യുകെയില്‍ ഇന്ത്യന്‍ സിിമ പ്രദര്‍ശിപ്പിക്കുന്ന തിയെറ്ററുകളില്‍ ഖാലിസ്ഥാന്‍ പ്രതിഷേധം

News Photo 1 - U.K. - Cinema - khalistan_protest_emergency_movie_uk
ലണ്ടന്‍ ഇന്ദിര ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന എമര്‍ജന്‍സി എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന യുകെയിലെ വിവിധ തിയെറ്ററുകളില്‍ വന്‍ സംഘര്‍ഷം തുടരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ സിഖ് വിരുദ്ധ അജന്‍ഡയുടെ ഭാഗമാണ് സിനിമ എന്നാരോപിച്ച് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

പ്രതിഷേധം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ബര്‍മിങ്ങാം, വോള്‍വര്‍ഹാംപ്ടണ്‍, വെസ്ററ് ലണ്ടന്‍ എന്നിവിടങ്ങളിലെ വിവിധ സിനിമ തിയെറ്ററുകളില്‍ പ്രദര്‍ശനം റദ്ദാക്കേണ്ടി വന്നു. വാരാന്ത്യത്തില്‍ പ്രതിഷേധം കൂടുതല്‍ തിയെറ്ററുകളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് ഖാലിസ്ഥാന്‍വാദികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കമുള്ളതാണെന്നും, ഈ സിനിമയുടെ കാര്യത്തിലും ബ്രിട്ടിഷ് സര്‍ക്കാര്‍ അക്കാര്യം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

നേരത്തെ, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് വ്യഖ്യാനിക്കപ്പെട്ടിരുന്നു.

ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ കീഴിലുള്ള സ്ഥാപനമാണ് ബ്രിട്ടിഷ് ബ്രോഡ്കാസ്ററിങ് കോര്‍പ്പറേഷന്‍ എന്ന ബിബിസി.
- dated 26 Jan 2025

Comments:

Keywords: U.K. - Cinema - khalistan_protest_emergency_movie_uk U.K. - Cinema - khalistan_protest_emergency_movie_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.