Today: 03 Dec 2020 GMT   Tell Your Friend
Advertisements
കൊറോണവൈറസ്: ചൈനയില്‍ മരണസംഖ്യ 636
Photo #1 - Other Countries - Otta Nottathil - 72201910corona

ബെയ്ജിങ്: കൊറോണവൈറസ് ബാധയേറ്റ് ചൈനയില്‍ വ്യാഴാഴ്ച വൈകിട്ട് വരെ മരണസംഖ്യ 636 ആയി ഉയര്‍ന്നതായി ദേശീയ ആരോഗ്യ കമീഷന്‍. വ്യാഴാഴ്ച 73 പേരാണ് മരിച്ചത്. ഹുബെ പ്രവിശ്യയില്‍ 69 മരണങ്ങളും അടുത്ത നാലു പ്രവിശ്യകളില്‍ ഒരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വൈറസ് ബാധയേറ്റവരുടെ എണ്ണം 31,161 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,100 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ കമീഷന്‍ അറിയിച്ചു.

വൈറസ് ഇതുവരെ ഇന്ത്യ ഉള്‍പ്പെടെയുള്ള 20ലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ചൈനക്കു പുറത്ത് 200 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസ് റിപ്പോര്‍ട്ട് ചെയ്തശേഷം 2300 പേരെ കിടത്തിച്ചികിത്സിക്കാവുന്ന രണ്ട് ആശുപത്രികള്‍ ചൈന നിര്‍മിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൈന കൂടുതല്‍ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.
- dated 06 Feb 2020


Comments:
Keywords: Other Countries - Otta Nottathil - 72201910corona Other Countries - Otta Nottathil - 72201910corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us