Today: 12 Aug 2025 GMT   Tell Your Friend
Advertisements
റഷ്യ ~ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുകെ മുന്‍കൈയെടുക്കുന്നു
Photo #1 - U.K. - Otta Nottathil - uk_EU_summit_ukrAINE_peace
ലണ്ടന്‍: റഷ്യ~യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് യുകെ മുന്‍കൈയെടുക്കുന്നു. സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്ററാര്‍മര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി നടത്തിയ കൂടിക്കാഴ്ച അലസിപ്പിരിയുകയായിരുന്നു. ഇതിനു പിന്നാലെ സെലന്‍സ്കി ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്.

സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ട സാഹചര്യത്തില്‍ യുക്രെയ്ന്‍~റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ സ്ററാര്‍മറുടെ നേതൃത്വത്തിലാണ് നയതന്ത്ര നീക്കം നടക്കുന്നത്. യുക്രെയ്നുള്ള ആയുധ സഹായം ട്രംപ് അവസാനിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ബ്രിട്ടന്റെ നീക്കം.

ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോളണ്ട്, സ്പെയിന്‍, കാനഡ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്കിയ, റുമേനിയ, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. നാറ്റോ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ കമീഷന്റെയും കൗണ്‍സിലിന്റെയും പ്രസിഡന്റുമാര്‍ എന്നിവരും ഉച്ചകോടിക്കെത്തി. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അടക്കമുള്ള നേതാക്കളുമായി സെലന്‍സ്കി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുക, റഷ്യയുടെ മേല്‍ സാമ്പത്തിക ഉപരോധം ശക്തമാക്കുക, ശക്തവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്.

യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് യു.എസുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുമെന്ന് സ്ററാര്‍മര്‍ പറഞ്ഞു. യുക്രെയ്ന്റെയും യൂറോപ്പിന്റെയും സുരക്ഷയും ഭാവിയും ഉറപ്പാക്കുന്നതിന് ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന് 2.26 ബില്യണ്‍ പൗണ്ട് വായ്പ നല്‍കുന്ന കരാറില്‍ ധനമന്ത്രി സെര്‍ച്ചി മെര്‍ച്ചെങ്കോയും ബ്രിട്ടീഷ് ചാന്‍സലര്‍ റഷേല്‍ റീവ്സും ഒപ്പുവെച്ചു. യൂറോപ്യന്‍ യൂണിയന്‍ കൈവശം വെച്ചിരിക്കുന്ന റഷ്യന്‍ ആസ്തികളില്‍നിന്നുള്ള ലാഭം ഉപയോഗിച്ചാണ് ഈ വായ്പ തിരിച്ചടയ്ക്കുക.
- dated 03 Mar 2025


Comments:
Keywords: U.K. - Otta Nottathil - uk_EU_summit_ukrAINE_peace U.K. - Otta Nottathil - uk_EU_summit_ukrAINE_peace,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
f35_kerala_uk_japan
കേരളത്തില്‍നിന്നു പോയ ബ്രിട്ടീഷ് വിമാനം ജപ്പാനില്‍ അടിയന്തരമായി നിലത്തിറക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത മലയാളി യുവാവിനെ യുകെ നാടുകടത്തിയേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ioc_uk_madhuram_malayalam
ഐഒസി (യുകെ) പീറ്റര്‍ബൊറോ യൂണിറ്റ് 'മധുരം മലയാളം' ക്ളാസുകള്‍ ആരംഭിച്ചു Recent or Hot News
അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു തുടര്‍ന്നു വായിക്കുക
london_air_traffic_area_closed_opened_again_july_30_2025
ലണ്ടന് മുകളിലുള്ള മുഴുവന്‍ വ്യോമാതിര്‍ത്തിയും അടച്ചു, തുറന്നു
തുടര്‍ന്നു വായിക്കുക
uk_israel_gaza_ceasefire_ultimatum
ഇസ്രയേല്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
oc_ioc_uk_6
'ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി': യുകെയില്‍ 6 ദിന അനുസ്മരണം സംഘടിപ്പിച്ച് ഐഒസി
തുടര്‍ന്നു വായിക്കുക
oc_bolton_oldham
ഐഒസി ബോള്‍ട്ടന്‍, അക്രിങ്ട്ടണ്‍, ഓള്‍ഡ്ഹാം, പീറ്റര്‍ബൊറോ യൂണിറ്റുകള്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരാര്‍ദ്രമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us