Today: 12 Feb 2025 GMT   Tell Your Friend
Advertisements
ദക്ഷിണ കൊറിയയില്‍ വിമാനാപകടം ; 177 പേര്‍ മരിച്ചു
Photo #1 - Other Countries - Otta Nottathil - plane_accident_south_korea_177_passengers_dead
സോള്‍: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തില്‍ 177 പേര്‍ മരിച്ചതായി സ്ഥിരീകരണം. റണ്‍വേയിലൂടെ തെന്നിനീങ്ങി കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് കത്തിയമര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 177 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് സ്ഥിരീകരിച്ചത്.

ജീവനക്കാരടക്കം 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് ഇതില്‍ 2 പേരെ രക്ഷിച്ചു. ഇരുവരും വിമാനക്കമ്പനി ജീവനക്കാരാണ്. തായ്ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സോളില്‍നിന്ന് 290 കി.മീ അകലെയുള്ള മുവാന്‍ വിമാനത്താവളത്തില്‍ വെച്ച് തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ 9.03നായിരുന്നു അപകടം 15 വര്‍ഷം പഴക്കമുള്ള ബോയിങ് 737~800 ജെറ്റ് വിമാനമാണിതെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

കൊല്ലപ്പെട്ടതില്‍ 77 പേര്‍ സ്ത്രീകളാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിരക്ഷാസേനയുടെ 32 വാഹനങ്ങളും ഒട്ടേറെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തി 1560 രക്ഷാപ്രവര്‍ത്തകരെ കൂടാതെ, പൊലീസുകാരും സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു. അപകടത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റണ്‍വേയിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പുറത്തുവന്നിരുന്നില്ല. തെന്നിനീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ജെജു എയര്‍ ക്ഷമാപണം നടത്തി. ബാങ്കോക്കില്‍നിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തില്‍ തായ്ലന്‍ഡ് സ്വദേശികളായ 2 പേരുണ്ടായിരുന്നു. തായ്ലന്‍ഡിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെജു എയറിന്റെ 7 സി 2216 വിമാനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ലെന്ന് തായ്ലന്‍ഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടര്‍ കെറാറ്റി കിജ്മാനാവത് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണിത്. 1997ല്‍ ഗുവാമിലുണ്ടായ വിമാനാപകടത്തില്‍ 228 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വിമാനം പൂര്‍ണമായി തകര്‍ന്നെന്ന് മുവാന്‍ അഗ്നിരക്ഷാസേന മേധാവി ലി ജിയോ) ഹിയോണ്‍ അറിയിച്ചു വിമാനത്തിന്റെ വാല്‍വിമാനം പൂര്‍ണമായി തകര്‍ന്നെന്ന് മുവാന്‍ അഗ്നിരക്ഷാസേന മേധാവി ലീ ജിയോങ്~ഹിയോണ്‍ അറിയിച്ചു. വിമാനത്തിന്റെ വാല്‍ ഭാഗം മാത്രമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരിച്ചറിയാന്‍ പാകത്തില്‍ കിടക്കുന്നത് പക്ഷിയിടിച്ചാണോ അപകടം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്നോടിയായി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് പക്ഷികള്‍ പറക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നു ഗതാഗത മന്ത്രാലയം പറഞ്ഞു. വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെടുത്തു. ഇതു പരിശോധിച്ചശേഷം അപകടകാരണം വ്യക്തമാകുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
- dated 29 Dec 2024


Comments:
Keywords: Other Countries - Otta Nottathil - plane_accident_south_korea_177_passengers_dead Other Countries - Otta Nottathil - plane_accident_south_korea_177_passengers_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
congo_jailbreak_rape
ജയില്‍ ചാട്ടത്തിനിടെ 160 വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത് കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
argentina_to_control_transgenders
യുഎസിനു പിന്നാലെ ട്രാന്‍സ് ജെന്‍ഡറുകളെ നിയന്ത്രിക്കാന്‍ അര്‍ജന്റീനയും Recent or Hot News
തുടര്‍ന്നു വായിക്കുക
iran_threatens_nuclear_counter_attack
ഇങ്ങോട്ട് ആക്രമിച്ചാല്‍ മറുപടി ആണവയുദ്ധം: ഇറാന്‍
തുടര്‍ന്നു വായിക്കുക
uganda_ebola_again
ഉഗാണ്ടയില്‍ വീണ്ടും എബോള സ്ഥിരീകരിച്ചു
തുടര്‍ന്നു വായിക്കുക
covid_leak_from_china_wuhan_CIA
കൊറോണവൈറസ് ചോര്‍ന്നത് ചൈനീസ് ലാബില്‍നിന്നാവാം: സിഐഎ
തുടര്‍ന്നു വായിക്കുക
israel_frees_palestine_prionsers
70 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
pakistan_afghanistan_polio_spread
അഫ്ഗാനിലും പാക്കിസ്ഥാനിലും വാക്സിനേഷന്‍ വിലക്ക്; പോളിയോ നിര്‍മാര്‍ജനം പാളുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us