Today: 08 Aug 2020 GMT   Tell Your Friend
Advertisements
കേരളത്തില്‍നിന്നെത്തിയ വിദ്യാഭ്യാസ പഠനസംഘം ലിവര്‍പൂളില്‍
Photo #1 - U.K. - Education - kerala_educational_study_team_liverpool
Photo #2 - U.K. - Education - kerala_educational_study_team_liverpool
ലിവര്‍പൂള്‍: ഇന്തോ~ബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ 25 അംഗ പഠനസംഘത്തെ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചു.

പത്തു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന സംഘം ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലും സിറ്റി കൗണ്‍സിലിലും നടക്കുന്ന വിവിധ സെമിനാറുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കും. കൂടാതെ ചരിത്രപ്രാധാന്യമുള്ള യുകെയിലെ വിവിധ സ്ഥലങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

ലിവര്‍പൂള്‍ സിറ്റി കൗണ്‍സിലിന്റെ പ്രത്യേക ക്ഷണിതാക്കളായി ടൗണ്‍ഹാളിലെത്തിയ പഠന സംഘത്തെ ലിവര്‍പൂള്‍ ലോഡ് മേയര്‍ എറിക്ക കെബ്, സിറ്റി കൗണ്‍സിലേഴ്സ്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്നുനടന്ന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത അധ്യാപകരെയും കുട്ടികളെയും ഏറെ പ്രശംസിച്ച മേയര്‍ ഇന്തോ~ബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ യുകെ ഓര്‍ഡിനേറ്റേഴ്സ് ആയ ജിജി മാധവപള്ളിയേയും തോമസ് ജോണ്‍ വാരികാട്ടിനെയും പ്രത്യേകം അഭിനന്ദിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പദ്ധതിയുടെ ഭാഗമായി ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കേരള പാര്‍ട്ടണര്‍ സ്കൂളായി തെരഞ്ഞെടുത്ത കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ ഹെഡ് ടീച്ചറും വിദ്യാര്‍ഥികളും കൂടാതെ എറണാകുളം ചോയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഹെഡ് ടീച്ചറും അധ്യാപകരും വിദ്യാര്‍ഥികളുമാണ് പഠന സംഘത്തിലുള്ളത്.

2015 ഫെബ്രുവരിയില്‍ യുകെയില്‍നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന അധ്യാപകരും വിദ്യാര്‍ഥികളും ലിവര്‍പൂള്‍ കൗണ്‍സില്‍ പ്രതിനിധികളും അടങ്ങുന്ന 25 അംഗ പഠനസംഘത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും പരിപാടിയുടെ സംഘാടകരായ ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ എംഡി ജിജോ മാധവപള്ളിയും ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഗവേണിംഗ് ബോഡി അംഗവുമായ തോമസ് ജോണ്‍ വാരികാട്ടും അറിയിച്ചു.
- dated 17 Oct 2014


Comments:
Keywords: U.K. - Education - kerala_educational_study_team_liverpool U.K. - Education - kerala_educational_study_team_liverpool,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20520209cambridge
2021 വരെ കേംബ്രിഡ്ജ് ലെക്ചറുകളെല്ലാം ഓണ്‍ലൈന്‍ മാത്രം
തുടര്‍ന്നു വായിക്കുക
61120195visa
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ വീണ്ടും മികച്ച അവസരം
തുടര്‍ന്നു വായിക്കുക
18320191visa
ബ്രിട്ടന്‍ പോസ്റ്റ് സ്റ്റഡി വിസ പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
281201910uk
അധ്യാപകരുടെ കൊഴിഞ്ഞ് പോക്ക് അവസാനിപ്പിക്കാന്‍ ആകര്‍ഷക വാഗ്ദാനങ്ങളുമായി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
26120191visa
ബ്രിട്ടനിലെത്തിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും കൂടുന്നു
തുടര്‍ന്നു വായിക്കുക
30420184
ബക്കിങ്ഹാം യൂണിവേഴ്സിറ്റി ബ്രിട്ടനിലെ ആദ്യ ലഹരിമുക്ത കാംപസാകുന്നു
തുടര്‍ന്നു വായിക്കുക
19320189
കുട്ടികളുമായി സംവദിക്കാന്‍ 35 ഭാഷ പഠിച്ച അധ്യാപിക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us