Today: 23 Oct 2020 GMT   Tell Your Friend
Advertisements
അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ അനശ്വര സംഗമം ; ഓള്‍ഡ് ഈസ് ഗോള്‍ഡ് മെയ് 23 ന്
Photo #1 - U.K. - Arts-Literature - old_is_gold_uk
ലണ്ടന്‍:ഓള്‍ഡ് ഈസ് ഗോള്‍ഡ് 2015 അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമത്തിന്റെ മൂന്നാം പതിപ്പ് അണിയറയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടത്തി വരുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഒരു പുതിയ സംഗീത സംസ്ക്കാരമാണ് യുകെയിലെ മലയാളി പ്രേക്ഷകന് സമ്മാനിച്ചത്.

അനുഗ്രഹീത ഗായകനായ ഉണ്ണികൃഷ്ണന്‍ ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലും കലാഹാംഷയറിന്റെ സാരഥി ജിഷ്ണു ജ്യോതി, സെക്രട്ടറി ജെയ്സന്‍ മാത്യൂ എന്നിവര്‍ക്കൊപ്പം പ്രശസ്ത സംഘാടകന്‍ സിബി മേപ്രത്ത്, കൊച്ചുമോന്‍ ചാണ്ടി ഈരയില്‍, ജയ്സണ്‍ ടോം ഗോര്‍ഷം, അനില്‍ ഇടവന ലണ്ടന്‍, ജോര്‍ജ് എടത്വ ലെസ്ററര്‍, ലിസി ഉണ്ണികൃഷ്ണന്‍, ട്രീസ ജിഷ്ണു, സുമ സിബി എന്നിങ്ങനെ സംഘാടക നിര വളരുകയാണ്. കൂടാതെ മാര്‍ഗ നിര്‍ദേശങ്ങളുമായി യുകെയിലെമ്പാടും ഉള്ള സംഗീത പ്രേമികളും.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഒത്തുകൂടാന്‍ ഒരു അവസരം, മലയാളത്തിന്റെ സമ്പന്നമായ ഒരു സംഗീത വസന്തത്തിന്റെ ഓര്‍മകള്‍ അയവിറക്കുക, പ്രഗത്ഭരും പ്രശസ്തരും പ്രതിഭാധനന്മാരുമായ സംഗീത കുലപതികളെ മലയാളത്തിന്റെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കലാഹാംഷയര്‍ തുടങ്ങി വച്ച ഓള്‍ഡ് ഈസ് ഗോള്‍ഡിന് ആവേശപ്പൂര്‍വമായ വരവേല്‍പ്പാണ് യുകെ മലയാളികള്‍ നല്‍കിയത് എന്നതിന് തെളിവാണ് ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിക്കപ്പെടുന്ന സമാനമായ സംഗീത സന്ധ്യകള്‍. ഒരു പുതിയ സംഗീത സംസ്ക്കാരത്തിനു യുകെയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഉള്ള ചാരിതാര്‍ത്യത്തോടെയാണ് കലാഹാംഷയര്‍ ഈ അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമത്തിന് തിരി തെളിയിക്കുന്നത്. തിരക്കേറുന്ന ജീവിത സാഹചര്യങ്ങളില്‍ കുളിര്‍ തെന്നലായി കടന്നു വരുന്ന മലയാളത്തിന്റെ ഭാവ സാന്ദ്ര ഗാനങ്ങള്‍ക്ക് ആരാധകരേറെയാണ് ഒപ്പം പാടാനുള്ള ആവേശവും.

ഈ വര്‍ഷം മലയാള സംഗീത ശാഖകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ യുകെ നിവാസികളായ മലയാളി കലാകാരന്മാര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ കല തയ്യാറാകുന്നു, ഒപ്പം നമ്മുടെ സ്വന്തം ഗായികാ ഗായകരും.

ദേശാന്തരങ്ങള്‍ കടന്ന് സൗത്താംപ്റ്റണിലെ ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളിലെ കലയുടെ രംഗ വേദിയിലേക്ക് അന്‍പതില്‍ പരം ഗായികാഗായകരാണ് കടന്ന് വരുന്നത്. പ്രഗത്ഭരും പ്രശസ്തരും, യുകെ മലയാളികളുടെ ആഘോഷവേളകളിലെ പരിചിത മുഖങ്ങളും ഒപ്പം സംഗീതത്തിലെ പുതുത്തലമുറയും ഈ സംഗീതത്തിന് സാക്ഷികളാകുന്നു, പങ്കാളികളാകുന്നു. നിര വലുതാണ്:

അജിത്ത് പാലിയത്ത്, ഷൈമോന്‍ തോട്ടുങ്കല്‍, സദാനന്ദന്‍ ശ്രീകുമാര്‍ (ഏഷ്യാനെറ്റ്), ഡോ. വിപിന്‍, ദിലീപ് രവി, രാജേഷ് രാമന്‍, അജിത്ത് കുമാര്‍, സുധീഷ്, സുരേന്ദ്രന്‍, ജോണ്‍ ആന്റണി, ശ്രീകുമാര്‍ രാഘവന്‍, നോബിള്‍ മാത്യൂ, രാജേഷ് ടോം, വിനോദ് കുമാര്‍, ശോഭന്‍ ബാബു, സാബു പൈലി, അനീഷ് ജോര്‍ജ്, ഷൈന്‍, ജിതേഷ്, സിംഫണി ഓര്‍ക്കസ്ട്ര, അലന്‍ തോമസ്, ബാലഗോപാല്‍, ശ്രീകാന്ത്, ഷാലു ചാക്കോ, ഷിജോ, തോമസ് ലോനപ്പന്‍, ബിനോയി മാത്യൂ, തോമസ് അലക്സാണ്ടര്‍, സുധാകരന്‍ പാല, സത്യനാരായണന്‍, മധു മാമന്‍, ബാബു ജോണ്‍സ്, മിറാന്റ, ഷിബു തോമസ്, പീറ്റര്‍ ജോസഫ്, സുരേഷ് കുമാര്‍ ഗംഗാധരന്‍, ഷിബു ഗോഡ്സ്പോട്ട്, ജിനു പണിക്കര്‍, ദീപ സന്തോഷ്, അനിത ഗിരീഷ്, അനുപമ ആനന്ദ്, ലീന ഫുറ്റാര്‍ഡോ, രാജം ടെസ്സ അനീഷ്, അലീന സജീഷ്, ആനി പാലിയത്ത്, സൗമ്യ പ്രതീഷ്, രഞ്ജിനി തുടങ്ങിയ അനുഗ്രഹീത ഗായകര്‍ക്കൊപ്പം കലയുടെ അംഗങ്ങളും ഗ്രേസ് മെലോഡിയസ് ഗായകരുമായ ഉണ്ണികൃഷ്ണന്‍, ട്രീസ ജിഷ്ണു, സാന്ദ്ര ജയ്സണ്‍, ജിലു ഉണ്ണി തുടങ്ങിയവരും ഒപ്പം സുപ്രസിദ്ധ നര്‍ത്തകി ശ്രീകലയുടെ ശിക്ഷണത്തില്‍ അനന്യ കിഷോര്‍, റോസിയോ റിച്ചാര്‍ഡ്, ജോസലിന ജോര്‍ജ്, അനുപമ ബേബി കൂടാതെ മിന്നാ ജോസും സോനാ ജോസും തങ്ങളുടെ നൃത്ത ചുവടുകളുമായി എത്തുന്നു.

ഒരു പരിപാടിയുടെ ഏറ്റവും വലിയ വിജയം അത് അവതരിപ്പിക്കുന്നവരുടെ കഴിവാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയെ നിയന്ത്രിക്കാന്‍ എത്തുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കവയിത്രിയും കൂടാതെ യുകെയിലെ വിവിധ വേദികളെ തന്റെ അവതരണ മികവ് കൊണ്ട് കീഴടക്കിയ രശ്മി പ്രകാശ് ആണ്. ഒപ്പം മിമിക്രി വേദികളില്‍ തനതായ സ്ഥാനമുറപ്പിച്ച രശ്മി പ്രകാശ് ആണ്. ഒപ്പം മിമിക്രി വേദികളില്‍ തനതായ സ്ഥാനമുറപ്പിച്ച അതുല്യ കലാകാരന്മാര്‍ വരുണ്‍ ലണ്ടനും സുരേഷ് പി.കെ, കിരണ്‍ മാണി എന്നിവരും. അറുപതിലധികം ഗായകരെ അവതരിപ്പിക്കേണ്ട ഭാരിച്ച ചുമതലയാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സംഗീത നിശക്ക് ഏറ്റവും അനുയോജ്യമായ പ്രകാശ ശബ്ദ നിയന്ത്രണങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഈ രംഗത്തെ പ്രതിഭാധനന്മാരായ അസ്ലം ലണ്ടനും സോജന്‍ എരുമേലിയും ഒത്തുചേരുന്നത് ഓള്‍ഡ് ഈസ് ഗോള്‍ഡിന് മുതല്‍ കൂട്ടാവും.

ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാള്‍ സൗത്താംപ്റ്റണിന്റെ മനോഹരമായ ഭൂമികയില്‍ എല്ലാ പ്രധാന ഹൈവേകളില്‍ നിന്നും നേരിട്ട് എത്തിച്ചേരുവാന്‍ പറ്റുന്ന വിധത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ നിരവധി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഒപ്പം മലയാള തനിമയാര്‍ന്ന നാടന്‍ ഭക്ഷണങ്ങള്‍ നല്‍കുന്ന വിവിധ ഭക്ഷണ സ്ററാളുകള്‍ ഉണ്ടായിരിക്കും.

മെയ് 23 ശനിയാഴ്ച നിശ്ചയിക്കപ്പെട്ട നാല് മണിക്ക് തന്നെ പ്രോഗ്രാം ആരംഭിക്കും. തികച്ചും സൗജന്യമായിട്ടാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന തുക കലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഉണ്ണികൃഷ്ണന്‍ : 07411775410

ജിഷ്ണു ജ്യോതി: 07886942616
- dated 03 May 2015


Comments:
Keywords: U.K. - Arts-Literature - old_is_gold_uk U.K. - Arts-Literature - old_is_gold_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us