Today: 18 Sep 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡ്'സ് ഗോട്ട് ടാലന്റ് ; കോട്ടയം സ്വദേശി പതിനൊന്നുകാരി രണ്ടാം സ്ഥാനം നേടി
Photo #1 - Newzeland - Otta Nottathil - got_talent_winnerjessiekottayam
Photo #3 - Newzeland - Otta Nottathil - got_talent_winnerjessiekottayam
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ്'സ് ഗോട്ട് ടാലന്റ് പരിപാടിയില്‍ പതിനഞ്ചുകാരി ക്ളാര വാന്‍ വെല്‍ ജേതാവായി. രണ്ടാം സ്ഥാനം കോട്ടയംകാരി ജെസി ഹില്ലേല്‍ എന്ന പതിനൊന്നുകാരി നേടിയപ്പോള്‍ ന്യൂസിലന്‍ഡിലെ സൂപ്പര്‍താര പരിവേഷം ജെസിയില്‍ നിറഞ്ഞിരിയ്ക്കയാണ്. ന്യൂസിലന്‍ഡിലെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയായ ന്യൂസിലാന്‍ഡ് ഗോട്ട് ടാലന്റിലെ ഫൈനല്‍ മല്‍സരത്താലാണ് ജെസി ലോകതാര നിരയിലേയ്ക്കുയര്‍ന്നത്. നവംബര്‍ 25 ഞായറാഴ്ചയാണ് ഗോട്ട് ടാലന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. പ്രശസ്ത ജര്‍മന്‍ കമ്പോസര്‍ ഷൂബര്‍ട്ടിന്റെ ആവേ മരിയ' എന്ന ലാറ്റിന്‍ ഗാനം പാടിയാണ് ഫൈനലില്‍ ജസ്സി ജേതാവായത്. ഗായികയും ഗാനരചയിതാവുമാണ് ഒന്നാം സ്ഥാനക്കാരി കൗമാര പ്രതിഭ.

ന്യൂസിലന്‍ഡിലെ ഐടി പ്രഫഷണലുകളായ, കോട്ടയം സ്വദേശികളായ റബി ബ്രിഗു ഹില്ലേലിന്റെയും സിജി സൂസന്‍ ജോര്‍ജ് ഹില്ലേലിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി. ഇവര്‍ കഴിഞ്ഞ 16 വര്‍ഷമായി ന്യൂസിലന്‍ഡിലാണ് താമസം.

സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ജെസി മൂന്നു വയസു മുതല്‍ സംഗീതം പഠിക്കുന്നുണ്ട്. തന്റെ ഭാര്യാമാതാവിന്റെ കഴിവുകളാണു ജെസിക്കു കിട്ടിയിരിക്കുന്നതെന്നു കോട്ടയം അമലഗിരി സ്വദേശിയായ മുത്തച്ഛന്‍ ഒ.എം.മാത്യു പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗവും ബസേലിയോസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍ പ്രഫസറുമാണ് ഒ.എം. മാത്യു. മാത്യുവിന്റെ ഭാര്യ ജോളി മാത്യുവിന്റെയും മാതാവ് കര്‍ണാടിക് സംഗീതജ്ഞയായിരുന്നു. ജെസിയുടെ ചേച്ചി പതിനാറു വയസുള്ള ജൂലി ഹില്ലേലും സംഗീത തരംഗങ്ങളില്‍ തന്നെയാണ്. ജൂലി അറിയപ്പെടുന്ന പിയാനോ വിദഗ്ധയാണ്.

പുച്ചിനിയുടെ ഗ്യാനി സ്ചിച്ചി യെന്ന പ്രശസ്തമായ ഒപ്പറയിലെ ഒ മിയോ ബാബിനോ കാറോ എന്ന ഗാനം ആലപിച്ചാണ് സഹമത്സരാര്‍ഥി ഡേന്‍ മോയികിനൊപ്പം (22) ജെസി ഗ്രാന്‍ഡ് ഫിനാലയിലേക്കു പ്രവേശനം നേടിയത്. ജഡ്ജ്മാരുടെ അഭിനന്ദനം ജെസിക്കായിരുന്നെങ്കിലും കാണികളുടെ വോട്ട് ഡേന്‍ മോയികിനാണു കൂടുതല്‍ ലഭിച്ചത്. ആറുപേരാണു ഗ്രാന്‍ഡ്ഫിനാലെയില്‍ മത്സരാര്‍ഥികളായുള്ളത്.

എയിം ടു ഫെയിം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണു ജെസി. ലോസ് ആഞ്ചലസില്‍ നടന്ന നാട്യകലകളുടെ ഒളിമ്പിക്സായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ ജെസിയും സഹോദരി ജൂലിയും പ്രതിനിധീകരിച്ചിട്ടുണ്ട്. ജെസിയുടെ പ്രകടനം കണ്ട മൈക്കിള്‍ ജാക്സന്റെ പരിശീലകന്‍ കുഞ്ഞുപ്രതിഭയെ പരിശീലിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ന്യൂസിലന്‍ഡ് വിട്ടുപോകാന്‍ താത്പര്യമില്ലാത്തതിനാല്‍ ജെസി ഇതു വേണ്ടെന്നു വച്ചു. ഈ കൊച്ചുമിടുക്കിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ആരാധകരുടെ പോസ്ററുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ന്യൂസിലന്‍ഡില്‍ ജനിച്ച ജെസിക്ക് അന്നാട്ടുകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. ബന്ധുക്കളെ കാണാന്‍ ഇടയ്ക്കു ജെസി കോട്ടയത്ത് എത്തിയിരുന്നു. ന്യൂസിലന്‍ഡ്പോലെ മനോഹരമാണെങ്കിലും കേരളത്തിലെ വൃത്തിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. ന്യൂസിലന്‍ഡ്

ഗ്രാന്‍ഡ് ഫിനാലെയിലെ പബ്ളിക് വോട്ടുകള്‍ കണക്കാക്കിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പരിപാടിയുടെ അവതാരക മാതി കോഫി പ്രഖ്യാപിച്ചു. വെല്ലിങ്ടണ്‍കാരി ജെസ്സി ഹില്ലേല്‍ രണ്ടാം സ്ഥാനവും ഓക്ക്ലന്‍ഡില്‍ നിന്നുള്ള കൗമാരക്കാരന്‍ ഇവാന്‍ സിന്റണ്‍ മൂന്നാം സ്ഥാനവും നേടി.

വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം പേരെ മറികടന്നാണ് ക്ളാരയുടെ മുന്നേറ്റം. എല്ലാ റൗണ്ടില്‍ പ്രേക്ഷകരുടെ പ്രിയതാരം തന്നെയായിരുന്നു ക്ളാര. ഗിറ്റാര്‍ വായിച്ച് പാട്ടുപാടുന്ന കൗമാരക്കാരി പെട്ടെന്നു തന്നെ എല്ലാവരുടെയും മനംകവരുകയായിരുന്നു.
- dated 03 Dec 2012


Comments:
Keywords: Newzeland - Otta Nottathil - got_talent_winnerjessiekottayam Newzeland - Otta Nottathil - got_talent_winnerjessiekottayam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us