നോര്‍ത്ത് സ്ററാര്‍ ഷിപ്പിങ് (അബര്‍ഡീന്‍) ലിമിറ്റഡ് ചീഫ് ടെക്നോളജി ഓഫിസര്‍ ജയിംസ് ബ്രാഡ്ഫോര്‍ഡ് സ്ററീല്‍ കട്ടിങ് പ്രവര്‍ത്തികള്‍ക്ക് ആരംഭം കുറിച്ച ചടങ്ങില്‍, കൊച്ചി കപ്പല്‍ ശാല ഡയറക്റ്റര്‍ (ഓപ്പറേഷന്‍സ്) ശ്രീജിത്ത് നാരായണന്‍ സന്നിഹിതനായിരുന്നു. കൂടാതെ, എസ്. ഹരികൃഷ്ണന്‍ (എക്സിക്യൂട്ടീവ് ഡയറക്റ്റര്‍, ഷിപ്പ് ബില്‍ഡിങ്), കപ്പല്‍ശാലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ളാസിഫിക്കേഷന്‍ ഡിഎന്‍വി സൊസൈറ്റിയുടെ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.
രാജ്യത്തെ പ്രമുഖ കപ്പല്‍നിര്‍മാണ, കപ്പല്‍ അറ്റകുറ്റപ്പണി സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നോര്‍ത്ത് സ്ററാര്‍ ഷിപ്പിങ് ലിമിറ്റഡ് എന്ന ലോകത്തെ മുന്‍നിര യുകെ കാറ്റാടി ഊര്‍ജ വ്യവസായ സ്ഥാപനത്തിനു വേണ്ടിയാണ് അത്യാധുനിക ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ നിര്‍മിക്കുന്നത്. ഇതിന്‍റെ സ്ററീല്‍ കട്ടിങ് ചടങ്ങോടെ ആഗോള കപ്പല്‍ നിര്‍മാണ മേഖലയില്‍ കൊച്ചി കപ്പല്‍ശാല ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള ഊര്‍ജ പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന ആഗോള വിപ്ളവത്തിന്‍റെ പ്രതികരണമായി, നൂതനമായ സുസ്ഥിര ഊര്‍ജ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഓഫ്ഷോര്‍ കാറ്റാടി ഊര്‍ജ വ്യവസായത്തിലെ മുന്‍നിരക്കാരാണ്. നോര്‍വേയിലെ ഢഅഞഉ അട എന്ന സ്ഥാപനമാണ് 68 മീറ്റര്‍ നീളമുള്ള ഹൈബ്രിഡ്~ ഇലക്ട്രിക് എസ്ഒവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രണ്ട് എസ്ഒവികളില്‍ ആദ്യത്തേതാണ് ഢഅഞഉ 4 07 ടഛഢ.
കടലിലെ കാറ്റാടിപ്പാടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, അറ്റകുറ്റപ്പണികള്‍ക്കും വേണ്ട സേവനങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ അത്യാധുനിക ഹൈബ്രിഡ്~ ഇലക്ട്രിക് സര്‍വിസ് ഓപ്പറേഷണല്‍ വെസലുകള്‍ കമ്മിഷന്‍ ചെയ്തുകഴിഞ്ഞാല്‍ ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി മേഖലയില്‍ വിപ്ളവകരമായ മാറ്റം കൊണ്ടുവരാം. കാറ്റാടിപ്പാടങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ അത്യാധുനിക വാക്ക്~ ടു~ വര്‍ക്ക് കപ്പല്‍ സ്പെഷ്യലിസ്ററുകളും ക്രൂവും ഉള്‍പ്പെടെ മൊത്തം 54 ജീവനക്കാരെ ഉള്‍ക്കൊള്ളും. കാറ്റാടി യന്ത്രത്തിന്‍റെ അറ്റകുറ്റപ്പണിയുടെ ചുമതലയും കൂടാതെ ഒരു വെയര്‍ഹൗസായും ലോജിസ്ററിക്സ് കേന്ദ്രമായും ഇവ പ്രവര്‍ത്തിക്കും.
ആഗോള സഹകരണത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധത കൊച്ചി കപ്പല്‍ശാല പ്രകടിപ്പിച്ചുകൊണ്ട്, അത്യാധുനിക, അടുത്ത തലമുറ കപ്പലുകള്‍ നിര്‍മിക്കുന്നതിലൂടെ ആഗോള കപ്പല്‍നിര്‍മാണ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍, ഈ പദ്ധതിയിലൂടെ കൊച്ചി കപ്പല്‍ശാലയ്ക്ക് സാധിക്കും.

Comments: