Today: 18 Sep 2020 GMT   Tell Your Friend
Advertisements
11 ഫീമെയില്‍ കോട്ടയം, ന്യൂസിലന്‍ഡിലെ പാട്ടുകാരി
Photo #1 - Newzeland - Otta Nottathil - jessyhillel
വില്ലിംഗ്ടണ്‍: കോട്ടയംകാരി ജെസി ഹില്ലേല്‍ എന്ന പതിനൊന്നുകാരിക്കു ന്യൂസിലന്‍ഡില്‍ ഇപ്പോള്‍ സൂപ്പര്‍താര പരിവേഷം. ന്യൂസിലന്‍ഡിലെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയായ ന്യൂസിലാന്‍ഡ് ഗോട്ട് ടാലന്റിലെ ഫൈനല്‍ മത്സരാര്‍ഥിയാണു ജെസി. ന്യൂസിലന്‍ഡിലെ ഐടി പ്രഫഷണലുകളായ, കോട്ടയം സ്വദേശികളായ റബി ബ്രിഗു ഹില്ലേലിന്റെയും സിജി സൂസന്‍ ഹില്ലേലിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി.

സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ജെസി മൂന്നു വയസു മുതല്‍ സംഗീതം പഠിക്കുന്നുണ്ട്. തന്റെ ഭാര്യാമാതാവിന്റെ കഴിവുകളാണു ജെസിക്കു കിട്ടിയിരിക്കുന്നതെന്നു മുത്തച്ഛന്‍ ഒ.എം.മാത്യു പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗവും ബസേലിയോസ് കോളജ് മുന്‍ പ്രഫസറുമാണ് ഒ.എം. മാത്യു. മാത്യുവിന്റെ ഭാര്യാമാതാവ് കര്‍ണാടിക് സംഗീതജ്ഞയായിരുന്നു. ജെസിയുടെ ചേച്ചി ജൂലി ഹില്ലേലും സംഗീതത്തിന്റെ മേഖലയില്‍ തന്നെയാണ്. പതിനാറുകാരിയായ ജൂലി പിയാനോ വിദഗ്ധയാണ്.

പുച്ചിനിയുടെ ഗ്യാനി സ്ചിച്ചി യെന്ന പ്രശസ്തമായ ഒപ്പറയിലെ ഒ മിയോ ബാബിനോ കാറോ എന്ന ഗാനം ആലപിച്ചാണ് സഹമത്സരാര്‍ഥി ഡേന്‍ മോയികിനൊപ്പം (22) ജെസി ഗ്രാന്‍ഡ് ഫിനാലയിലേക്കു പ്രവേശനം നേടിയത്. ജഡ്ജുമാരുടെ അഭിനന്ദനം ജെസിക്കായിരുന്നെങ്കിലും കാണികളുടെ വോട്ട് ഡേന്‍ മോയികിനാണു കൂടുതല്‍ ലഭിച്ചത്. ആറുപേരാണു ഗ്രാന്‍ഡ്ഫിനാലെയില്‍ മത്സരാര്‍ഥികളായുള്ളത്.

എയിം ടു ഫെയിം നാഷണല്‍ ചാ മ്പ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണു ജെസി. ലോസ് ആഞ്ചലസില്‍ നടന്ന നാട്യകലകളുടെ ഒളിമ്പിക്സായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ ജെസിയും സഹോദരി ജൂലിയും പ്രതിനിധീകരിച്ചിട്ടുണ്ട്. ജെസിയുടെ പ്രകടനം കണ്ട മൈക്കിള്‍ ജാക്സന്റെ പരിശീലകന്‍ കുഞ്ഞുപ്രതിഭയെ പരിശീലിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ന്യൂസിലന്‍ഡ് വിട്ടുപോകാന്‍ താത്പര്യമില്ലാത്തതിനാല്‍ ജെസി ഇതു വേണ്ടെന്നു വച്ചു. ഈ കൊച്ചുമിടുക്കിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ആരാധകരുടെ പോസ്ററുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ന്യൂസിലന്‍ഡില്‍ ജനിച്ച ജെസിക്ക് അന്നാട്ടുകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. ബന്ധുക്കളെ കാണാന്‍ ഇടയ്ക്കു ജെസി കോട്ടയത്ത് എത്തിയിരുന്നു. ന്യൂസിലന്‍ഡ്പോലെ മനോഹരമാണെങ്കിലും കേരളത്തിലെ വൃത്തിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. ന്യൂസിലന്‍ഡ് ഗോട്ട് ടാലന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 25നു നടക്കും.



- dated 27 Oct 2012


Comments:
Keywords: Newzeland - Otta Nottathil - jessyhillel Newzeland - Otta Nottathil - jessyhillel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us