018
ക്റൈസ്തവര്‍ ഇറങ്ങിച്ചെല്ലേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേയ്ക്ക് : മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
സഭയില്‍ സമാധാനവും അനുരഞ്ജനവും ഉണ്ടാകണം: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
kcbc_infam_circular
കാര്‍ഷിക വിഷയങ്ങളുന്നയിച്ചുകൊണ്ട് കെസിബിസി സര്‍ക്കുലര്‍
തുടര്‍ന്നു വായിക്കുക
syro_malabar_land_issue_reaction
സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
kanjirapally_pastoral_council_09122017
കുടുംബങ്ങള്‍ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
episcopal_ordination_of_mar_sebastian_vaniapurackal
മാര്‍ സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനനനനായി
തുടര്‍ന്നു വായിക്കുക
kanjirapaly_pastoral_council_11_march_2017
സ്നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us