Today: 03 Dec 2023 GMT   Tell Your Friend
Advertisements
ആനകള്‍ പരസ്പരം പേരിട്ടു വിളിക്കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്
Photo #1 - Other Countries - Otta Nottathil - elephants_call_names
ആനകള്‍ അവയ്ക്ക് ഇഷ്ടമുള്ള പേരുകള്‍ സ്വയം നല്‍കിയാലോ അതൊരു കുറുകലോ മുരള്‍ച്ചയോ ചീറ്റലോ ആണെങ്കിലോ ആനകള്‍ പരസ്പരം സവിശേഷമായ പേര് ചൊല്ലി വിളിക്കുന്നുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ആഫ്രിക്കന്‍ ആനകളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ സംഘം. സാധാരണ ശബ്ദത്തിലും താഴ്ന്ന മുരള്‍ച്ചയുടെ സവിശേഷമായ ചില രൂപങ്ങളാണ് ഇവിടെ ആനകള്‍ പരസ്പരം നല്‍കുന്ന പേരുകള്‍. നീട്ടിയും കുറുക്കിയുമുള്ള ഓരോ മുരള്‍ച്ചയും ഓരോ ആനയുടെ പേരുകളാണത്രെ. ആനക്കൂട്ടങ്ങളില്‍ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇത്തരം പേരുകള്‍ വിളിച്ചാണെന്നാണ് ലൈവ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.

ഡോള്‍ഫിനുകളും തത്തകളും പരസ്പരം അനുകരിച്ചുകൊണ്ടാണ് ആശയസംവേദനം നടത്തുന്നത്. ആ രീതി അനുകരിക്കാത്ത ആദ്യ മനുഷ്യേതര ജീവിവര്‍ഗമാണ് ആനകളെന്നു പഠനം പറയുന്നു. ഇരപിടിക്കാനെത്തുന്ന ശത്രു മൃഗങ്ങള്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ച് അറിയിപ്പു നല്‍കാന്‍ മൃഗങ്ങള്‍ പരസ്പരം സൂചനാ ശബ്ദങ്ങള്‍ കൈമാറാറുണ്ട്. അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ആനക്കൂട്ടങ്ങളിലെ സന്ദേശവിനിമയം.

വടക്കന്‍ കെനിയയിലെ സംബുരു ആവാസവ്യവസ്ഥയില്‍ നിന്ന് 527ഉം തെക്കന്‍ കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തില്‍ നിന്ന് 98ഉം ആന സന്ദേശ വിനിമയങ്ങള്‍ (മുരള്‍ച്ചകള്‍) പഠനസംഘം അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെക്കോഡ് ചെയ്തിരുന്നു. ഓരോ ശബ്ദമുയര്‍ത്തുന്ന സമയത്തും, കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തിയ പെണ്ണാനകളുടെയും അവയുടെ സന്തതികളുടെയും സംഘങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കി 119 ആനകളെ പ്രത്യേകമായ ശബ്ദങ്ങളിലൂടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആകെ റെക്കോഡ് ചെയ്ത 625 സന്ദേശ വിനിമയങ്ങളില്‍ 20.3 ശതമാനത്തിന് കൃത്യമായ സ്വീകര്‍ത്താക്കളെ തിരിച്ചറിയാനായി.

ആശയവിനിമയത്തില്‍ ഏറെ ബുദ്ധസാമര്‍ഥ്യമുള്ള ആനകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഇതൊരു വലിയ ചുവടുവയ്പ്പാണെന്നു ഹാര്‍വാഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലെ എലിഫെന്‍റ് ബയോളജിസ്ററ് കെയ്റ്റ്ലിന്‍ ഒക്കോണല്‍~ റോഡ്വെല്‍.

ഇത്തരം സന്ദേശ വിനിമയങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കുട്ടിയാനകളോ തള്ളയാനകളോ പൊതുവായി ഉണ്ടാക്കുന്ന മുരള്‍ച്ചകളല്ലെന്നു വ്യക്തമായത്. ആനക്കൂട്ടത്തിലെ ഏതെങ്കിലുമൊരു അംഗത്തെ ലക്ഷ്യമിട്ട് മറ്റെല്ലാ അംഗങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദം ഒരേ പോലെയാണെന്നാണ് തുടര്‍ന്നുള്ള പഠനത്തില്‍ തിരിച്ചറിഞ്ഞത്.

റെക്കോഡ് ചെയ്ത മുരള്‍ച്ചകള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ഓരോ ആനയും തന്നെ ലക്ഷ്യമിടുന്ന മുരള്‍ച്ചയോട് കൂടുതല്‍ ശക്തമായി പ്രതികരിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയെന്ന് ലൈവ് സയന്‍സിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയപ്പോഴാണ് നീട്ടിയും കുറുക്കിയുമുള്ള ഓരോ മുരള്‍ച്ചയും ആനക്കൂട്ടത്തിലെ ഏതെങ്കിലും പ്രത്യേക അംഗത്തെ ലക്ഷ്യമിട്ടാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
- dated 18 Nov 2023


Comments:
Keywords: Other Countries - Otta Nottathil - elephants_call_names Other Countries - Otta Nottathil - elephants_call_names,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nepal_same_sex_wedding
ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗവിവാഹം രജിസ്ററര്‍ ചെയ്യുന്ന രാജ്യമായി നേപ്പാള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_extension_talks
ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ സജീവ ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_extension_likely
ഗാസയിലെ വെടിനിര്‍ത്തല്‍ വീണ്ടും നീട്ടാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_extended
ഗാസയിലെ വെടിനിര്‍ത്തല്‍ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
elon_musk_in_israel
പരസ്യ വരുമാനം കുറഞ്ഞപ്പോള്‍ ഇലോണ്‍ മസ്ക് ഇസ്രയേലിന്റെ കൂടെ കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
buddha_statues_painted_in_China
പുരാതനമായ ബുദ്ധ പ്രതിമകളെ ഗ്രാമവാസികള്‍ സ്നേഹിച്ച് കൊന്നു!
തുടര്‍ന്നു വായിക്കുക
hamas_hostages_free_israel
സഹായമെത്തിക്കുന്നത് ഇസ്രയേല്‍ തടയുന്നു; ബന്ദികളുടെ മോചനം വൈകിക്കുമെന്ന് ഹമാസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us