Today: 22 Jan 2020 GMT   Tell Your Friend
Advertisements
ലണ്ടന്‍ ബ്രിഡ്ജ് അക്രമി കശ്മീരില്‍ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നു
Photo #1 - U.K. - Otta Nottathil - 21220193usman

ലണ്ടന്‍: യുകെയിലെ ലണ്ടന്‍ ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ കുത്തിക്കൊന്ന തീവ്രവാദി കശ്മീരിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് വെളിപ്പെടുത്തല്‍.

ഉസ്മാന്‍ ഖാന്‍ എന്നു പേരുള്ള ഇയാള്‍ പ്രതിയായ 1990~ലെ ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ച് ഭീകരാക്രമണക്കേസിന്റെ വിധിപ്രസ്താവനയിലാണ് ബ്രിട്ടീഷ് ജഡ്ജി അലന്‍ വില്‍കി ഇതുസംബന്ധിച്ച മുന്നറിയിപ്പുനല്‍കിയത്.

പാക് അധീന കശ്മീരില്‍ മദ്രസപരിശീലനവും പ്രവര്‍ത്തനപരിചയവുമുള്ള ഉസ്മാന്‍ഖാനും കൂട്ടാളി നസാന്‍ ഹുസൈനും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നെന്നും ഇവര്‍ യു.കെ.യില്‍ തിരിച്ചെത്തി ആക്രമണം നടത്താനിടയുണ്ടെന്നുമാണ് 2012~ലെ വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടിയത്. "ആപത്കാരിയായ ജിഹാദി' എന്നാണ് ഇയാളെ കോടതി വിശേഷിപ്പിച്ചത്.

പാക് അധീന കശ്മീരില്‍ മദ്രസകളുടെ മറവില്‍ ഭീകരവാദക്യാമ്പുകളുണ്ടാക്കാനും അതിലേക്ക് പണമെത്തിക്കാനും ഉസ്മാന്‍ഖാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.കെ.യില്‍ ജനിച്ച ഉസ്മാന്‍ഖാന്‍ കൗമാരകാലം അമ്മയോടൊപ്പം പാകിസ്താനിലായിരുന്നു.

അവിടെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് ലണ്ടനില്‍ തിരിച്ചെത്തി. ഇന്റര്‍നെറ്റ് വഴിയായിരുന്നു ഭീകരവാദം വളര്‍ത്താന്‍ ശ്രമിച്ചത്. ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ച് കേസില്‍ 16 വര്‍ഷം തടവിനുശിക്ഷിക്കപ്പെട്ട ഇയാള്‍, 2018~ലാണ് പരോളില്‍ പുറത്തിറങ്ങിയത്. 2010~ല്‍ ലണ്ടനില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയകേസിലും ഒമ്പതുപേര്‍ക്കൊപ്പം പ്രതിയായി.
- dated 02 Dec 2019


Comments:
Keywords: U.K. - Otta Nottathil - 21220193usman U.K. - Otta Nottathil - 21220193usman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22120193brexit
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്കു പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
211201910harry
പദവി പോയതില്‍ ഹാരിക്കു ദുഃഖം Recent or Hot News
തുടര്‍ന്നു വായിക്കുക
21120194brexit
പാസ്പോര്‍ട്ടല്ല പ്രധാനം പീപ്പിള്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21120192gibralter
ജിബ്രാള്‍ട്ടര്‍ ~ യൂറോപ്യന്‍ യൂണിയന്‍ യാത്രാ കരാറില്‍ ഉടക്കി ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19120192china
ചൈനയില്‍ അജ്ഞാത വൈറസ് ബാധയെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18120196heathrow
ഹീത്രൂ എയര്‍സ്പേസ് അടച്ചിട്ടതെന്തിന്, യാത്രക്കാര്‍ ചോദിക്കുന്നു
തുടര്‍ന്നു വായിക്കുക
18120193brexit
ബ്രെക്സിറ്റ് കാരണം യൂറോപ്യന്‍ പൗരന്‍മാരെ നാടുകടത്തില്ല: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us