Today: 20 Oct 2020 GMT   Tell Your Friend
Advertisements
ആത്മാവിനെ തലോടുന്ന ഗാനങ്ങള്‍ ; ക്രിസ്തീയ സിഡി ഈശോയുടെ കൈകളില്‍ നിന്ന്
Photo #1 - U.K. - Arts-Literature - easoyude_kaikalilninnu

തിരുവചനത്തിന്റെ ഉള്‍വിളിയില്‍ പ്രാര്‍ത്ഥനയാകുന്ന ഉപാധിയില്‍ വിത്തുകള്‍ പൊട്ടിമുളച്ചത് മനസിന്റെ അഗാധത്തില്‍ നിന്നുയരുന്ന ദൈവസ്നേഹത്തെ അറിയുന്ന വരികളുടെ കാവ്യങ്ങളായി. ദൈവശുശ്രൂഷയ്ക്കായി നിരന്തരം കേഴുമ്പോള്‍ ദൈവത്തിന്റെ അത്ഭുത കരങ്ങള്‍ പ്രവര്‍ക്കിയ്ക്കുന്നതും വന്നു പതിയ്ക്കുന്നതും എങ്ങനെയെന്ന് ഭൂമിയില്‍ ആര്‍ക്കും പ്രവചിയ്ക്കാനാവില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തിരുക്കുടുംബം കൂട്ടായ്മയ്ക്കുവേണ്ടി നെടുനിലം ജോബോയ് സെബാസ്ററ്യന്‍ തയ്യാറാക്കിയ ഈശോയുടെ കൈകളില്‍ നിന്ന് എന്ന ക്രിസ്തീയ അല്‍ബം. ആദ്യശ്രവണത്തില്‍തന്നെ കേള്‍വിക്കാരുടെ മനസില്‍ കുളിരോടെ പെയ്തിറങ്ങുന്ന സംഗീതധാരയുടെ നിര്‍മ്മല നിമിഷങ്ങളാണ് സമ്മാനിയ്ക്കുന്നത്.

ചിന്തകളാകുന്ന ദൈവസൂക്തങ്ങള്‍ വിളവിന്റെ നാഥന്റെ വിളിയായി കാണുന്ന ശ്രേഷ്ഠതയില്‍ വയലില്‍ വേലക്കാര്‍ ചുരുക്കമാവുകയും വിളവ് ഏറെയുമാവുന്നു. സ്വയം വിളിയ്ക്കപ്പെട്ട് വേലയ്ക്കായി ദൈവ ശുശ്രൂഷയ്ക്കായി കേഴുന്ന മനസിന്റെ മൗനങ്ങള്‍ നൊമ്പരമാവുകയും, കനലൂതി തെളിയ്ക്കുന്ന ആലയിലെ സ്വര്‍ണ്ണമണികളാക്കി ആശയത്തിന്റെ തിരികൊളുത്തി സംഗീതവും നിറച്ച് കണ്ഠതംബുരുവിലൂടെ സ്തുതിപ്പു ഗീതമാക്കുകയുമാണ് ആല്‍ബത്തിലെ ഗാനങ്ങളുടെ രചന നിര്‍വഹിച്ചവര്‍ നടത്തിയിരിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ദൈവതൃക്കരങ്ങളുടെ ലാളനം ഈ ആല്‍ബത്തിലെ ഓരോ ഗാനങ്ങളിലും ഓരോ വരികളിലും നിഴലിട്ടു നില്‍ക്കുന്നു. ഉദാഹരണമായി വിളവിന്റെ നാഥാ, തിരുവോസ്തിയില്‍, ദൈവസ്നേഹം, ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന, ഓ ദിവ്യകാരുണ്യമേ തുടങ്ങിയ ലളിതമായ കവിതകളുടെ സംഗീതാവിഷ്ക്കാരം ആ ഗാനങ്ങളുടെ ശ്രേഷ്ഠതതന്നെ വെളിവാക്കുന്നു. ആലാപനത്തിന്റെ മികവും ഒതുക്കമാര്‍ന്ന വിരസത ഒട്ടും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഓര്‍ക്കസ്ട്രേഷനും ഈ ആല്‍ബത്തെ മറ്റുള്ള ക്രിസ്തീയ സംഗീത ആല്‍ബങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. മാതാവിനെപ്പറ്റിയുള്ള ഒരു ഗാനവും ഇതില്‍ ശ്രദ്ധേയമായിട്ടുണ്ട്.

കെസ്ററര്‍, വില്‍സന്‍ പിറവം, എലിസബെത്ത് രാജു തുടങ്ങിയ ഗായക പ്രതിഭകളുടെ കലാമൂല്യമുള്ള ശബ്ദം ഗാനങ്ങളെ കൂടുതല്‍ ഭക്തിമയവും സൗന്ദ്യര്യമുള്ളതുമാക്കുന്ന ഘടകങ്ങളുമാണ്. ഫാ. ജിജോ ചക്യാത്ത്, ജോജി, സിജി എന്നിവരും ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

വിശ്വാസ്യത്തിന്റെ സാക്ഷ്യം കാവ്യങ്ങളായി രൂപാന്തരപ്പെടുമ്പോള്‍ ദൈവസ്പര്‍ശം അറിയുന്നത് ആത്മീയ വരികളുടെ രചനയിലൂടെയാണ്. അതുതന്നെയാണ് തിരുക്കുടുംബം കൂട്ടായ്മയുടെ സംഗീത ആല്‍ബത്തില്‍ പ്രതിഫലിയ്ക്കുന്നത്. അന്യന്റെ കണ്ണീരു കാണുമ്പോള്‍, അന്യന്റെ വേദനയില്‍ പങ്കുചേരുമ്പോള്‍, അന്യന് ആശ്വാസം പകര്‍ന്നരുളുമ്പോള്‍ ദൈവത്തിന്റെ സ്വരം നമ്മില്‍ ശ്രവിയ്ക്കുകയും പരിശുദ്ധാത്മാവിന്റെ വരമായി സ്വീകരിയ്ക്കുകയുമാണ് ചെയ്യുന്നത്. അതുപോലെതന്നെയാണ് ഇശോയുടെ കൈകളില്‍ നിന്ന് എന്ന ഗാനസമാഹാരത്തിലൂടെ ശ്രോതാക്കള്‍ക്ക് ലഭിയ്ക്കുന്ന ഈശ്വരകൃപയും.

ആത്മാവിനെ തലോടുന്ന ഈശ്വര നിമിഷങ്ങള്‍ രചനയിലൂടെയും സംഗീതത്തിലൂടെയും ബ്ര.ജോബോയ് ക്രിസ്തീയ സമൂഹത്തിന് സമര്‍പ്പിയ്ക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. ബ്ര.ജോബോയിയെ കൂടാതെ ഡെല്ലാ ജോസഫ്, സാലി സിബി എന്നിവരും ഈ ആല്‍ബത്തില്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന രചന നിര്‍വഹിച്ചിട്ടുണ്ട്. പി.സി ജോജി, ജോണ്‍ വില്യം, ഉദയ് റാം എന്നിവരും സംഗീതത്തിന്റെ ദൈവചേതന നിറച്ചിരിയ്ക്കുന്നു. സമൂഹത്തില്‍ കണ്ടുമുട്ടുന്ന ജീവിതാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായ സ്വര്‍ഗീയ ഗീതങ്ങളുടെ ദൈവസ്തുതികളാക്കി മാറ്റി ആത്മീയ സംഗീതവുംകൂടി സന്നിവേശിപ്പിച്ച് നവ്യാനുഭവമായ പതിമൂന്ന് ഗാനങ്ങളടങ്ങിയ ഈ സമാഹാരം ക്രിസ്തീയ ഗാനലോകത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

തിരുക്കുടുംബം കൂട്ടായ്മയെപ്പറ്റി അല്‍പ്പം ചരിത്രം. 2006 ല്‍ യുകെയിലെ ലെസ്റററില്‍ ആരംഭിച്ച തിരുക്കുടുംബ പ്രാര്‍ഥന കൂട്ടായ്മ കേരളത്തിലെ ചാരിറ്റബിള്‍ ആക്ട് പ്രകാരം 2014 ല്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്.
സഹോദരങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ഥമായി പ്രാര്‍ഥിക്കുക ഈ കൂട്ടായ്മ പ്രധാന ലക്ഷ്യമാക്കിയിരിയ്ക്കുന്നു. കൂടാതെ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ബൈബിള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ കേരളത്തിലെ പ്രധാന ധ്യാനകേന്ദ്രമായ കാരിസ് ഭവന്റെ ഫീഡ് എ ഡേ എന്ന പദ്ധതിയോട് സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
ലണ്ടനില്‍ ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് ജോബോയ് നെടുനിലമാണ്.

കൂട്ടായ്മയുടെ പ്രധാന സാമ്പത്തിക സ്രോതസ് ജോബോയ് നെടുനിലം ആണ്. അദ്ദേഹം രചിച്ച പുസ്തകങ്ങളായ നല്ല ഇടയന്റെ വഴി, വെളിച്ചം വിതറിയ വഴിത്താരകള്‍, പേള്‍ ഓഫ് വിസ്ഡം തുടങ്ങിയവയും ദിവ്യനാഥനോടൊത്ത, എന്നെ കരുതുന്ന സ്നേഹം എന്നീ സിഡികളും തിരുക്കുടുംബം കൂട്ടായ്മയുടെ നടുംതൂണായി നില്‍ക്കുന്നു.

കൂട്ടായ്മയുടെ സ്പിരിച്വല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ സ്നേഹപ്രകാരം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ റവ. ഫാ. ഫ്രാന്‍സിസ് കാവില്‍ ആണ്.

കോപ്പികള്‍ ലഭിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: സിബി (ബര്‍മിംഗ്ഹാം) 07447261229, ജോബോയി (ലെസ്ററര്‍) 07411345330, ലുയീസ് (വാര്‍വിക്) 07533734616, ഷാജി (മാഞ്ചസ്ററര്‍) 07888784878. ഫാ. ഫ്രാന്‍സിസ് കാവില്‍ 00919446870590, ബ്രദര്‍ ജോര്‍ജ് 9495 056188, ബ്രദര്‍ സന്തോഷ് 98460 44692, 9847044692.
- dated 06 Apr 2014


Comments:
Keywords: U.K. - Arts-Literature - easoyude_kaikalilninnu U.K. - Arts-Literature - easoyude_kaikalilninnu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us