Today: 14 Oct 2019 GMT   Tell Your Friend
Advertisements
യുക്മ ദേശീയ കലാമേള ; ഭക്ഷണശാലകള്‍ക്കും പരസ്യങ്ങള്‍ക്കും ശബ്ദ വെളിച്ച ക്രമീകരങ്ങള്‍ക്കും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
Photo #1 - U.K. - Otta Nottathil - uukma_kalamela_quatations
ലണ്ടന്‍: നവംബര്‍ 2ന് മാഞ്ചസ്റററില്‍ നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കലാമേള നഗറില്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുവാന്‍ ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും ക്ഷണിക്കുന്നതെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ എന്നിവര്‍ അറിയിച്ചു.

ഭക്ഷണ ശാലകള്‍ ഒരുക്കുന്നവര്‍ രാവിലെ പത്തുമണിമുതല്‍ രാത്രി മത്സരം തീരുന്ന സമയം വരെ വിവിധ കൗണ്ടറുകളിലായി തുടര്‍ച്ചയായി ഭക്ഷണം വിതരണം ചെയ്യുവാന്‍ കഴിയുന്നവരാകണം. ഫുഡ് സ്ററാളുകളുടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് വിഭാഗത്തിന്റെയും ക്വട്ടേഷനുകള്‍ നല്‍കുന്നവര്‍, മുന്‍കാലങ്ങളില്‍ സമാനമായ പരിപാടികള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിഗണിക്കുന്നതാണ്.

ക്വട്ടേഷനുകള്‍ secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍, യുക്മ ദേശീയ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), കലാമേള കണ്‍വീനര്‍ സാജന്‍ സത്യന്‍ (07946565837), ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള (07960357679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കൂടാതെ കലാമേള വേദിയില്‍ പരസ്യം ചെയ്യുന്നതിനും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനും താല്‍പ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേല്‍പ്പറഞ്ഞവരെ ബന്ധപ്പെടേണ്ടതാണ്. വിപുലമായ സൗകര്യങ്ങളോടുകൂടിയ മാഞ്ചസ്ററര്‍ പാര്‍സ് വുഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആണ് പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്റ്റോബര്‍ 14 ന് മുന്‍പായി ക്വട്ടേഷനുകള്‍ ലഭിക്കേണ്ടതാണ്.

യു കെ യിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണല്‍ കലാമേളയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു.

കലാമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Parrs Wood High School,
Wilmslow Road,
Manchester M20 5PG
- dated 07 Oct 2019


Comments:
Keywords: U.K. - Otta Nottathil - uukma_kalamela_quatations U.K. - Otta Nottathil - uukma_kalamela_quatations,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
new_currency_pound
പൗണ്ടിന്റെ പുതിയ പതിപ്പ് 2020 ല്‍ പുറത്തിറങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
101020197passport
ബ്രെക്സിറ്റ്: ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം Recent or Hot News
തുടര്‍ന്നു വായിക്കുക
101020196accident
ബ്രിട്ടനില്‍ വാഹനാപകടമുണ്ടാക്കിയ യുവതിയെ യുഎസ് വിട്ടുകൊടുക്കില്ല Recent or Hot News
കൗമാരക്കാരന്‍ മരിച്ച കേസില്‍ പ്രതിയെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
91020198brexit
ബ്രെക്സിറ്റ് കരാര്‍: അവസാനവട്ട ശ്രമത്തിന് ബോറിസ് ഡബ്ളിനിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
81020198brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി
തുടര്‍ന്നു വായിക്കുക
61020197brexit
പിന്‍മാറ്റ കരാര്‍ അംഗീകരിപ്പിക്കാന്‍ 'തീവ്രയജ്ഞ പരിപാടി'യുമായി ബോറിസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us