Today: 07 Dec 2019 GMT   Tell Your Friend
Advertisements
ഓക്ലാന്റില്‍ ഓണാഘോഷം : മന്ത്രി മോന്‍സ് ഉദ്ഘാടനം ചെയ്തു

ഓക്ലാന്റ്: ഓക്ലാന്റ് മലയാളികളുടെ ഓണാഘോഷം "ഓണം 2008' സെപ്റ്റംബര്‍ 20~ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തര വരെ ഓക്ലാന്റിലെ മഹാത്മാ ഗാന്ധി സെന്ററില്‍ അരങ്ങേറി. വര്‍ണ്ണശബളമായ ആഘോഷപരിപാടികള്‍ കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി മോന്‍സ് ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
നാടിനുപകരിക്കുന്ന ക്രിയാത്മകമായ വീക്ഷണത്തോടെ കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കുന്നതില്‍ വിദേശമലയാളികളുടെ നിര്‍ലോഭമായ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി മോന്‍സ് മുഖ്യാതിഥിയായി പങ്കെടുത്ത ഓണാഘോഷച്ചടങ്ങുകള്‍ വിശിഷ്യാ പകല്‍പ്പൂരത്തോടുകൂടിയാണ് ആരംഭിച്ചത്. ചടങ്ങില്‍ മുന്‍ ഓക്ലാന്റ് സമാജം ഭാരവാഹികള്‍ മന്ത്രിയെ താലപ്പൊലിയോടെയാണ് സ്വീകരിച്ചത്.

തിരുവാതിര, വഞ്ചിപ്പാട്ട്, കേരള ഉല്‍പ്പത്തി സ്കിറ്റ്, നൃത്തങ്ങള്‍, മിമിക്രി, പുലിക്കളി, വേലകളി തുടങ്ങിയ നാടന്‍ കലകള്‍ അരങ്ങേറിയ കലാസായാഹ്നം എന്തുകൊണ്ടും വര്‍ണ്ണശബളമായിരുന്നു. സത്യത്തിന്റെ പൊരുള്‍തേടിയുള്ള യാത്രയെന്നു വിശേഷിപ്പിക്കുന്ന കിവി ഇന്ത്യന്‍സിന്റെ നാടകം "നീതിശതകം' ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

വിഭവസമൃദ്ധമായ ഓണസദ്യ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് മനീഷ് അദ്ധ്യക്ഷത വഹിച്ചു. സമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ "ദര്‍പ്പണം 2008' പ്രകാശനം ചെയ്തു. ഇപ്രാവശ്യത്തെ ഓണം വന്‍ വിജയമായിരുന്നവെന്ന് സെക്രട്ടറി ജോമിച്ചന്‍ അറിയിച്ചു. ചടങ്ങില്‍ റോയി പള്ളിമാലില്‍ നന്ദി പറഞ്ഞു.
Photo #1 - Newzeland - Otta Nottathil - onam in oakland 2008
 
Photo #2 - Newzeland - Otta Nottathil - onam in oakland 2008
 
Photo #3 - Newzeland - Otta Nottathil - onam in oakland 2008
 
- dated 24 Sep 2008


Comments:
Keywords: Newzeland - Otta Nottathil - onam in oakland 2008 Newzeland - Otta Nottathil - onam in oakland 2008,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us