Today: 26 Oct 2020 GMT   Tell Your Friend
Advertisements
"നെല്ലിമരത്തണലില്‍ ചങ്ങാതിക്കൂട്ടം " അലൂമ്നി അവിസ്മരണീയമായി
Photo #1 - U.K. - Otta Nottathil - nellimarathanalil_changathokkoottam_alumni
ചവറ: കൊല്ലം, ചവറ SVPMHS വടക്കുംതല വിദ്യാലയത്തിലെ 1994 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്കു ശേഷം "നെല്ലിമരത്തണലില്‍" എന്ന പ്രോഗ്രാമുമായി സ്കൂള്‍ അങ്കണത്തില്‍ 2021 ഓഗസ്ററ് 28 നു ഒത്തുചേരുവാന്‍ തീരുമാനിച്ചു.

ഇതിന്റെ മുന്നോടിയായി സ്കൂളിലെ ഹെഡ്മിസ്ട്രസ് സുഷമാദേവി പ്രോഗ്രാം രക്ഷാധികാരിയും മുന്‍ അധ്യാപകന്‍ മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് 2020 ഓഗസ്ററ് 15 രാവിലെ 9.15 നു സ്കൂള്‍ അങ്കണത്തില്‍ നെല്ലിമരം നട്ട് ഒരു വര്‍ഷം നീളുന്ന പ്രോഗ്രാമിന് ഉത്ഘാടനം കുറിച്ചു.

ചടങ്ങില്‍ പ്രോഗ്രാം ജോയിന്‍ ജനറല്‍ കണ്‍വീനര്‍ രാജീവ് ചന്ദ്രന്‍ ആശംസാപ്രസംഗം നടത്തി. അന്നേ ദിവസം നടന്ന ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ഷമീം അന്‍സാര്‍ (ട്രഷറര്‍), ബിജുകുമാര്‍(കണ്‍വീനര്‍), ഷിഹാബ്, എബു കെ വര്‍ഗീസ്, നസീര്‍,എം.എസ് അനില്‍, ഷാലിന്‍, അനില്‍കുമാര്‍, സുഭാഷ്, അനീസ്, ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ നേരിട്ടും മറ്റു സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വഴിയായും പങ്കെടുത്തു. പ്രോഗ്രാമിന്റെ ഐടി കോഡിനേറ്റര്‍ ജോസ് ടി തരകന്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് പരിപാടിയുടെ തത്സമയം കാണുവാന്‍ അവസരം ഒരുക്കി. ചടങ്ങില്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയും പങ്കെടുത്ത എല്ലാ സതീര്‍ത്ഥ്യര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ റജി കുഞ്ഞപ്പി നന്ദി പറഞ്ഞു.

1994 ബാച്ചുകാര്‍ ചാരിറ്റിയിലും പങ്കാളികളായി.സ്കൂളിലെ ഇപ്പോഴത്തെ അധ്യാപകനും 1994 ബാച്ചിലെ അംഗവും ആയ രാജീവ് ചന്ദ്രന്റെ അഭ്യര്‍ഥന പ്രകാരം നിര്‍ധനരായ മൂന്ന് കുട്ടികള്‍ക്ക് പഠനസൗകര്യാര്‍ത്ഥം ഈ വര്‍ഷം ടിവി നല്‍കി.നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സഹായവും നല്‍കി.
- dated 19 Aug 2020


Comments:
Keywords: U.K. - Otta Nottathil - nellimarathanalil_changathokkoottam_alumni U.K. - Otta Nottathil - nellimarathanalil_changathokkoottam_alumni,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us