ലിസ മരിയയും അച്ഛനും അമ്മയും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിച്ചുവരികയാണ്. ലണ്ടനിലെ തന്നെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോഴായിരുന്നു സംഭവം. ലിസ മരിയയ്ക്ക് പുറമേ മറ്റ് 2 കുട്ടികള്‍ക്കു കൂടി വെടിയേറ്റിട്ടുണ്ട്.
വെടിയുതിര്‍ത്ത ആളെ കണ്ടെത്താന്‍ ആയിട്ടില്ല. ഗുരുതരപരുക്കുകളോടെ കുട്ടിയെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സര്‍ജറി കഴിഞ്ഞ് പെണ്‍കുട്ടി വെന്റിലേറ്ററില്‍ തന്നെയാണ് ഉള്ളത്. സംഭവത്തില്‍ ലണ്ടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments: