Today: 24 Jan 2021 GMT   Tell Your Friend
Advertisements
ആണവ ശാസ്ത്രജ്ഞന്റെ കൊലയ്ക്കു പിന്നില്‍ ഇസ്രായേലെന്ന് ഇറാന്‍
Photo #1 - Other Countries - Otta Nottathil - 291120202iran

ടെഹ്റാന്‍: മുഹ്സിന്‍ ഫഖ്രിസാദെ എന്ന ഇറേനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊലയ്ക്ക് പിറകില്‍ ഇസ്രായേലിന്‍െറ കൂലിപ്പട്ടാളമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി. ഫഖ്രിസാദെയുടെ കൊലപാതകംകൊണ്ട് തങ്ങളുടെ ആണവ പദ്ധതികള്‍ പിന്നോട്ടു പോകില്ല. അദ്ദേഹത്തിന്‍െറ രക്തസാക്ഷ്യത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും റൂഹാനി പ്രഖ്യാപിച്ചു.

കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനി പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്കും അതിന് ഉത്തരവ് നല്‍കിയവര്‍ക്കും 'വ്യക്തമായ ശിക്ഷ' നല്‍കുന്നതിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊലപാതകത്തില്‍ ഇസ്രായേലിന്‍െറ പങ്കിന് തെളിവുണ്ടെന്ന് ഇറാന്‍ വിദേശ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. പതിറ്റാണ്ടിനിടെ ഒട്ടേറെ മുതിര്‍ന്ന ഇറാന്‍ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചില വിദേശ കേന്ദ്രങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും യു.എന്‍ സെക്രട്ടറി ജനറലിനയച്ച കത്തില്‍ യു.എന്നിലെ ഇറാന്‍ അംബാസഡര്‍ മാജിദ് തഖത് റവഞ്ചി ആരോപിച്ചു.

മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികളില്‍നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം, ഇറാനുമായുള്ള ആണവ കരാറിലേക്ക് മടങ്ങിയെത്താനുള്ള നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ ശ്രമങ്ങളെ ഫഖ്രിസാദെയുടെ കൊലപാതകം പ്രതികൂലമായി ബാധിച്ചേക്കും.

ബൈഡന്‍ അധികാരമേറാനിരിക്കെ നടന്ന കൊലയുടെ സമയം കൃത്യമായി നിര്‍ണയിച്ച് നടന്നതാണെന്ന് ബറാക് ഒബാമയുടെ ഇറാന്‍ കാര്യ ഉപദേശകനായിരുന്ന റോബര്‍ട്ട് മാല്ലേ അഭിപ്രായപ്പെട്ടു. കരാര്‍ സംബന്ധിച്ച് പുനര്‍വിചിന്തനം നടത്താനുള്ള ബൈഡന്‍ ഭരണകൂടത്തിണ്ടെന്‍റ ശ്രമങ്ങളെ തടയാനുദ്ദേശിച്ചുള്ളതാണ് ആസൂത്രിത കൊലയെന്ന് യൂറോപ്യന്‍ കൗണ്‍സിലിന്‍െറ വിദേശകാര്യ സഹ ചെയര്‍ കാള്‍ ബിലിഡ്ത് പറഞ്ഞു.
- dated 28 Nov 2020


Comments:
Keywords: Other Countries - Otta Nottathil - 291120202iran Other Countries - Otta Nottathil - 291120202iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120211jew
വാക്സിനെതിരേ വ്യാജ പ്രചരണവുമായി ജൂത പുരോഹിതന്‍ Recent or Hot News
സ്വവര്‍ഗാനുരാഗികളാക്കുമെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
18120213israel
ഇസ്രയേലില്‍ കോവിഡ് വാക്സിനെടുത്ത 13 പേര്‍ക്ക് പക്ഷാഘാത ലക്ഷണങ്ങള്‍
തുടര്‍ന്നു വായിക്കുക
14120216cave
ലോകത്തെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രം കണ്ടെത്തി
തുടര്‍ന്നു വായിക്കുക
14120219syria
സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 23 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
10120213flight
ഇന്തോനേഷ്യന്‍ യാത്രാ വിമാനം കടലില്‍ വീണു
തുടര്‍ന്നു വായിക്കുക
9120216korea
കൊറിയന്‍ പട്ടണത്തില്‍ കുട്ടി ജനിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ ഇനാം
തുടര്‍ന്നു വായിക്കുക
3120202pfizer
ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച ഡോക്ടറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us