Today: 21 Oct 2019 GMT   Tell Your Friend
Advertisements
പാക്കിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ ആലോചിച്ചിരുന്നു: കാമറോണ്‍
Photo #1 - U.K. - Otta Nottathil - 20920197cameron

ലണ്ടന്‍: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാകിസ്താനെതിരേ സൈനികനടപടി സ്വീകരിക്കാന്‍ ആലോചിച്ചിരുന്നതായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. മന്‍മോഹനുമായി അടുത്തബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം വിശുദ്ധനായിരുന്നെന്നും "ഫോര്‍ ദ റെക്കോഡ്' എന്ന പുസ്തകത്തില്‍ കാമറോണ്‍ വിശദീകരിക്കുന്നു.

കാമറോണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലിരുന്ന 2010മുതല്‍ 2016വരെയുള്ള കാലത്തെ ഓര്‍മകളും സ്വകാര്യജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളുമാണ് പുസ്തകം പങ്കുവെക്കുന്നത്. ഇന്ത്യ ഭീഷണിനേരിട്ട സമയത്ത് ഏറെ കരുത്തുകാട്ടിയ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍. മുംബൈയില്‍ 2011~ല്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ശക്തമായ നിലപാടെടുത്തു. ഒരാക്രമണംകൂടി ഉണ്ടായാല്‍ പാകിസ്താനെതിരേ സൈനികനടപടി ഉണ്ടാകുമെന്ന് അദ്ദേഹം തന്നോടുപറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2015 നവംബറിലെ ബ്രിട്ടീഷ് സന്ദര്‍ശനത്തെക്കുറിച്ചും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്മരിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് വെംബ്ളി സ്റേറഡിയത്തില്‍ അറുപതിനായിരത്തിലധികംപേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിച്ചു. ഒരു ഇന്ത്യന്‍ വംശജന്‍ ഒരുദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് പ്രസംഗിച്ചപ്പോള്‍ ജനങ്ങളുടെ സന്തോഷവും ഹര്‍ഷാരവവും വിസ്മയകരമായിരുന്നു. വേദിയില്‍ മോദിയെ ആലിംഗനംചെയ്തതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് കൂട്ടക്കൊല നടന്ന അമൃത്സറിലെ ജലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചതും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ് ജലിയന്‍ വാലാബാഗില്‍ നടന്നതെന്ന് അന്ന് രേഖപ്പെടുത്തിയിരുന്നു. ബ്രെക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ടുചെയ്തതിന്റെ പിറ്റേന്ന് 2016 ജൂണിലാണ് കാമറോണ്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.
- dated 20 Sep 2019


Comments:
Keywords: U.K. - Otta Nottathil - 20920197cameron U.K. - Otta Nottathil - 20920197cameron,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020195brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്നതിനെതിരേ യൂറോപ്പില്‍ പ്രതിഷേധം ശക്തമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211020193brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കാന്‍ ബോറിസിന്റെ കത്ത് Recent or Hot News
കത്തില്‍ ഒപ്പില്ല, തന്റെ കത്തല്ല പാര്‍ലമെന്റിന്റേതെന്ന് പ്രധാനമന്ത്രി തുടര്‍ന്നു വായിക്കുക
201020195brexit
ബ്രെക്സിറ്റ്: ബ്രിട്ടന്‍ വിശദീകരണം നല്‍കണമെന്ന് യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020194boris
ബ്രെക്സിറ്റ് 31നു തന്നെ: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020193brexit
ബ്രെക്സിറ്റ് നീട്ടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിധി Recent or Hot News
പിന്‍മാറ്റ കരാറില്‍ വോട്ടെടുപ്പ് നടന്നില്ല തുടര്‍ന്നു വായിക്കുക
1910201910corbyn
കോര്‍ബിന്‍ ജൂതവിരുദ്ധനെന്ന് ആരോപിച്ച് എംപി രാജിവച്ചു
തുടര്‍ന്നു വായിക്കുക
191020198brexit
ബോറിസിനു വേണ്ടത് 318 വോട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us