Today: 20 Oct 2020 GMT   Tell Your Friend
Advertisements
ലേഖനം ; ആട്ടിടയന്മാരിലെ അസ്സിചേട്ടന്‍
Photo #3 - U.K. - Arts-Literature - article_by_karoor_soman
ലോകത്തുള്ള എല്ലാ പ്രസ്ഥാനങ്ങളും ഓരോരോ സംഘടനകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.ഇവരുടെ ലക്ഷ്യം സഹകരണമാണ്.ഈ സഹകരണം എങ്ങനെ, എങ്ങോട്ട്, അതൊക്കെ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. ആടുകളും, ആട്ടിടയന്മാരുമാണ് ഇവരുടെ പൊതുമുതല്‍ എന്ന്പറഞ്ഞാല്‍ ജനങ്ങള്‍. അതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, ഭരണ കേന്ദ്രങ്ങള്‍, കലാ സാഹിത്യസാംസ്കാരിക കേന്ദ്രങ്ങള്‍, കുടുംബങ്ങള്‍. ഇതെല്ലാം ഓരോരോ സംഘടനകളായിട്ടാണ് ജനസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരുടെയെല്ലാം തലപ്പത്ത് ഇടയന്മാരുണ്ട്. ഇവരാണ് ജനങ്ങളെ ഓരോ ദിശയിലേക്ക് നയിക്കുന്നതും. ഈ ഇടയന്‍മാരില്‍ നല്ലവരും, ദുഷിച്ചവരും, ചതിയന്മാരും,വഞ്ചകരുമുണ്ട്. ഇവരില്‍ ഓരോ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രേഷ്ഠരായ മനുഷ്യരെയും നമുക്കറിയാം. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്ക് സ്വന്തം അവയവങ്ങള്‍ ദാനം ചെയ്ത് ജനസേവനം നടത്താന്‍ കഴിയുമെന്നത് ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു.

മനുഷ്യരുടെ നികുതി പണം എടുത്ത് ഭരണം നടത്തുന്നതാണോ ജനസേവനം? അല്ലെങ്കില്‍ ദൈവങ്ങളുടെ പേരില്‍ ആരാധനയും വഴിപാടും നടത്തി കാശുണ്ടാക്കുന്നതാണോ ജനസേവനം? അതുമല്ലെങ്കില്‍ ജനങ്ങളുടെ ശാന്തിയും സമാദാനവും നഷ്ടപ്പെടുത്തുന്നാതാണോ ജനസേവനം?.
ജനസേവനത്തിന്റെ മൂല്യങ്ങളില്‍ പ്രധാനമായും കടന്നു വരേണ്ട ഒന്നാണ് അവയവ ദാനം നല്‍കി ഒരാളെ രക്ഷപ്പെടുത്തുന്ന പുണ്യപ്രവര്‍ത്തി. ഇതിന്റെ കണക്കെടുപ്പ് നടത്തുമെങ്കില്‍ ജനങ്ങളെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന ഭരണാധിപനും മതാചാര്യനും ആദ്യം കണക്ക് ബോധിപ്പിക്കണം. ആദ്യം ഈ കൂട്ടരേയോ സമൂഹത്തിന് മാതൃകയാകേണ്ടത്? ഇവരേയോ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്?

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യസാംസ്കാരിക സംഘടനയായ യു.കെ.യിലെ യുക്മക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരനുഗ്രഹീത നിമിഷങ്ങളാണ്. അതില്‍ നമുക്കും പങ്കാളികളാകാം, അഭിമാനിക്കാം. യുക്മയുടെ പ്രസിഡണ്ട് അസ്സിചേട്ടന്‍ (അഡ്വ: ഫ്രാന്‍സിസ് മാത്യു കവളകാട്ടില്‍). സ്വന്തം ശരീര ഭാഗം മുറിച്ചു നല്‍കാന്‍ തയ്യാറായിരിക്കുന്നു. അസ്സിചേട്ടന്റെ കിഡ്നി ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിലുള്ള ഉപഹാര്‍ എന്ന സംഘടനയ്ക്കു നല്‍കാന്‍ തീരുമാനിച്ചതും ഒരു പുണ്യ പ്രവര്‍ത്തിയായി കാണുന്നു. ഇപ്പോള്‍ പലര്‍ക്കും ഒരു സംശയമുണ്ടാകാം ചിറമേലച്ചനടക്കം പലരും കിഡ്നി ദാനമായി
കൊടുത്തിട്ടുണ്ട്. യുക്മ സ്ഥാപക നേതാവിലൊരാളായ ശ്രീ സിബി തോമസും അസ്സിചേട്ടനെ പ്പോലെ മുന്നോട്ടു വന്നിരിക്കുന്ന യുക്മ നാഷ്ണല്‍ കമ്മിറ്റിയംഗം ശ്രീ ദിലീപ് മാത്യു ഇവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെയാണ്.

ചിറമേല്‍ അച്ചനെ നോര്‍ത്താംപ്ടണില്‍ വെച്ചു നടന്ന യുക്മ ഫെസ്ററില്‍ ചീഫ് ഗസ്ററാക്കി മുന്‍ യുക്മ പ്രസിഡന്റ് ശ്രീ. വിജി കൊണ്ടു വന്നതും ഇതുപോലുള്ള പുണ്യപ്രവര്‍ത്തികള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം. യുക്മയെന്നല്ല ഏതൊരു സംഘടനയ്ക്കും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ സമൂഹത്തിനു നല്‍കുന്ന പാഠങ്ങള്‍. ഫ്രാന്‍സില്‍ ജനിച്ച വിശ്വവിഖ്യാത കവി വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകള്‍ ആണ് ഓര്‍മ്മ വരുന്നത്. ' ദൈവം എന്നെ പരീക്ഷിക്കുകയായിരുന്നു പരീക്ഷണത്തില്‍ ഞാന്‍ ജയിച്ചു എന്നു മാത്രമല്ല ദൈവം എന്നെ അഭിനന്ദിക്കുക കൂടി ചെയ്തു.' ജീവിക്കാനുള്ള മോഹവുമായി ഹൃദയം പിടയ്ക്കുമ്പോള്‍ സ്വന്തം ശരീരാവയവങ്ങള്‍ മറ്റൊരു ജീവന് കൊടുക്കുമ്പോളാണ് ഒരു ജനസേവകന്റെ ഉദാത്തമായ സേവനം നാം കാണുന്നത്. ആ കടമ നിറവേറ്റാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള എത്ര പേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ഞാന്‍ കണ്ടു കൊണ്ടിരിക്കുന്ന പൊതു പ്രവര്‍ത്തകരാകട്ടെ
വെള്ളത്തിന്റെ ഉപരിതലത്തില്‍ ഒഴുകി കുളിരും കാറ്റും കൊണ്ടു നടക്കുന്നവരായിട്ടാണ്.

എണ്ണിയാല്‍ തീരാത്ത വിധമുള്ള സംഘടനകളും ലോകത്തെമ്പാടുമുണ്ട്. ഇവരൊക്കെ യുക്മയെ മാതൃകയാക്കിയാല്‍ അതു സമൂഹത്തിന് സാഫല്യമുണ്ടാകുമെന്നതിന് സംശയമില്ല.

രോഗങ്ങള്‍ ആരിലും ഏതു രൂപത്തിലും നമ്മുടെ ശരീരത്തിലേയ്ക്ക് നടന്നു കയറാം. അത്തരത്തിലുള്ള രോഗികളെ അനുകമ്പയോടും ആര്‍ദ്രതയോടും കാരുണ്യത്തോടും സമീപിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അധികാരത്തില്‍ ചെങ്കോല്‍ അണിഞ്ഞും സംഘടനയില്‍ നേതാവായും വിശുദ്ധ സ്ഥലത്ത് ശുഭ്രവസ്ത്ര ധാരികളുമായി പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു പഴഞ്ചന്‍ ഭരണഘടനയും വിശ്വാസപ്രമാണങ്ങളുമായി ജീവിക്കുന്നവര്‍ ആദ്യം കത്തിച്ചു കളയേണ്ടത് തലച്ചോറില്‍ ഒളിഞ്ഞിരിക്കുന്ന സങ്കുചിത ചിന്തകളാണ്.

അതിനാലാണ് അവയവ ദാനമായാലും, ജീവകാരുണ്യ പ്രവര്‍ത്തനമായാലും വേണ്ടുന്ന പരിഗണന ഈ കൂട്ടര്‍ കൊടുക്കാത്തത്. ഇതിനൊടൊപ്പം കൂട്ടി വായിക്കേണ്ടത് വേള്‍ഡ് മലയാളി കൗണ്‍സില്‍ പോലുള്ള ധാരാളം സംഘടനകള്‍ അണ്ണാറക്കണ്ണനും തന്നാലായതും എന്നവിധത്തില്‍ പ്രവര്‍ത്തിച്ച് സത്യത്തിന്റെ മുഖം തുറന്നു കാട്ടുന്നു എന്നതുമാണ്.

നല്ല മനസുള്ള മനുഷ്യര്‍ ആന്തരികവും ബാഹ്യവുമായ ശോഭയും വെളിച്ചവും വര്‍ദ്ധിപ്പിക്കേണ്ടത് ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തിയിലൂടെയാണ്. സംഘടനകളില്‍ കൂടുതല്‍ കണ്ടുകൊണ്ടിരിക്കുന്നത് സിനിമ പോലുള്ള നാട്യക്കാരെ വരുത്തി എങ്ങനേയും കുറേ ടിക്കറ്റു വിറ്റ് കാശുണ്ടാക്കുക എന്നതാണ്. ഇതിലുപരിയായി യുക്മ അടയാളപ്പെടുത്തിയത് പോലുള്ള യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കടക്കാറില്ല. രോഗത്തിന്റെ തീച്ചൂളയില്‍ വേദനിക്കുന്നവന് ഒരവയവം ഇല്ലെങ്കില്‍ ഒരവയവം, സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി, അതുമല്ലെങ്കില്‍ രക്തദാനം ഇതൊക്കെ ചെയ്യുമ്പോളാണ് മനുഷ്യന്‍ മനുഷ്യനായി മാറുന്നത്.

അതുപോലെയാണ് നമ്മുടെ ഭാഷയേയും മറ്റും പ്രോല്‍സാഹിപ്പിക്കുന്നതില്‍ നമ്മുടെ സംഘടനകള്‍ എത്രമാത്രം പങ്കുവഹിക്കുന്നു എന്നതും. അതും ഇതുപോലൊരു ചോദ്യ ചിഹ്നമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന കാര്യം മലയാളികള്‍ മറക്കേണ്ടതില്ല. ദൃശ്യ മാധ്യമങ്ങളിലെ ആനന്ദ അലയൊലികളില്‍ മുങ്ങിപ്പോകുന്നവരും അമ്പലനടയിലെ ആല്‍മാവില്‍ പൊങ്ങുന്നവരും ഒരു നിമിഷം ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ ഞാന്‍ എന്നതിനേക്കാളുപരി തനിക്കു പറ്റുന്ന സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാണ്.

ചിറമേലച്ചനെ ഞാന്‍ കാണുന്നത് ലിംക ലിവര്‍പൂളില്‍ അവരുടെ ഒരു മാസിക പ്രകാശനം ചെയ്യാന്‍ ചെല്ലുമ്പോളാണ്. ഞാന്‍ ഒരു പ്രമേഹ രോഗിയായതിനാല്‍ എന്തോ എനിക്ക് വൃക്ക ദാനം ചെയ്യാന്‍ കഴിയില്ല എന്നതാണ് എനിക്ക് ലഭിച്ചിട്ടുള്ള ഉപദേശം എന്നുംകൂടി രേഖപ്പെടുത്തട്ടെ. ആട്ടിടയന്‍മ്മാരിലെ അസ്സിച്ചേട്ടനെന്ന് ഞാന്‍ സംബോധന ചെയ്തത് വെറുതേയല്ല. അദ്ദേഹം ഈ പുണ്യ പ്രവൃത്തിയിലൂടെ ഒരു കുഞ്ഞാടായി മാറിയിരിക്കുന്നു.

ഉടനടി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരെപ്പോലുള്ളവര്‍ക്ക്
പഞ്ചേന്ദ്രിയങ്ങളെപ്പറ്റി നല്ല കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്. അവയവം കൊടുത്താലും രക്തം കൊടുത്താലും, ഞാനും രക്തം ദാനമായി കൊടുത്തിട്ടുള്ളതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നതാണ് വാസ്തവം. പ്രപഞ്ചനാഥന്‍ ദിവ്യമായ ഒരനുഗ്രഹമാണ് ഇക്കാര്യത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയിട്ടുള്ളത്. അവയവം കൊടുത്തതു കൊണ്ടോ രക്തം കൊടുത്തതു കൊണ്ടോ ആരും ബോധംകെട്ടു വീണതായോ മരണപ്പെട്ടതായോ എന്റെ അറിവിലില്ല. ഒരു സാഹിത്യകാരന്റെ സൗന്ദര്യാത്മകമായ ആവിഷ്കാരംപോലെ, ഇത് സാമൂഹ്യ ബോധത്തിന്റെ ഒരു തലമാണ്. സമൂഹത്തില്‍ നിര്‍മ്മല മനസുള്ള മനുഷ്യര്‍ക്ക് ഇതുപോലെ ആട്ടിടയരുംകുഞ്ഞാടുമാകാന്‍ കഴിയും. അങ്ങനെയുള്ളവര്‍ ധാരാളം പേര്‍ നമ്മുടെ മുന്നിലുണ്ട്.

ആദിമ കാലങ്ങളില്‍ മനുഷ്യന്റെ ജീവിതമാര്‍ഗ്ഗം ആടുവളര്‍ത്തലും കൃഷിയുമൊക്കെയായിരുന്നല്ലോ? ഏറ്റവും നല്ല ഇടയനായ യേശുവിനെ നമുക്കറിയാം.

അബ്രഹാം, ദാവീദ് രാജാവ്, മുത്തുനബി, അശോക ചക്രവര്‍ത്തി ഇടയന്റെ കുടുംബത്തിലുള്ളവര്‍ അങ്ങനെ തുടരും. ഭാരതത്തിലെ ഷേക്സ്?പിയര്‍ എന്നറിയപ്പെടുന്ന കാളിദാസന്‍ പോലും ആട്ടിന്‍ പറ്റങ്ങളെ മേയിച്ചു നടന്നവനാണ്. അദ്ദേഹത്തിന്റെ സാഹിത്യ കൃതികള്‍ കാടുകളും മേടുകളും നിറഞ്ഞതാണ്. ആരും ശ്രദ്ധിക്കാതിരുന്ന കാളിദാസനെ ലോകമറിഞ്ഞത് സര്‍ഗ്ഗസിദ്ധിയുടെ
ആട്ടിന്‍പറ്റങ്ങലെ മേയിക്കാന്‍ വേണ്ടുന്ന ജീവിത ദര്‍ശനം നേടിയതുകൊണ്ടാണ്. ഇന്നു നമുക്ക് മേയിക്കാന്‍ ആടുകളില്ല. അതിനു പകരം സ്നേഹ സമ്പന്നരായ മനുഷ്യരുണ്ട്. അവര്‍ നമുക്കൊപ്പംസഞ്ചരിക്കും. അവരുടെ മധ്യത്തില്‍ ആരും അറിയാതിരുന്ന നമ്മള്‍ ആട്ടിടയന്‍മാരായാല്‍ ഇതുപോലെ ലോകം അറിയും. അവരെ സമൂഹം മാനിക്കും അഭിനന്ദിക്കും.

ഇവരാണ് ജന നേതാക്കളാകേണ്ടത്. അതിനാല്‍ ഈ മധുരാനുഭവങ്ങളിലേയ്ക്ക് നമുക്കും കടന്നു വരാം. നമ്മുടെ സേവനം മറ്റുള്ളവര്‍ക്ക് ജീവനും അര്‍ത്ഥവും ശക്തിയും പകരുന്നത്ഒരനുഗ്രഹമാണ്. ഇതുപോലുള്ള പുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കൊപ്പമാണ് ഈശ്വരന്‍.ആ ദിവ്യാനുഭവം നമുക്കുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു

കാരൂര്‍ സോമനെപ്പറ്റി അല്‍പ്പം

'മലയാള സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ ശ്രീ. കാരൂര്‍ സോമന്‍ യൂറോപ്പ്, യു.എസ്, ഗള്‍ഫ്, കേരള പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്ന വ്യക്തിയാണ്. നാടകം, നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം തുടങ്ങി മലയാളസാഹിത്യത്തിന്റെ സമസ്തമേഖലകളിലും മാത്രമല്ല ശാസ്ത്രസാങ്കേതികം, കായികം തുടങ്ങിയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇത് വരെയായി 37 കൃതികള്‍ പ്രസിദ്ധീകരിച്ചു.
- dated 11 Feb 2015


Comments:
Keywords: U.K. - Arts-Literature - article_by_karoor_soman U.K. - Arts-Literature - article_by_karoor_soman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us