Today: 22 Sep 2020 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ വിസ കാലാവധി ഓഗസ്ററ് വരെ നീട്ടി നല്‍കി
Photo #1 - U.K. - Otta Nottathil - visa_UK_extends_August_31
ലണ്ടന്‍: കോവിഡ് വ്യാപനം വീണ്ടും ഉണ്ടാകുന്ന അവസ്ഥയില്‍ വിസ കാലാവധി നീട്ടി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് ഓഗസ്ററ് 31 വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ഇതു മൂന്നാം തവണയാണ് വീസാ കാലാവധി നീട്ടുന്നത്. നേരത്തെ മേയ് 31 വരെയും പിന്നീട് ജൂലൈ 31 വരെയും വിസ കാലാവധി നീട്ടി നല്‍കാന്‍ ഉത്തരവായിരുന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാണ്.

കൊറോണ നിയന്ത്രണങ്ങള്‍ തുടരുന്നതു മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജനുവരി 24ന് ശേഷം വീസ കാലാവധി തീര്‍ന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിയ്ക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ വന്ന വിലക്കും വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചതുമാണ് യാത്രക്കാരായ വിദേശികള്‍ക്ക് തടസമായത്.

ജനുവരി 24 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 40,000ത്തില്‍ അധികം പേരുടെ വീസയാണ് കാലാവധി തീര്‍ന്നത്. നിലവില്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ വീണ്ടും കാലാവധി നീട്ടി നല്‍കുകയാണ്.വിസ കാലാവധി തീര്‍ന്നിട്ടും യുകെയില്‍ തുടരുന്നതുമൂലം ഭാവിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഹോം ഓഫീസുമായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
- dated 01 Aug 2020


Comments:
Keywords: U.K. - Otta Nottathil - visa_UK_extends_August_31 U.K. - Otta Nottathil - visa_UK_extends_August_31,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17920207barbados
ബാര്‍ബഡോസിന്റെ ഭരണത്തലപ്പത്ത് ഇനി ബ്രിട്ടീഷ് രാജ്ഞി ഇല്ല
തുടര്‍ന്നു വായിക്കുക
17920205idols
തമിഴ്നാട്ടില്‍ നിന്നു മോഷണം പോയ വിഗ്രഹങ്ങള്‍ ബ്രിട്ടന്‍ തിരികെ നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us