Today: 23 Oct 2020 GMT   Tell Your Friend
Advertisements
ന്യൂസിലാന്റ് മലയാളി പതിനൊന്നുകാരി ജെസി ഹില്ലേല്‍ സംഗീതലോകത്തെ വിസ്മയമാവുന്നു
ആലാപനത്തിന്റെ സ്വരമധുരിമയില്‍ ന്യൂസിലാന്റിന്റെ മനംകവര്‍ന്ന 11 കാരി ജെസി ഹില്ലേല്‍ സോണി മ്യൂസിക് തയ്യാറാക്കിയ ' ലവ് വിത്ത് ' എന്ന ആല്‍ബത്തിലൂടെ ജനഹൃദയങ്ങളിലേയ്ക്ക്. കോട്ടയംകാരിയായ ജെസിയുടെ പതിനൊന്നു ഗാനങ്ങളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഒരു മലയാളിയുടെ 11 ഗാനങ്ങള്‍ ഒരുമിച്ച് സോണി മ്യൂസിക് പുറത്തിറക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. തുടക്കത്തില്‍തന്നെ ബെസ്ററ് സെല്ലര്‍ പട്ടികയില്‍ ഇടംതേടുമെന്ന പ്രതീക്ഷയില്‍ ജെസിയുടെ ' ലവ് വിത്ത് ' ആല്‍ബം സോണി മ്യൂസിക് ഏപ്രില്‍ 26 ന് വിപണിയിലിറക്കി.

TRACKLISTING

1. Nella Fantasia
2. Orinoco Flow
3. Pi's Lullaby
4. O Mio Babbino Caro
5. Wishing You Were Somehow Here Again
6. Pie Jesu
7. Bridge Over Troubled Water
8. I Dreamed A Dream
9. Memory
10. Castle On A Cloud
11. Ave Maria

ജെസിയുടെ ആലാപനം ഇംഗ്ളീഷിലാണെങ്കിലും നല്ല മണിമണിപോലെ മലയാളം പറയുന്ന ഈ ന്യൂസിലാന്റ് മലയാളിയുടെ അനന്യമായ കഴിവില്‍ സംഗീതലോകം മയങ്ങുകയാണ്. ചൈനീസ് ടെലിവിഷനിലും പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട് ഈ ആറാം ക്ളാസുകാരി. ജെസി എന്ന ഈ കൊച്ചുമിടുക്കിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ആരാധകരുടെ പോസ്ററുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ന്യൂസിലന്‍ഡ്സ് ഗോട്ട് ടാലന്റ് പരിപാടിയില്‍ രണ്ടാം സ്ഥാനം കോട്ടയംകാരി ജെസി ഹില്ലേല്‍ എന്ന പതിനൊന്നുകാരി നേടിയപ്പോള്‍ ന്യൂസിലന്‍ഡിലെ സൂപ്പര്‍താര പരിവേഷം ജെസിയില്‍ നിറഞ്ഞിരിയ്ക്കയാണ്. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയായ ന്യൂസിലാന്‍ഡ് ഗോട്ട് ടാലന്റിലെ ഫൈനല്‍ മല്‍സരത്താലാണ് ജെസി ലോകതാര നിരയിലേയ്ക്കുയര്‍ന്നത്. നവംബര്‍ 25 നാണ് ഗോട്ട് ടാലന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. പ്രശസ്ത ജര്‍മന്‍ കമ്പോസര്‍ ഷൂബര്‍ട്ടിന്റെ ആവേ മരിയ' എന്ന ലാറ്റിന്‍ ഗാനം പാടിയാണ് ഫൈനലില്‍ ജസ്സി ജേതാവായത്.

ന്യൂസിലന്‍ഡിലെ ഐടി പ്രഫഷണലുകളായ, കോട്ടയം സ്വദേശികളായ റബി ബ്രിഗു ഹില്ലേലിന്റെയും സിജി സൂസന്‍ ജോര്‍ജ് ഹില്ലേലിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി. ഇവര്‍ കഴിഞ്ഞ 16 വര്‍ഷമായി ന്യൂസിലന്‍ഡിലാണ് താമസം.

സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ജെസി മൂന്നു വയസു മുതല്‍ സംഗീതം പഠിക്കുന്നുണ്ട്. തന്റെ ഭാര്യാമാതാവിന്റെ കഴിവുകളാണു ജെസിക്കു കിട്ടിയിരിക്കുന്നതെന്നു കോട്ടയം അമലഗിരി സ്വദേശിയായ മുത്തച്ഛന്‍ ഒ.എം.മാത്യു പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗവും ബസേലിയോസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍ പ്രഫസറുമാണ് ഒരുവെട്ടിത്ര ഒ.എം. മാത്യു. മാത്യുവിന്റെ ഭാര്യ ജോളി മാത്യുവിന്റെ മാതാവ് കര്‍ണാടിക് സംഗീതജ്ഞയായിരുന്നു. ജെസിയുടെ മാതാവ് സിജി സൂസന്റെ മാതാപിതാക്കള്‍ ജോര്‍ജും മേഴ്സിയും താമസിയ്ക്കുന്നത് കൊച്ചിയിലെ കലൂരിലാണ്.

ജെസിയുടെ ചേച്ചി പതിനാറു വയസുള്ള ജൂലി ഹില്ലേലും സംഗീത തരംഗങ്ങളില്‍ തന്നെയാണ്. ജൂലി അറിയപ്പെടുന്ന പിയാനോ വിദഗ്ധയാണ്.

പുച്ചിനിയുടെ ഗ്യാനി സ്ചിച്ചി യെന്ന പ്രശസ്തമായ ഒപ്പറയിലെ ഒ മിയോ ബാബിനോ കാറോ എന്ന ഗാനം ആലപിച്ചാണ് സഹമത്സരാര്‍ഥി ഡേന്‍ മോയികിനൊപ്പം (22) ജെസി ഗ്രാന്‍ഡ് ഫിനാലയിലേക്കു പ്രവേശനം നേടിയത്. ജഡ്ജിമാരുടെ അഭിനന്ദനം ജെസിക്കായിരുന്നെങ്കിലും കാണികളുടെ വോട്ട് ഡേന്‍ മോയികിനാണു കൂടുതല്‍ ലഭിച്ചത്. ആറുപേരാണു ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരാര്‍ഥികളായുണ്ടായിരുന്നത്.

എയിം ടു ഫെയിം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണു ജെസി. ലോസ് ആഞ്ചലസില്‍ നടന്ന നാട്യകലകളുടെ ഒളിമ്പിക്സായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ ജെസിയും മൂത്ത സഹോദരി ജൂലിയും പ്രതിനിധീകരിച്ചിട്ടുണ്ട്. ജെസിയുടെ പ്രകടനം കണ്ട മൈക്കിള്‍ ജാക്സന്റെ പരിശീലകന്‍ സേത്റിംഗ്സ് ഈ മിടുക്കിയെ പരിശീലിപ്പിക്കാന്‍ അവസരം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ, സംഗീത, രാജ്യാന്തര പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ജെസി പോയ വര്‍ഷം ന്യൂസിലന്‍ഡിലെ പാര്‍ലമെന്റിലും പാടി അരങ്ങുണര്‍ത്തിയത് ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ടതലത്തില്‍ മലയാള ഗാനങ്ങളും പാടാറുണ്ട് ഈ ഗായിക.

ന്യൂസിലന്‍ഡില്‍ ജനിച്ച ജെസിക്ക് അന്നാട്ടുകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. ബന്ധുക്കളെ കാണാന്‍ ഇടയ്ക്കു ജെസി കോട്ടയത്ത് എത്തിയിരുന്നു. ന്യൂസിലന്‍ഡ്പോലെ മനോഹരമാണെങ്കിലും കേരളത്തിലെ വൃത്തിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല.

വിഡിയോഗ്രാന്‍ഡ് ഫിനാലെയിലെ പബ്ളിക് വോട്ടുകള്‍ കണക്കാക്കിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പരിപാടിയുടെ അവതാരക മാതി കോഫി പ്രഖ്യാപിച്ചു. വെല്ലിങ്ടണ്‍കാരി ജെസ്സി ഹില്ലേല്‍ രണ്ടാം സ്ഥാനവും ഓക്ക്ലന്‍ഡില്‍ നിന്നുള്ള കൗമാരക്കാരന്‍ ഇവാന്‍ സിന്റണ്‍ മൂന്നാം സ്ഥാനവും നേടി.
Photo #1 - Newzeland - Otta Nottathil - jessiehillellovewithalbumsonymusic
 
Photo #2 - Newzeland - Otta Nottathil - jessiehillellovewithalbumsonymusic
 
Photo #3 - Newzeland - Otta Nottathil - jessiehillellovewithalbumsonymusic
 
- dated 26 Apr 2013


Comments:
Keywords: Newzeland - Otta Nottathil - jessiehillellovewithalbumsonymusic Newzeland - Otta Nottathil - jessiehillellovewithalbumsonymusic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020204jecinda
ന്യൂസിലന്‍ഡില്‍ വിജയം പ്രതീക്ഷിച്ച ജസീന്ത ആര്‍ഡേണ്‍
തുടര്‍ന്നു വായിക്കുക
51020202jacinda
കാനബിസ് ഉപയോഗിച്ചിട്ടുണ്ടെന്ന് ജസീന്ത
തുടര്‍ന്നു വായിക്കുക
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us