Today: 26 Oct 2020 GMT   Tell Your Friend
Advertisements
ലണ്ടണ്ഢന്‍ ഒരുപാട് പഠിപ്പിച്ചു ; പി. ടി ഉഷയുമായി കാരൂര്‍ സോമന്റെ അഭിമുഖം
Photo #1 - U.K. - Arts-Literature - ptushasomaninterview

പിലാവുള്ളക്കണ്ഢി തെക്കേപറമ്പില്‍ ഉഷ അഥവാ പി. ടി ഉഷ. ഇന്ത്യ കണ്ഢ എക്കാലത്തെയും മികച്ച ഓട്ടക്കാരി. 1984ല്‍ പദ്മശ്രീയും, അര്‍ജുന അവാര്‍ഡും. ഇപ്പോള്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്ലറ്റിക്സിലെ മികച്ച പത്ത് താരങ്ങളില്‍ ഒരാള്‍. അതിനു മുന്‍പും പിന്നീടും ഇന്ത്യയില്‍ നിന്ന് ഒരാളും ഈ ലിസ്ററില്‍ ഇടം നേടിയിട്ടില്ല. ആ ഉഷയാണ് മുന്നില്‍ ഇരിക്കുന്നത്. സെക്കന്‍ഡുകളുടെ വില നന്നായി അറിയുന്ന ഉഷ, സെക്കന്‍ഡുകളുടെ വിജയം ലണ്ടണ്ഢന്‍ ഒളിമ്പിക്സില്‍ നേരിട്ട് കാണാന്‍ എത്തിയതായിരുന്നു.

1984ല്‍ ലോസ് ഏഞ്ചല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55 .42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നാലാമതെത്തിയ ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത് തലനാരിഴയ്ക്ക്. ഇന്ത്യന്‍ കായിക ലോകത്തെ ഏറ്റവും നൊമ്പരപ്പെടുത്തിയ സന്ദര്‍ഭം. 1992ല്‍ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതല്‍ 1996 വരെ എല്ലാ ഒളിമ്പിക്സിലും പങ്കെടുത്തെങ്കിലും ഈ സെക്കന്‍ഡിന്‍റെ വില ഇന്നും ഉഷയുടെ മനസിലെ നൊമ്പരമാണ്.

ലണ്ഢണ്ടന്‍ ഒളിമ്പിക്സ് വില്ലേജ് സ്ഥിതി ചെയ്യുന്ന സ്ട്രാറ്റ്ഫോഡ് സ്റ്റേഡിയത്തിന് സമീപം പാംഗ്രോവ് ഹോട്ടലില്‍ വെച്ചാണ് ഉഷയെ കണ്ടണ്ഢത്. ഒപ്പം അരുമ ശിഷ്യ ടിന്‍റു ലൂക്കയുമുണ്ഢണ്ടായിരുന്നു. മെഡല്‍ നേടിയില്ലെങ്കിലും ലണ്ഢണ്ടന്‍ ഒളിമ്പിക്സില്‍ ടിന്‍റു കാഴ്ച വെച്ച പ്രകടനത്തിന്‍റെ സംതൃപ്തി ഉഷയുടെ കണ്ണുകളില്‍ കാണാനുണ്ടണ്ഢ്. കേരളത്തില്‍ നിന്ന് എത്തിയ മറ്റു കായിക താരങ്ങളും ഉഷയോടൊപ്പം ഉണ്ഢണ്ടായിരുന്നു. ഏതാനും സമയം അവരോടൊപ്പം ചിലവഴിച്ചു. ഉഷയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് നമ്മുടെ കായിക താരങ്ങള്‍ക്ക് ലോകോത്തര വേദിയില്‍ എന്താണ് സംഭവിക്കുന്നത്- ? അതിനു ഉത്തരം പറയേണ്ഢത് നമ്മുടെ ഭരണ കൂടങ്ങളാണ്. ഓരോ രാജ്യക്കാര്‍ അവരുടെ കായിക താരങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയാണ് ചിലവിടുന്നത്-. എന്നാല്‍ നമ്മുടെ കായിക മന്ത്രാലയങ്ങളുടെ സമീപനം എന്താണെന്ന് ആലോചിച്ചു നോക്കു. കേരളത്തിന്‍റെ ഇന്നേ വരെയുള്ള കായിക ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും അത് മനസിലാകും. കായിക താരങ്ങള്‍ക്ക് പേരിനായി എന്തെങ്കിലും ചെയ്ത് ഉന്തി തള്ളി വിടുന്നതിനേക്കാള്‍ അവര്‍ക്ക് പരിപൂര്‍ണ സഹായവും, ആധുനിക പരിശീലന കളരികളും ഉണ്ഢണ്ടാകണം. ലോകോത്തര വേദികളില്‍ നമ്മടെ കായിക താരങ്ങള്‍ക്ക് നല്ല പ്രോത്സാഹനവും, സമീപനങ്ങളും ലഭിച്ചാല്‍ നമ്മുടെ കുട്ടികള്‍ ഒളിമ്പിക്സ് മെഡല്‍ നേടും. അതിനായി പി. ടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് മാത്രം ശ്രമിച്ചാല്‍ പറ്റില്ല. റിയോ ഡീ ജനീറോയില്‍ 2016ല്‍ നമുക്ക് ഒരു ഒളിമ്പിക് മെഡല്‍ പ്രതീക്ഷിക്കാമോ ? തീര്‍ച്ചയായും സാധ്യതകള്‍ ധാരാളമാണ്. എന്നാല്‍ അതിനു അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ഢാകണം. കായിക മന്ത്രാലയം കണ്ണ് തുറന്നു കായിക ലോകത്തേക്ക് നോക്കണം.

എന്തെല്ലാം തരത്തിലുള്ള ആധുനിക പരിശീലന കളരികളും, അധ്യാപന മുറകളുമാണ് അവിടെ നടക്കുന്നത്. ഈ മെഡല്‍ നേടുന്ന താരങ്ങള്‍ അവര്‍ക്ക് പ്രിയപ്പെട്ട മുത്തുകളാണ്, അഭിമാനമാണ്. പി. ടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് ധാരാളം സഹായങ്ങള്‍ ഈ രംഗത്ത്- ചെയ്തിട്ടില്ലേ ? സത്യത്തില്‍ സര്‍ക്കാര്‍ മെഷിനറികളാണ് ഈ രംഗത്ത്- ആദ്യം വരേണ്ഢത്. എനിക്ക് സഹായിക്കാന്‍ കഴിയുന്നതിനു ഒരു പരിധിയില്ലേ ? ഒന്നോ, രണ്ഢോ കുട്ടികളെ എന്‍റെ ചിലവില്‍ ഞാന്‍ നോക്കാം. അത് മതിയോ ? നമ്മുടെ സര്‍ക്കാര്‍ ഇന്‍സ്ററിട്യുഷന്‍സ്- ഈ കാര്യത്തില്‍ ഗൌരവമായി മറ്റു രാജ്യങ്ങളിലെ കായിക സ്ഥാപനങ്ങളെ നോക്കി പഠിക്കണം. ഉസൈന്‍ ബോള്‍ട്ടിന്‍റെ കുടുംബത്തെ അധികം ആര്‍ക്കും അറിയില്ല എന്നാല്‍ അയാള്‍ക്ക് ലഭിക്കുന്ന പരിശീലനത്തെപ്പറ്റി ലോകത്തെ കായിക താരങ്ങള്‍ക്ക് മുഴുവന്‍ അറിയാം. അതാണ്- വിത്യാസം ജമൈക്ക എന്ന രാജ്യത്ത് നിന്ന് ഒരു ഉസൈന്‍ ബോള്‍ട്ട് മാത്രമല്ല, യോഹന് ബ്ളെയ്ക് ഉള്‍പ്പെടെ എത്രയെത്ര താരങ്ങള്‍. അതുമാത്രം കണ്ഢു പഠിച്ചാല്‍ മതി നാം എവിടെ നില്‍ക്കുന്നുവെന്നു മനസിലാക്കാന്‍. നമുക്ക് ഒരു ടിന്‍റു ലൂക്ക മതിയോ ? പോര ഇത് പോലെ ധാരാളം ടിന്‍റുമാര്‍ കടന്നു വരണം. അവര്‍ക്ക് വഴിയും സാഹചര്യവും ഉണ്ഢാക്കേണ്ഢത് നമ്മെ ഭരിക്കുന്നവരുടെ ചുമതലയാണ്. നമ്മുടെ സമീപനം പലപ്പോഴും നെഗറ്റീവാണ്. അത് മാറി പോസിറ്റീവ് സമീപനം വന്നാല്‍ നമുക്ക് കായിക രംഗത്ത്- മുന്നേറാന്‍ സാധിക്കും. എന്ത് കൊണ്ടണ്ഢ് ഇന്ത്യന്‍ അത്ലറ്റുകള്‍ സാങ്കേതികമായി പിന്നോക്കം പോകുന്നു ? പിന്നോക്കത്തിനു കാരണം കുട്ടികളല്ല. കഴിവുള്ള കായിക താരങ്ങള്‍ നമുക്കുണ്ഢ്. കായിക രംഗത്തെപ്പറ്റി അറിവില്ലാത്തവര്‍ കായികരംഗം വാഴാന്‍ ശ്രമിച്ചാല്‍ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായും നാം പിന്നോക്കം പോകും. ഇത് നാം തിരിച്ചറിയണം ഞാന്‍ നടത്തുന്ന ഇന്‍സ്ററിട്ട്യുട്ട് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നമ്മുടെ കായിക മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ഢോ ? ഞാന്‍ മത്സര രംഗത്ത്- വരുന്ന 1980നേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ഢ്. എന്നാല്‍ അതുകൊണ്ഢ് ഫലപ്രദമാണെന്ന് പറയാന്‍ കഴിയുമോ ? കുട്ടികള്‍ക്ക് വേണ്ഢത് എന്താണ് ? സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും നല്ല പിന്തുണ വേണം. മികച്ച സപ്പോര്‍ട്ട് കിട്ടിയാല്‍ കുട്ടികളെ ഈ രംഗത്ത്- വളര്‍ത്തിക്കൊണ്ഢു വരാന്‍ സാധിക്കും. ഞാന്‍ എങ്ങനെ എന്‍റെ സ്ഥാപനം നടത്തിക്കൊണ്ഢു പോകുന്നുവെന്ന ബുദ്ധിമുട്ട് ടിന്‍റുവിനു നന്നായി അറിയാം. സര്‍ക്കാരിന്‍റെ സമീപനം കുറെയെങ്കിലും പോസിറ്റീവായാല്‍ നല്ല ഫലം ലഭിക്കും. ഈ താരങ്ങളെ കുറിച്ചു മനസിലാക്കി നല്ല പരിശീലനവും. നല്ല ജോലിയും കുടുംബ ഭാരവുമൊക്കെ മാറ്റിയെടുത്താല്‍ അതിനു കഴിയും. പലപ്പോഴും നമ്മുടെ കുടികള്‍ മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ഇതിന്‍റെ കാരണങ്ങള്‍ കായിക മന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ടേണ്ഢാ ? കണ്ഢിട്ടുണ്ടേണ്ഢാ ? കണ്ണുണ്ഢണ്ടായാല്‍ പോര കാണണം. എങ്ങനെയാവണം അന്താരാഷ്-ട്ര നിലവാരത്തിലുള്ള ഒരു അത്ലറ്റിനെ വാര്‍ത്തെടുക്കേണ്ടണ്ഢത് ? അത് അത്ര നിസാരമായിട്ടുള്ള കാര്യമല്ല സ്കൂള്‍ തലം മുതല്‍ ഒരു കുട്ടിയുടെ കഴിവിനെ തിരിച്ചറിയാനുള്ള അധ്യാപകര്‍ ഉണ്ഢാകണം. അങ്ങനെ കഴിവുള്ളവരെ നാം പ്രോത്സാഹിപ്പിച്ചാല്‍ മെല്ലെ അവര്‍ വളര്‍ന്നോളും. ഒപ്പം നമ്മള്‍ സപ്പോര്‍ട്ടായി പിന്നില്‍ ഉണ്ഢാകുകയും വേണം.

കായിക രംഗത്തേക്ക് വമ്പന്മാര്‍ ഇങ്ങനെയാണ് ഒളിമ്പിക്സ് വരെ അവരെ എത്തിക്കുന്നത്. ലണ്ഢണ്ടന്‍ ഒളിമ്പിക്സിന്‍റെ പശ്ചാത്തലത്തില്‍ ടിന്‍റു ലൂക്കായുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു ? ടിന്റുവിനു ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. വെറും രണ്ടണ്ഢ് മിനിറ്റില്‍ താഴെ ടിന്‍റുവിനു ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നു. ടിന്‍റുവിനു മാത്രമല്ല ഈ രംഗത്തെ എല്ലാ കുട്ടികള്‍ക്കും വേണ്ടണ്ഢത്ര പരിശീലനമുണ്ടെണ്ഢങ്കില്‍ ടിന്‍റു ഇന്നുള്ളതിനേക്കാള്‍ നല്ല സ്കോര്‍ ചെയ്യും അത് ഉറപ്പാണ്. എന്നാല്‍ അതീവ ധയനീയമെന്നു പറയട്ടെ നമ്മുടെ കുട്ടികള്‍ക്ക് നല്ല പരിശീലകരില്ല. ഫിസിയോ, സൈക്കോ അങ്ങനെ ശാരീരിക ക്ഷമതയും, മാനസിക സമ്മര്‍ദവും നോക്കാന്‍ ആരുമില്ല. ഇപ്പോള്‍ ടിന്‍റുവിന്‍റെ കാര്യത്തില്‍ അതിനെല്ലാമുള്ളത് ഞാന്‍ മാത്രമാണ്. ഒരു ഭാഗത്ത്- സാമ്പത്തിക പ്രശ്നം മറുഭാഗത്ത് ഇങ്ങനെയുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചു കൊണ്ഢാണ് സ്കൂള്‍ നടത്തിക്കൊണ്ഢണ്ടു പോകുന്നത്. ഒന്നെനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. കേരളത്തില്‍ ഉഷ സ്കൂളിന്‍റെ നിലവാരം വളരെ മുന്നിലാണ്. ഒരു കുട്ടിയെ നല്ല രീതിയില്‍ വളര്‍ത്തിയെടുത്താല്‍ ജനം ശ്രദ്ധിക്കും. അതുവരെ തിരിഞ്ഞു നോക്കില്ല ഈ അവസ്ഥയ്ക്ക് മാറ്റം വരണം. ഇത് നമ്മുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. ഉഷ സ്കൂളിനെപ്പെറ്റി ചില പരാതികള്‍ ഉണ്ടണ്ഢല്ലോ കോടികള്‍ കൈപ്പറ്റുന്നു എന്നൊക്കെ ?

ആര്‍ക്കാണ് കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ പ്രയാസം. 2002ല്‍ ഞാനിത് തുടങ്ങുമ്പോള്‍ വളരെ കുറച്ചു കുട്ടികള്‍ മാത്രമേ ഉണ്ഢായിരുന്നുള്ളൂ. കോടികള്‍ പോയിട്ട് ഏതാനും ലക്ഷങ്ങള്‍ കിട്ടിയാല്‍ ഞാനിത് നന്നായി നടത്തിക്കൊണ്ഢു പോകും. ഏതാനും മനുഷ്യ സ്നേഹികളുടെ സഹായത്താലാണ് ഇന്ന് വരെ നടന്നു പോകുന്നത്. ഇനിയും എത്ര നാള്‍ ഇങ്ങനെ തുടരുമെന്ന് എനിക്ക് അറിയില്ല. അടച്ചു പൂട്ടേണ്ടണ്ഢി വരുമോ എന്നതാണ് ഇനിയുള്ള ഭയം. ടിന്‍റുവിന്‍റെ മാതാപിതാക്കള്‍ മകളുടെ വളര്‍ച്ചയില്‍ എന്തെങ്കിലും സഹായം ചെയ്യുന്നുണ്േേടാ ? ഒരു നാടിന്‍റെ അഭിമാനമായ ടിന്‍റുവിന്‍റെ വീടൊന്ന് നോക്കു. ഒപ്പം എന്തും അഭിനന്ദിക്കാനറിയാവുന്നവരുടെ വീടുകളും. അതാണ്- ഞാന്‍ പറഞ്ഞത് ഓരോ കുട്ടികളുടെ സാഹചര്യം നാം പഠിക്കണം. അവരെ എല്ലാം ദുഃഖദുരിതങ്ങളില്‍ നിന്നുമകറ്റി മാനസികമായും ശാരീരികമായും നാം വളര്‍ത്തണം. അവളുടെ മാതാപിതാക്കള്‍ വെറും നിഷ്കളങ്കരാണ്. അവള്‍ക്ക് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ഢ് എന്ന് പറയാനുള്ള കരുത്തു മാത്രമേ അവര്‍ക്കുള്ളൂ. വളര്‍ന്നു വരുന്ന അത്ലറ്റുകളോട് ഇത്രമാത്രം അനുഭവ സമ്പത്തുള്ള അത്ലറ്റ് എന്ന നിലയില്‍ എന്താണ് പറയാനുള്ളത് ? ഇതു സാഹചര്യത്തിലായാലും മാനസികമായി നിങ്ങള്‍ തളരരുത്. നിങ്ങളുടെ കഴിവുകളെ താലോലിച്ചു വളര്‍ത്തുക. നല്ലൊരു വിഭാഗം സപ്പോര്‍ട്ട് തന്നില്ലെങ്കിലും മറ്റൊരു വിഭാഗത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ഒപ്പം ഉണ്ഢണ്ടാകും. ലണ്ഢണ്ടന്‍ ഒളിമ്പിക്സിനെ എങ്ങനെ വിലയിരുത്തുന്നു ? ഓരോ കായിക മാമാങ്കവും സമ്മാനിക്കുന്നത് ഓരോ അറിവാണ്. ആ അര്‍ത്ഥത്തില്‍ ലണ്ഢണ്ടന്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അതങ്ങനെ ശീലിക്കാനും, ശീലിപ്പിക്കാനും കഴിഞ്ഞാല്‍ ബ്രസീലില്‍ നിന്ന് നമുക്ക് ഒരു മെഡല്‍ നേടിയെടുക്കാന്‍ കഴിയും. ലണ്ടണ്ഢനില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഞങ്ങള്‍ വന്നിറങ്ങുമ്പോള്‍ നല്ല മഴയുണ്ഢായിരുന്നു. എന്നാല്‍ പിന്നീട് നല്ല ചൂടായി. ട്രാക്ക് ഇവന്‍റുകളെ മഴ നനയിക്കതിരുന്നതും നന്നായി. എന്തായാലും ലണ്ഢണ്ടന്‍ ഒളിമ്പിക്സ് അവിസ്മരണീയവും, പുതിയൊരു അനുഭവം സമ്മാനിക്കുന്നതുമായി.

- dated 27 Aug 2012


Comments:
Keywords: U.K. - Arts-Literature - ptushasomaninterview U.K. - Arts-Literature - ptushasomaninterview,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us