മുഹമ്മദ് അല്‍ ബഷീര്‍ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി

News Photo 1 - Other Countries - Otta Nottathil - syria_caretaker_prime_minister
ഡമാസ്കസ്: വിമതസേന കീഴടക്കിയ സിറിയയില്‍ ഇദ്ലിബിലെ എച്ച്ടിഎസ് ഭരണത്തിനു നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ ബഷീര്‍ ഇടക്കാല പ്രധാനമന്ത്രിയാകും. മാര്‍ച്ച് ഒന്നുവരെ താന്‍ താത്കാലിക ഭരണകൂടത്തെ നയിക്കുമെന്ന് അല്‍ ബഷീര്‍ തന്നെയാണു പ്രഖ്യാപിച്ചത്. അതേസമയം, ബാഷര്‍ അല്‍ അസദിന്‍റെ വീഴ്ചയെ മുതലെടുക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുകയാണെന്ന ആരോപണമുയര്‍ത്തി തുര്‍ക്കിയും രംഗത്തെത്തി.

നേരത്തേ, ഖത്തര്‍, സൗദി അറേബ്യ, ഈജിപ്റ്റ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരേ രംഗത്തെത്തിയിരുന്നു. സിറിയയ്ക്കും ഇസ്രയേല്‍ കൈവശം വച്ചിരിക്കുന്ന ഗോലാന്‍ കുന്നുകള്‍ക്കുമിടയിലെ ബഫര്‍സോണില്‍ തങ്ങളുടെ സൈന്യം പ്രവര്‍ത്തിക്കുന്നതായി ഇസ്രേലി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് തുര്‍ക്കിയുള്‍പ്പെടെ രാജ്യങ്ങള്‍ ഇസ്രയേലിനെതിരേ രംഗത്തെത്തിയത്.
- dated 11 Dec 2024

Comments:

Keywords: Other Countries - Otta Nottathil - syria_caretaker_prime_minister Other Countries - Otta Nottathil - syria_caretaker_prime_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.