Today: 04 Dec 2020 GMT   Tell Your Friend
Advertisements
രണ്ടുവയസുള്ള പുകവലി വീരന്‍ വലി നിര്‍ത്തി
Photo #1 - Singapore - Otta Nottathil - twoyrschld
ജക്കാര്‍ത്ത: ഒരു മാസം നീണ്ട ചികിത്സ ഫലം കണ്ടു; ആര്‍ഡി റിസാള്‍ പുകവലി നിര്‍ത്തി. സിഗരറ്റ് കിട്ടിയില്ലെങ്കില്‍ കരഞ്ഞ് ബഹളം വെച്ചിരുന്ന ആര്‍ഡിക്കിപ്പോള്‍ ഒരൊറ്റ ലഹരിയേയുള്ളൂ. കളി, കളി മാത്രം. രണ്ട് വയസ്സ് തികയുംമുമ്പ് തുരുതുരാ സിഗരറ്റ് പുകച്ച് തള്ളിയിരുന്ന ഈ ബാലന്‍ ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശിശുക്ഷേമ വിദഗ്ദ്ധര്‍ക്കും കൗതുകത്തേക്കാളേറെ ആശങ്കയാണ് സമ്മാനിച്ചിരുന്നത്. ദിവസം 40 സിഗരറ്റ് വരെ വലിച്ചിരുന്ന ആര്‍ഡി ഇപ്പോള്‍ സിഗരറ്റ് ചോദിക്കുന്നേയില്ലെന്ന് മനശ്ശാസ്ത്ര ചികിത്സയ്ക്കു നേതൃത്വം നല്കിയ സെറ്റോ മുല്യാഡി പറഞ്ഞു.

ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെ മുസി ബന്യാസിനിലുള്ള ആര്‍ഡി ഒന്നര വയസ്സ് തികയും മുമ്പാണ് പുകവലി തുടങ്ങിയത്. മീന്‍പിടിത്തക്കാരുടെ ഗ്രാമത്തില്‍ പുകവലിക്കാരുടെ നടുവില്‍ വളര്‍ന്ന കുട്ടിക്ക് അച്ഛന്‍ മുഹമ്മദ് തന്നെയാണ് ആദ്യ സിഗരറ്റ് നല്കിയത്. വൈകാതെ പിഞ്ചുമകന്‍ അച്ഛനെ കടത്തിവെട്ടി. ദിവസം രണ്ട് പാക്ക് സിഗരറ്റ് അവന് തികയാതെയായി. ചോദിക്കുമ്പോള്‍ സിഗരറ്റ് കിട്ടിയില്ലെങ്കില്‍ ബഹളവും അക്രമവും പതിവായി. ഇതോടെയാണ് ബാലന്‍ ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ നിറഞ്ഞത്.

ആര്‍ഡിയുടെ ദുശ്ശീലം വലിയ അപകടമാണെന്ന് അച്ഛനും അമ്മയ്ക്കും തോന്നിയിരുന്നില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ അത് ഗൗരവത്തിലെടുത്തു. അങ്ങനെയാണ് മനശ്ശാസ്ത്രജ്ഞന്‍ സെറ്റോ മുല്യാഡി വീട്ടിലൊരുക്കിയ പുനരധിവാസ കേന്ദ്രത്തില്‍ കുട്ടിയെ എത്തിച്ചത്. ചികിത്സയ്ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ഹൃദയത്തിന് ചെറിയ കുഴപ്പമുള്ളതായി കാണുകയും ചെയ്തു. പുകവലിക്കാരില്ലാത്ത ചുറ്റുപാടില്‍, കുട്ടിയുടെ ശ്രദ്ധ കളിയിലേക്കും മറ്റ് കാര്യങ്ങളിലേക്കും തിരിക്കുകയാണ് സെറ്റോ ചെയ്തത്.

ഒപ്പം അമ്മ ഡയാനയെ ബോധവത്കരിക്കുകയും ചെയ്തു. ഒരുമാസം പിന്നിട്ടപ്പോള്‍ ആര്‍ഡി പുകവലി മറന്നു. മറ്റ് കുട്ടികളെപ്പോലെ കളിയില്‍ മുഴുകി. മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ആര്‍ഡി ഇനി പുകവലിക്കില്ലെന്ന് സെറ്റോ പറയുന്നു. ഇന്‍ഡൊനീഷ്യയിലെ പിന്നാക്ക പ്രദേശങ്ങളില്‍ പുകവലിക്കുന്ന പിഞ്ചുകുട്ടികള്‍ ധാരാളമുെ ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വയസ്സ് തികയുംമുമ്പ് സിഗരറ്റ് ചുണ്ടില്‍ വെച്ചവരുണ്ട്. 30 ശതമാനം കുട്ടികളും 10 വയസ്സിന് മുമ്പ് പുകവലി തുടങ്ങുന്നു. കുട്ടികളിലെ പുകവലിശീലം തടയാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.
- dated 03 Sep 2010


Comments:
Keywords: Singapore - Otta Nottathil - twoyrschld Singapore - Otta Nottathil - twoyrschld,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us