Today: 15 Nov 2019 GMT   Tell Your Friend
Advertisements
ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ചത് പാകിസ്താന്‍: ഇമ്രാന്‍
Photo #1 - Other Countries - Otta Nottathil - 24720196imran
വാഷിങ്ടണ്‍: അല്‍ഖാഇദ ഭീകര സംഘടനയുടെ തലവനായിരുന്ന ഉസാമ ബിന്‍ലാദനെ പിടികൂടി വധിക്കാന്‍ അമേരിക്കയ്ക്ക് സഹായം നല്‍കിയത് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ നല്‍കിയ വിവരങ്ങളാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവകാശവാദം.

ഉസാമയെ പിടികൂടാന്‍ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആളെന്നനിലയില്‍ ഡോ. ഷക്കീലിനെ മോചിപ്പിക്കുന്നത് പാകിസ്താന്‍െറ "വൈകാരികപ്രശ്ന'മാണ്. ഭീകരബന്ധം ആരോപിച്ച് യു.എസ് 86 വര്‍ഷത്തെ തടവിന് ശിക്ഷിച്ച പാക് ശാസ്ത്രജ്ഞ ഡോ. ആഫിയ സിദ്ദീഖിയെ മോചിപ്പിക്കുന്നതിന് പകരമായി ഡോ. ഷക്കീലിനെ മോചിപ്പിക്കുന്നത് പരിഗണിക്കാമെന്ന് ഇംറാന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തിട്ടില്ല.

യു.എസിന്‍െറ സഖ്യകക്ഷിയായ പാകിസ്താന് ഉസാമയെക്കുറിച്ച വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ പിടികൂടാനും കഴിയും. ഭീകരവാദത്തിനെതിരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കെ യു.എസ് റെയ്ഡ് നടത്തി ഉസാമയെ കൊന്നത് അമ്പരപ്പിച്ചുകളഞ്ഞു. സഖ്യകക്ഷിയായിട്ടും അമേരിക്ക ഞങ്ങളെ വിശ്വസിച്ചില്ല. യഥാര്‍ഥത്തില്‍ ഞങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കയറി ഒരാളെ ബോംബിട്ട് കൊല്ലുകയാണ് യു.എസ് ചെയ്തതെന്നും ഇംറാന്‍ കൂട്ടിച്ചേര്‍ത്തു.

2011 മേയ് രണ്ടിന് അബട്ടാബാദില്‍നിന്ന് യു.എസ് പ്രത്യേക സേന പിടികൂടി കൊല്ലുന്നതുവരെ ഉസാമയെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് പാകിസ്താന്‍ പറഞ്ഞിരുന്നത്. ഇതാണ് ഇംറാന്‍െറ വെളിപ്പെടുത്തലോടെ പൊളിയുന്നത്.
- dated 24 Jul 2019


Comments:
Keywords: Other Countries - Otta Nottathil - 24720196imran Other Countries - Otta Nottathil - 24720196imran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us